ദാമ്പത്യത്തിന്റെ ഇഴയടുപ്പം

Date:

ദാമ്പത്യബന്ധം എക്കാലവും ഒരേ തീവ്രതയോടും സ്നേഹത്തോടും കൂടി മുന്നോട്ടുകൊണ്ടുപോകണമെന്നാണോ ആഗ്രഹം? എങ്കിൽ നിങ്ങൾ ഒന്നുമാത്രം ചെയ്താൽ മതി  എല്ലാദിവസവും ഒരേ മുറിയിൽ ഒരേ കട്ടിലിൽ ഒരുമിച്ചുകെട്ടിപ്പിടിച്ചുറങ്ങുക. ദാമ്പത്യബന്ധം വർഷങ്ങൾ കഴിഞ്ഞു മുന്നോട്ടുപോകുമ്പോൾ ഒരേ മുറിയിൽ ഒരേ കട്ടിലിലാണ് കിടക്കുന്നതെങ്കിലും ദമ്പതികൾ തമ്മിൽ പരസ്പരം സ്പർശിക്കണമെന്നുപോലുമില്ല. മാത്രവുമല്ല കൂർക്കംവലി പോലെയുള്ള ഇണയുടെ ചില പ്രത്യേകതകൾ പരസ്പരം മാറികിടക്കുന്നതിന് കാരണമായിമാറുകയും ചെയ്തേക്കാം. പക്ഷേ പരസ്പരം ചേർന്നുകിടന്നും കെട്ടിപിടിച്ചും കിടക്കുമ്പോൾ ലഭിക്കുന്ന മാനസികവും ശാരീരികവുമായ ഗുണങ്ങൾ എന്തൊക്കെയാണെന്നറിയാമോ? ഏറ്റവും പ്രധാനപ്പെട്ട ഗുണം സ്ട്രസ് കുറയും എന്നതാണ്. കാരണം സ്നേഹമുള്ള ഒരാളുടെ സാമീപ്യം വഴിയായി സ്ട്രസ് കുറയ്ക്കാൻ സഹായിക്കുന്ന ഓക്സിടോസിനുകൾ പുറപ്പെടും. ദമ്പതികൾ സ്നേഹത്തോടെ കെട്ടിപിടിച്ചുകിടന്നുറങ്ങുമ്പോൾ അവരുടെ മനസ്സ് റിലാക്സഡാകുകയും സ്ട്രസ് കുറയ്ക്കുന്ന ഓക്സിടോസിൻ പുറപ്പെടുകയും ചെയ്യുമെത്ര. പരസ്പരം അഭിമുഖമായി ശരീരത്തിൽ സ്പർശിച്ചുകൊണ്ട്കിടക്കുന്നതും ഒരാളുടെ പുറകിൽക്കൂടി കെട്ടിപിടിച്ച് മറ്റെയാൾ കിടക്കുന്നതും പരസ്പരം സ്നേഹവും പ്രണയവും വർദ്ധിപ്പിക്കുന്നതിന് വഴിയൊരുക്കും. കാലുകൾ പരസ്പരം ചുറ്റിപിടിച്ച് കെട്ടിപിടിച്ചു കിടക്കുന്നതും ഗാഢമായ ഇഴയടുപ്പം വർദ്ധിപ്പിക്കും. ഇണയുടെ തോളിൽ തല ചായ്ച്ച ഉറങ്ങുന്നതും ഇതുപോലെതന്നെയുള്ള അടുപ്പത്തിന്റെ ലക്ഷണമാണ്.


രണ്ടുപേരും പരസ്പരം മാറി കമിഴ്ന്ന് കിടക്കുന്നതും രണ്ടുകയ്യും രണ്ടുകാലും പരമാവധി അകറ്റിവച്ച് ഇണയ്ക്ക് ഇത്തിരിമാത്രം കിടക്കയിൽ സ്ഥലം കൊടുക്കുന്നതും പരസ്പരം തിരിഞ്ഞുകിടക്കുന്നതുമെല്ലാം ഇരുവരും തമ്മിലുള്ള അകൽച്ചയുടെ ലക്ഷണങ്ങളാണ്. 

അതുകൊണ്ട് ദമ്പതികളേ നിങ്ങൾ ഒരു മുറിയിൽ കിടന്നുറങ്ങാൻ ശ്രമിക്കൂ, കെട്ടിപിടിച്ചുറങ്ങാൻ ശ്രമിക്കൂ. പോസിറ്റിവിറ്റി കിടപ്പുമുറിയിൽ നിറഞ്ഞ് നിങ്ങളുടെ ദാമ്പത്യം കൂടുതൽ ദൃഢവും സുന്ദരവുമായിത്തീരട്ടെ.

More like this
Related

സന്തോഷകരമായ ദാമ്പത്യത്തിന് 3 നിയമങ്ങൾ

വിവാഹം എന്നത് വെറും രണ്ടു പേരുടെ കൂട്ടായ്മയല്ല അത് രണ്ടു ആത്മാക്കളുടെ...

അധികച്ചെലവും അനാവശ്യച്ചെലവും ദാമ്പത്യം തകർക്കുമ്പോൾ

ദാമ്പത്യബന്ധം വഷളാകുന്നതിൽ പലകാരണങ്ങൾ കണ്ടെത്തുമ്പോഴും അതിൽ പലരും ഗൗനിക്കാതെ പോകുന്ന ഒന്നാണ്...

സുന്ദരം ദാമ്പത്യം

'ഒന്നും മറച്ചുവയ്ക്കരുത്. എല്ലാം തുറന്നുപറയണം' വിവാഹിതരാകുന്ന ദമ്പതിമാർക്ക് പലരും കൊടുക്കുന്ന ഉപദേശങ്ങളിലൊന്നാണ് ഇത്....

വിവാഹിതരാണോ? യുദ്ധം ചെയ്യാൻ റെഡിയായിക്കോളൂ

ഇന്ത്യ ടുഡേ കോൺക്ലേവ് 2024 ൽ പങ്കെടുത്ത സുധാ മൂർത്തി ദാമ്പത്യജീവിതത്തെക്കുറിച്ചു...

സർവീസ് ചെയ്യാറായോ?

ബന്ധങ്ങളിൽ പരിക്കേല്ക്കാത്തവരും പരിക്കേല്പിക്കാത്തവരുമായി ആരാണുള്ളത്? വളരെ സ്മൂത്തായി പോകുന്നുവെന്ന് വിചാരിക്കുമ്പോഴായിരിക്കും ചില...

സ്വാർത്ഥത ബന്ധങ്ങളെ തകർക്കുമ്പോൾ…

രവി ഓഫീസിൽ നിന്ന് ഇറങ്ങിയത്  വൈകിയായിരുന്നു. പിന്നെ വീട്ടിലേക്കുള്ള വണ്ടി പിടിക്കാനുള്ള...

ഇങ്ങനെയാവണം ദമ്പതികൾ!

പരസ്പരം സ്നേഹവും താല്പര്യവുമൊക്കെയുണ്ട്. എന്നാൽ അതൊക്കെ ചില നിർദ്ദിഷ്ട അവസരങ്ങളിലും വേളകളിലും...

പങ്കാളിയോട് പറയേണ്ട വാക്കുകൾ

ദാമ്പത്യജീവിതത്തിൽ അസ്വാരസ്യം സൃഷ്ടിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നത് വാക്കുകളാണ്. പങ്കാളികൾ ബോധപൂർവ്വമോ അല്ലാതെയോ പറയുന്ന...

വിവാഹജീവിതത്തിൽ ചുവന്ന ലൈറ്റ് തെളിയുമ്പോൾ…

ലോകത്തിലെ തന്നെ മനോഹരവും അ തിശയകരവുമായ ഒരു ബന്ധമാണ് വിവാഹബന്ധം.  അതോടൊപ്പം...

പുതിയ ദാമ്പത്യം

പുതിയതിനോട് നമുക്കെന്നും വല്ലാത്ത ഒരു ഇഷ്ടമുണ്ട്. പുതിയ വസ്ത്രങ്ങൾ, വാഹനങ്ങൾ, പുതിയ...

ദാമ്പത്യം വിജയിപ്പിക്കാം

അനുയോജ്യമായപങ്കാളിയെ  കണ്ടെത്തിയതുകൊണ്ടുമാത്രമല്ല ഒരു ദാമ്പത്യവും വിജയിച്ചിട്ടുള്ളത്.മറിച്ച് ലഭിച്ച ദാമ്പത്യത്തെ അനുയോജ്യമായ വിധത്തിൽ...

ദാമ്പത്യം 25 വർഷം കഴിഞ്ഞോ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

വിവാഹമോചനങ്ങളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്ന കാലമാണ് ഇത്. ഒരു വർഷം പോലും പൂർത്തിയാകുന്നതിന...
error: Content is protected !!