അരങ്ങ്

Date:

ജീവിതം ഒരു നാടക വേദിയാണെന്ന് ആരോ പണ്ടേ പറഞ്ഞുവച്ചിട്ടുണ്ട്. ആലോചിക്കുമ്പോൾ ശരിയുമാണ്. എത്രയെത്ര വേഷങ്ങളാണ് ഇതിനകം നാം ആടിയിട്ടുള്ളത്. ഇനിയും എത്രയെത്ര വേഷങ്ങളാണ് അഭിനയിച്ചു ഫലിപ്പിക്കാൻ ബാക്കിയുള്ളത്. സഹനടീനടന്മാരായി എത്രയോ പേർ വന്നു.. എത്രയോ പേർ പോയി… എത്രയെത്ര രസങ്ങൾ പ്രതിഫലിച്ചു…  വേദികൾ മാറിയേക്കാം. കാഴ്ചക്കാർ മാറിവന്നേക്കാം. പക്ഷേ വേദിയുണ്ട്, അ ഭിനയിക്കാൻ കഴിയുന്നു എന്നതിലാണ് നാം സന്തോഷിക്കേണ്ടത്.

ചെയ്ത വേഷത്തെക്കുറിച്ച് മറ്റുള്ളവർക്ക്  പല അഭിപ്രായങ്ങളായിരിക്കാം. അഭിപ്രായവ്യത്യാസങ്ങളുമുണ്ടാവാം. പക്ഷേ വിലയിരുത്തേണ്ടത് നമ്മൾ മാത്രമാണ്.  കാരണം ഏത് അവസ്ഥയിൽ, എങ്ങനെയാണ് വേഷമാടിയതെന്ന് നമുക്കേ അറിയൂ. പോരായ്മകൾ ഉണ്ടാവാം. മെച്ചപ്പെടുത്താനുള്ള സാധ്യതകൾ അന്വേഷിക്കുക.

കിട്ടാതെ പോയ വേഷങ്ങളെയോർത്ത് ഖേദിക്കാതെ കിട്ടിയ വേഷങ്ങളെയോർത്ത് അഭിമാനിക്കുക. കിട്ടുന്ന വേഷം എന്തായാലും അതിനോട് ആത്മാർത്ഥത പുലർത്തുക. കൂടുതൽ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുക.

More like this
Related

സ്‌നേഹം നമ്മെ കൊണ്ടുപോകുന്ന വഴികൾ

''വല്യേട്ടാ ഒന്നും മനപൂർവ്വമല്ല, എല്ലാം നമ്മുടെ അമ്മ പറഞ്ഞിട്ടാണ് ''''കരയാതെടാ,  ഗ്രിഗറി...

എന്താണ് ജീവിതത്തിന് അർത്ഥം നല്കുന്നത്?

ജീവിതത്തിന്റെ അർത്ഥം തിരഞ്ഞവരൊക്കെ ബോധോദയത്തിലേക്ക് ഉയർന്നുപോയതിന്റെ ചരിത്രം  മുമ്പിലുണ്ട്. ജീവിതത്തെ മറ്റൊരു...

നാട്യം

ആക്ഷനും കട്ടിനും ഇടയിൽ മാത്രമുള്ളതാണ് നാട്യം അഥവാ അഭിനയം. അല്ലെങ്കിൽ ഒരു...

സ്‌നേഹത്തിന്റെ സ്പർശങ്ങൾ

ആക്ടീവ് മെഡിസിൻ ഫലിക്കാതെവരുന്ന സന്ദർഭത്തിലാണ് പാലിയേറ്റീവ് കെയറിന്റെ പ്രസക്തി. എല്ലാ അസുഖങ്ങളും...

ഐസിയു അത്ര ആവശ്യമാണോ? 

ഇന്ന് എല്ലാ ആശുപത്രികളുടെയും അവിഭാജ്യഘടകമാണ് ഐസിയു. അതുമൂലം എത്രയോ പേർ ജീവിതത്തിലേക്ക്...

ജീവിച്ചിരിക്കുമ്പോൾ സ്‌നേഹിക്കുക

സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്.. സ്നേഹം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ളതാണ്. അടച്ചുപൂട്ടി വച്ചിരിക്കുന്ന ഒരു...

ഇങ്ങനെ പോയാൽ ശരിയാവും

പലപ്പോഴും നമ്മൾ നമ്മോടു തന്നെ പറയാറില്ലേ, ഇങ്ങനെ പോയാൽ ശരിയാവുകലേ. അതുതന്നെ...

എറിഞ്ഞുകളയുന്നതിനും മുൻപ്…    

തന്റെ രണ്ടാമത്തെ ഭാര്യയായിരുന്ന മെർലിൻ മൺറോയുമായുള്ള വിവാഹബന്ധം  വേർപെടുത്തിയത്തിനു ശേഷമാണ് ആർതർ...

സ്‌നേഹിക്കുകയാണോ അതോ…

ഒരു വ്യക്തിയോട് സ്‌നേഹം തോന്നുന്നതും ആകർഷണം തോന്നുന്നതും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ?...

ചിന്തകളെ മാറ്റൂ, ലോകത്തെ മാറ്റൂ

നിന്റെ ചിന്തകളെ മാറ്റൂ, അതുവഴി ലോകത്തെ തന്നെ മാറ്റൂ. വിഖ്യാതനായ നോർമ്മൻ...

ചുമ്മാതെയിരിക്കാമോ…

സമയം പാഴാക്കാതിരിക്കുക. സമയം ക്രിയാത്മകമായി വിനിയോഗിക്കുക, അദ്ധ്വാനിക്കുക ഇങ്ങനെ ജീവിതവിജയത്തിന് അനിവാര്യമായ...

എന്തിനാണ് കെട്ടിപ്പിടിക്കുന്നത്?

ഏതൊരു ബന്ധത്തിലും അനിവാര്യവും പ്ര ധാനപ്പെട്ടതുമായ ഒരു ഘടകമാണ് ശാരീരികമായ അടുപ്പവും...
error: Content is protected !!