നേരം

Date:

ഒന്നിനും നേരമില്ലെന്നു ചൊല്ലാനും
തെല്ലു നേരമില്ലാതെ പോവുന്ന കാലം
നേരത്തിൻ പൊരുൾ തേടീടുവാൻ
നേരവും കാലവും ഇല്ലാതെപോയോർ
നേരു ചൊല്ലാൻ തുലോം നേരമില്ലെങ്കിലും
നെറികേടു വാഴ്ത്താൻ നേരമുണ്ടാക്കിടുന്നു
ബന്ധുത്വം കാക്കാൻ പരസ്പരപൂരക
വാത്സല്യകൂടൊരുക്കി കുശലമേകാനും
കനിവുതേടുവോരുടെ കണ്ണീരൊപ്പി
കരുണയുടെ കാവ്യമോതാനും നേരമില്ലേലും
ചാറ്റിംങിൽ തുടങ്ങി ചീറ്റിങ്ങിൽ കുടുങ്ങാൻ
നേരം കണ്ടെത്തുവോരേറെയുണ്ട് നാട്ടിൽ
ഇഷ്ടങ്ങളെ നേരം പോക്കായ്കാണുവോർക്ക്
കഷ്ടങ്ങൾ കണ്ടുചിരിക്കാൻ നേരമുണ്ട്
നേരമിതു നല്ല നേരമല്ലെന്ന ചിന്തയിൽ
നേരത്തെ ആട്ടിയോടിച്ച നേരംപോക്കികൾ
നേരത്തിൻ വിലയെന്തെന്നറിയുമ്പോൾ
നേരം കളഞ്ഞോരുനേരത്തെയോർത്തു കരയുന്നു.

More like this
Related

വേരുകൾ മുറിയുമ്പോൾ…

കുടിയേറ്റക്കാരന്റെ മനസ്സ് എന്നും അസ്വസ്ഥമാണ്. എന്ത് പറഞ്ഞുകൂടാ, ചെയ്തുക്കൂടാ എന്നൊക്കെയാകും അയാളുടെ...

വാക്ക്

വാക്കിനോളം വലുതല്ല ഒരാകാശവുംവാക്കിനോളം വരില്ലൊരാശ്വാസവുംതെളിഞ്ഞും മൂടിയും പെയ്തും കനത്തുംഇരുണ്ടും വരണ്ടും മടിച്ചും...

വിശന്ന് വിശന്ന്…

രണ്ട് വലിയ യുദ്ധങ്ങളുടെ നടുക്കായി അക്ഷരാർത്ഥത്തിൽ ലോകത്തിന്റെ ഭക്ഷണ പാത്രം ശൂന്യമായിപോയ,...

ഭ്രാന്തുള്ളവർക്ക് സ്തുതിയായിരിക്കട്ടെ

''നിങ്ങൾക്ക് കാണാൻ കഴിയാത്തത് കാണുവാൻ മാത്രം അവരുടെ കണ്ണുകൾ തുറക്കപ്പെട്ടിട്ടുണ്ടെങ്കിലോ? ഈ...

കഥ തീരുമ്പോൾ

''എന്നിട്ട്..?''''എന്നിട്ടെന്താ, പിന്നീട് അവര് സുഖമായി ജീവിച്ചു...''രാജകുമാരിക്ക് രാജകുമാരനെ കിട്ടി...കുഞ്ഞിമകൾക്ക് അവളുടെ അച്ഛന്റെ...

യുദ്ധം

പഠിക്കാത്തൊരു പാഠമാണ്, ചരിത്ര പുസ്തകത്തിലെ. ആവർത്തിക്കുന്നൊരു തെറ്റാണ്, പശ്ചാത്താപമില്ലാതെ. അധികാരികൾക്കിത് ആനന്ദമാണ്, സാധാരണക്കാരന് വേദന. സ്ത്രീകൾക്ക് പലായനമാണ്, കുഞ്ഞുങ്ങൾക്ക് ഒളിച്ചു കളി. സൈനികർക്ക്...

അവൾ

ഋതുക്കളെ ഉള്ളിലൊളിപ്പിച്ചവൾപച്ചപ്പിന്റെ കുളിർമയുംമരുഭൂമിയുടെ ഊഷരതയുംഉള്ളിലൊളിപ്പിച്ച സമസ്യകണ്ണുകളിൽ വർഷം ഒളിപ്പിച്ചുചുണ്ടുകളിൽ വസന്തംവിരിയിക്കുന്ന മാസ്മരികതവിത്തിനു...

അസ്വസ്ഥം

ഉള്ളിലെനിക്കും,സദാചാരപ്പോലീസി-ലുള്ളൊരാൾ പാർപ്പുണ്ട്;നെറ്റിചുളിച്ചു ഞാൻചുറ്റും പരതുന്നു-ണ്ടാ,ണൊരു പെണ്ണിനോ-ടൊച്ചകുറച്ചെങ്ങാൻമിണ്ടുന്നുവോ?, പെണ്ണ്,തൊട്ടുചേർന്നെങ്ങാ-നിരിക്കുന്നുവോ?, തിക്കു-മുട്ടലുണ്ടേറെയെ-നിക്കെന്നറിയുക.ഞാൻ, മലയാളി, ശുഭകരമായതിൽമാനസമെത്താതലഞ്ഞു...

മഴത്തുള്ളി പഠിപ്പിക്കുന്നത്

ഭൂമിയുടെ മാറിലേക്ക് പാഞ്ഞുവരുന്നഒരു മഴത്തുള്ളിയുടെ ജീവിതത്തെയൊന്നു വിലയിരുത്തിയിട്ടുണ്ടോ നമ്മളാരെങ്കിലും ? മേഘക്കൂട്ടിൽ നിന്നും സ്വതന്ത്രമായിതാഴേക്ക്...

ബുദ്ധന്റെ ത്രാസിൽ ഗാന്ധിക്കും അംബേദ്ക്കറിനും ഒരേ തൂക്കമാണോ?

കൂറ്റൻ മച്ചോടുകൂടിയ ആശ്രമത്തിന്റെ അർദ്ധവൃത്താകൃതിയിലുള്ള പ്രവേശന കവാടത്തിലൂടെ ഇടനാഴിയിലേക്ക് പ്രവേശിച്ചപ്പോയാണ് ഗാന്ധിയും...

ഒറ്റ മരം / മനുഷ്യൻ

ചുറ്റുവട്ടത്തെങ്ങാനും കാറ്റിൽ പെട്ട് വൻ മരങ്ങൾ വീണെന്നറിഞ്ഞാൽ അവിടേയ്ക്ക് ഓടിപ്പാഞ്ഞു ചെല്ലുന്ന ഒരാളുണ്ടായിരുന്നു ഞങ്ങളുടെ...

നീലക്കുറിഞ്ഞികൾ

വിദൂരസാഗര നീലമയൊക്കെയും ധ്യാനിച്ച്ആഴങ്ങളെ സുഗന്ധമാക്കി നെഞ്ചിലേറ്റിഹിമഗിരികളുടെ താഴ്‌വരയിൽനൃത്തമാടും വരമലർജാലം,നിൻ നീലക്കുറിഞ്ഞികൾ! തെന്നലിതുവഴി കഥയേതോ...
error: Content is protected !!