രാവിലെയോ ഒഴിഞ്ഞ വയറ്റിലോ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എൻസൈമുകൾ, ആന്റി ഓക്സിഡന്റുകൾ, വിവിധ പോഷകങ്ങൾ എന്നിവയെല്ലാം പപ്പായയിൽ അടങ്ങിയിട്ടുണ്ട്. നാരുകൾ, കാൽസ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, വൈറ്റമിൻ എ, സി തുടങ്ങിയവയും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. 157 ഗ്രാം പപ്പായയിൽ 68 ശതമാനം കലോറി അടങ്ങിയിട്ടുണ്ട്. നാരുകളുടെ അംശവും കുറഞ്ഞ കലോറിയും കാരണം ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് പപ്പായ ഏറെ സഹായകരമാണ്. പലരും തടി കുറയ്ക്കുന്നത് ഭക്ഷണം കഴിക്കാതെയാണ്. എന്നാൽ പട്ടിണി കിടക്കാതെ ഭാരം കുറയ്ക്കാൻ പപ്പായ കഴിച്ചാൽ മതിയാവും. ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിന് മുമ്പ് പപ്പായ കഴിക്കുകയാണെങ്കിൽ വിശപ്പ് നിയന്ത്രിക്കപ്പെടുകയും കൂടുതൽ ഭക്ഷണം കഴിക്കാൻ കഴിയാതെ വരികയും ചെയ്യും.
പപ്പായയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും നാരുകളും വിറ്റാമിനുകളും ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നവയാണ്. കൊളസ്ട്രോളിന്റെ അളവ് സാധാരണ നിലയിലാക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യും. അതുവഴി ഹൃദയാഘാതസാധ്യത കുറയ്ക്കുന്നു. കുറഞ്ഞ തോതിലുള്ള പഞ്ചസാര മാത്രം അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹരോഗികൾക്കും പപ്പായ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിർത്തുന്നതിലൂടെ ഹൈപ്പർടൈൻഷൻ കുറയ്ക്കാനും സഹായിക്കുന്നു. സ്വഭാവികവേദനസംഹാരി കൂടിയാണ് പപ്പായ. അതുപോലെ ആന്റി ഓക്സിഡന്ററുകളും എൻസൈമുകളും അടങ്ങിയിരിക്കുന്നതിനാൽ ചർമ്മ സൗന്ദര്യത്തിനും പപ്പായ മികച്ചതാണ് . ശരീരത്തിലെ ചുളിവുകൾ കുറയ്ക്കാനും ത്വക്ക് തിളക്കമുള്ളതാക്കി മാറ്റാനും പപ്പായയ്ക്ക് സ്വഭാവികമായ കഴിവുണ്ട്.