ജീവിതമെന്ന ശരി

Date:

സാഹചര്യങ്ങൾക്കും നേട്ടങ്ങൾക്കും അനുസരിച്ചുമാത്രമേ ജീവിത ത്തിൽ സന്തോഷിക്കാനാവൂ എന്ന് കരുതുന്നവരാണ് ഭൂരിപക്ഷവും. നല്ലൊരു വിജയമുണ്ടായി, മികച്ച അംഗീകാരം കിട്ടി, പരീക്ഷയിൽ ഉന്നതവിജയം കിട്ടി, ആഗ്രഹിച്ചതുപോലെ വിദേശത്തേ ക്ക് പോകാൻ സാധിച്ചു,  ഇതൊക്കെ തീർച്ചയായും നമ്മുടെ മനസിൽ സന്തോഷം നിറയ്ക്കുന്നവയാണ്. അവയ്ക്ക് അതിന്റേതായ അർത്ഥവുമുണ്ട്. പക്ഷേ ഇങ്ങനെ പലതരം സാഹചര്യങ്ങളു ടെ പേരിൽ മാത്രം  സന്തോഷിക്കേണ്ടവരാണോ നമ്മൾ? എല്ലാം അനുകൂലമാകുമ്പോൾ മാത്രം സന്തോഷിച്ചാൽ മതിയോ?

വിശുദ്ധ ബൈബിളിൽ പറയുന്നത് കേട്ടിട്ടില്ലേ എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ. ഇതൊരു ആത്മീയപ്രബോധനം മാത്രമല്ല ജീവിതത്തോടുള്ള സമീപനവും കാഴ്ചപ്പാടുകളിൽ പുലർത്തേണ്ട  മനോഭാവവുമാണ്.

തീരെ ചെറിയ പരാജയവും തീരെ ചെറിയ അസുഖവും  പോലും നമ്മുടെ സന്തോഷം കെടുത്തിക്കളയുന്നുണ്ട്.  പകരം എനിക്കെന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നു നാം വിധിയെ ചോദ്യം ചെയ്യുന്നു. കാരണം, ഞാൻ ജയിക്കേണ്ടവനായിരുന്നു. ആരോഗ്യമുള്ളവനാകേണ്ടവനായിരുന്നു. എന്നാൽ സംഭവിച്ചത് അതിന് വിരുദ്ധമാണ്. അതെന്റെ സന്തോഷം ഊതിക്കെടുത്തുന്നു. ജീവിതമെന്ന ശരിയും ജീവിതത്തിന്റെ അർത്ഥവും തിരിച്ചറിയാതെ പോകുന്നതുകൊണ്ടാണ് ഇത്തരം അവസ്ഥകളിൽ നമുക്ക് സന്തോഷം അനുഭവിക്കാതെ പോകുന്നത്.  ഒരാൾ  സന്തോഷമുള്ള വ്യക്തിയാകുന്നത് അയാൾക്ക് ആഗ്രഹിച്ചതു മുഴുവൻ ലഭിക്കുന്നതുകൊണ്ടല്ല, എല്ലാ കാര്യങ്ങളും ശരിയായി നടക്കുന്നതുകൊണ്ടുമല്ല. ജീവിതം ശരിയാണെന്ന കാഴ്ചപ്പാടുള്ളതുകൊണ്ടാണ്  അയാൾക്ക് എല്ലായ്‌പ്പോഴും സന്തോഷിക്കാൻ കഴിയുന്നത്. ജീവിതം എപ്പോഴും ശരിയാണ്, എന്നാൽ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ശരിയായിരിക്കണമെന്നില്ല. അപ്പോഴും ജീവിതത്തിന്റെ നന്മയിലും അതു പ്രകാശിപ്പിക്കുന്ന മൂല്യങ്ങളിലും ശരിയുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ ചിരി മാഞ്ഞുപോവുകയില്ല. അയാൾ സന്തോഷമുള്ള വ്യക്തിയായിരിക്കും.

More like this
Related

നല്ല മനുഷ്യൻ

ചിലരെ നോക്കി നമ്മൾ പറയാറില്ലേ അയാളൊരു നല്ല മനുഷ്യനാണെന്ന്.പെരുമാറ്റം കൊണ്ടോ സംസാരം...

തിരക്ക്

ജീവിതത്തിൽ എല്ലാവർക്കും അവനവരുടേതായ തിരക്കുണ്ട്. കാരണം എല്ലാ മനുഷ്യരും അവരുടേതായ ലോകത്തിൽ...

മറന്നുപോകരുതാത്ത ചില പാഠങ്ങൾ

നമ്മൾ പറഞ്ഞ കാര്യങ്ങൾ മറ്റുള്ളവർ മറന്നുപോയേക്കാം. എന്നാൽ അവർക്ക് നമ്മൾ നല്കിയ...

മെയ്‌ഡേ…!

അഹമ്മദാബാദിലെ  വിമാന ദുരന്ത വാർത്തകൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വാക്ക് 'മെയ്‌ഡേ'(Mayday)...

എന്നു വച്ച് യാത്ര മുടക്കേണ്ട !

മനുഷ്യന്റെ സ്വപ്‌നങ്ങൾക്കും ആഗ്രഹങ്ങൾക്കും ആയുസ് എത്രയുണ്ട്? ഒരു പക്ഷേ, ലോകം മുഴുവൻ...

പ്രശ്‌നം ഒരു പാഠമാണ്

എനിക്കു മാത്രമെന്തേ ഇങ്ങനെ?  ജീവിതത്തിലെ ചില പ്രത്യേക നിമിഷങ്ങളിൽ, പ്രതിസന്ധിഘട്ടങ്ങളിൽ ഇപ്രകാരം...

നിശ്ശബ്ദനായാലോ?

മനുഷ്യർക്കു മാത്രമേ സംസാരിക്കാനുള്ള കഴിവുള്ളൂ. പരസ്പരം മനസ്സിലാക്കാനും ആശ്വസിപ്പിക്കാനും ഹൃദയം വെളിപ്പെടുത്താനും...

അടിമകൾ

അടിമസമ്പ്രദായം നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഒരു നിയമത്തിന്റെയും പരിധിയിൽ പെടാതെ അടിമകളായി ജീവിക്കുന്നവരാണ്...

തോല്പിക്കാനുള്ള വഴി

ജയിച്ചാൽ മാത്രം പോരാ മറ്റുള്ളവരെയും തോല്പിക്കണം എന്നതാണ് നമ്മുടെ മനോഭാവം. മികച്ച...

പാളിപ്പോകുന്ന ഉദാഹരണങ്ങൾ

എത്ര തവണ വീണിട്ടാണ് നാം നടക്കാൻ പഠിക്കുന്നത്,  എത്ര തവണ ബാലൻസ് തെറ്റിയിട്ടാണ്...

വേഷങ്ങൾ… ജന്മങ്ങൾ…

ജീവിതം ഒന്നേയുള്ളൂ. പക്ഷേ ആ ജീവിതത്തിൽ പല വേഷങ്ങൾ നാം അണിയുന്നു,അഴിച്ചുവയ്ക്കുന്നു.അങ്ങനെ...

റെക്കോർഡുകളിൽ പതിയാതെ പോകുന്നത്…

കഴിഞ്ഞദിവസം വരെ കൂടെ ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത്, പ്രവാസം അവസാനിപ്പിച്ച്...
error: Content is protected !!