നഷ്ടം

Date:

നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള എന്തെങ്കിലുമുണ്ടോ ഈ ലോകത്ത്? പേരു നഷ്ടപ്പെടാം, പണം നഷ്ടപ്പെടാം, ജോലി നഷ്ടപ്പെടാം, വീടു നഷ്ടപ്പെടാം, പ്രിയപ്പെട്ടവരെ നഷ്ടപ്പെടാം, ജീവൻ നഷ്ടപ്പെടാം. നഷ്ടങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോഴെല്ലാം പെട്ടെന്ന് മനസ്സിലേക്ക് കടന്നുവരുന്നത് ധനനഷ്ടവും ജോലിനഷ്ടവുമൊക്കെയായിരിക്കും. അതെ, അവ വലിയ നഷ്ടങ്ങൾ തന്നെയാണ്. 

നഷ്ടപ്പെടുന്നതുവരെ നഷ്ടപ്പെടുന്നവയുടെ മൂല്യം തിരിച്ചറിയുന്നില്ലെന്നേയുള്ളൂ. എല്ലാം നഷ്ടങ്ങളാണ്,  ഓരോരോ സാഹചര്യങ്ങളിൽ അതിന്റെ വേദനയും തീവ്രതയും ഏറിയും കുറഞ്ഞുമിരിക്കുമെന്ന് മാത്രം. പല നഷ്ടങ്ങളും അപ്രതീക്ഷിതങ്ങളാണ്. അതുകൊണ്ടുതന്നെ ആ നഷ്ടങ്ങളോട് പൊരുത്തപ്പെടാൻ സമയമെടുക്കും. നഷ്ടപ്പെട്ടവരുടെ വിലാപം ഇനിയും ചുരമിറങ്ങി കഴിഞ്ഞിട്ടില്ല. വയനാട് ഉരുൾപ്പൊട്ടലിന്റെ കാര്യമാണ് പറയുന്നത് എന്നെങ്കിലും അത് തോരുമെന്ന് കരുതാനും വയ്യ. എല്ലാ നഷ്ടങ്ങൾക്കും ഒരു പ്രത്യേകതയുണ്ട്. നഷ്ടമായവരിൽ മാത്രമേ അതിന്റെ നഷ്ടം നീണ്ടുനില്ക്കുന്നുള്ളൂ. മറ്റുള്ളവരെല്ലാം ആ നഷ്ടങ്ങളോട് തെല്ലൊന്ന് സഹതപിച്ചു തങ്ങളുടെ ജീവിതത്തിലേക്ക് തന്നെ മടങ്ങിപ്പോകും. അതാരുടെയും കുറവോ കുറ്റമോ അല്ല. എല്ലാവർക്കും അങ്ങനെയേ പറ്റൂ. എന്നിട്ടും ഏറ്റവും വലിയ നഷ്ടം ഏതാണ്?  എനിക്ക് ഞാൻ നഷ്ടമാകുന്നതാണ് എന്നെ സംബന്ധിച്ച ഏറ്റവും വലിയ നഷ്ടം. എനിക്ക് എന്നെ തിരിച്ചെടുക്കാൻ പറ്റുന്നില്ല. എനിക്ക് എന്നെ പഴയതുപോലെ വീണ്ടെടുക്കാൻ കഴിയുന്നില്ല. എനിക്ക് ഞാൻ എവിടെയോ നഷ്ടമാകുന്നു. പുലർത്തിപ്പോന്നിരുന്ന ആദർശങ്ങൾ.. മൂല്യങ്ങൾ.. നന്മകൾ.. സ്നേഹങ്ങൾ.. ഒരാൾക്ക് അവരവരെ പലരീതിയിൽ നഷ്ടപ്പെടാം. പലർക്കും പലരെയും പലതിനെയും നഷ്ടപ്പെടാം. പക്ഷേ ആർക്കും അവനവരെ നഷ്ടപ്പെടാതിരിക്കട്ടെ. അവരവരെ നഷ്ടമായിക്കഴിഞ്ഞാൽ പിന്നെ നാമാര്?

സ്നേഹപൂർവ്വം
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു. 'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...

ഭാവി

ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്.  വരാനിരിക്കുന്നവയല്ല നമ്മൾ...

സമാധാനം

കണക്കറ്റ സ്വത്തിന് ഉടമയായ ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു...

ടാ..റ്റാ 

ഒരു ഇതിഹാസമാണ് കഴിഞ്ഞമാസം വിടവാങ്ങിയത്. രത്തൻ ടാറ്റ.  അരങ്ങൊഴിഞ്ഞപ്പോഴാണ് എന്തുമാത്രം വലിയവനായിരുന്നു...

പച്ചമുറിവുകൾ

അടുത്ത പേജുകളിലായി ചേർത്തിരിക്കുന്ന ഒരു ലേഖനത്തിൽ ഹൃദയത്തെ തൊടുന്ന ഒരു സംഭവവും...

ദുഃഖത്തിന്റെ കാരണം

ഒരു കഥ ചുരുക്കിപ്പറയാം തന്റെ നിറം കറുത്തുപോയതോർത്തും സ്വരം പരുഷമായതോർത്തും വിഷമിച്ചുനടക്കുകയായിരുന്നു...

ഇതൊക്കെയും ചേർന്നതാണ് ജീവിതം

കഴിഞ്ഞ ദിവസം ഒരു വന്ദ്യവൈദികനുമായി കണ്ടുമുട്ടിയിരുന്നു. ഞാൻ അദ്ദേഹത്തിന്റെ കീഴിൽ ജോലിയുടെ...
error: Content is protected !!