പാദങ്ങൾ

Date:


ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ പാദങ്ങളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.  എത്ര എളുപ്പത്തിലാണ് വാമനൻ മഹാബലിയെ ചവിട്ടിത്താഴ്ത്തിയത്!

പാതാളത്തോളം താണുപോയ ചില അപമാനങ്ങളുടെ നിമിഷങ്ങളെയാണ് അതോർമ്മിപ്പിക്കുന്നത്. ഒരാളെ അധിക്ഷേപിക്കാനും വിലകുറഞ്ഞവരായി അവതരിപ്പിക്കാനും കഴിയുന്ന ഏറ്റവും നല്ല മാർഗം അവരെ ചവിട്ടിത്തേയ്ക്കുകയാണ്. ഒരാളുടെ വളർച്ചയെ ഭയക്കുമ്പോൾ ആ വളർച്ച ഇല്ലാതാക്കാൻ എളുപ്പമായ മാർഗ്ഗം അയാളെ ചവിട്ടിത്താഴ്ത്തുക എന്നതും.

രണ്ടുരീതിയിലുമുള്ള അനുഭവങ്ങളിലൂടെയും കടന്നുപോയിട്ടുള്ള ഒരാളായതുകൊണ്ട് അവയുടെ വേദനയും നീറ്റലും നന്നായി അറിയാം. ജീവിതത്തിൽ സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകാത്തവരാരും തന്നെയുണ്ടാവില്ല.

 പാദപൂജകളുടെ പേരിൽ വിവാദങ്ങളൊക്കെ നടക്കുന്ന അവസരം കൂടിയാണ്.  കാൽതൊട്ടുവന്ദിക്കുന്ന കീഴ്വഴക്കം വിട്ടുപിരിയാത്ത ഒരു പാരമ്പര്യമായി നമുക്കിടയിലുണ്ട് എന്ന കാര്യവും മറക്കരുത്.   അടുത്തമാസം ഓണമാണല്ലോ. ആരെയും ചവിട്ടിത്താഴ്ത്താതെയും ചവിട്ടിത്തേയ്ക്കാതെയുമുള്ള ഒരു സംസ്‌കാരം നമുക്കിടയിലുണ്ടാവട്ടെ. മറ്റുള്ളവരുടെ പാദങ്ങൾ കഴുകി സ്വയം ശുദ്ധീകരിക്കുക കൂടി ചെയ്ത ഒരു ഗുരുവിന്റെ ഓർമ്മയും മനസ്സിലുണ്ടാവട്ടെ.

  മനസ്സിന് സ്വാതന്ത്ര്യമുണ്ടാവുമ്പോഴേ മറ്റുള്ളവരെ അംഗീകരിക്കാനും ആദരിക്കാനും കഴിയൂ. മനസ്സിന്റെ സ്വാതന്ത്ര്യമാണ് മറ്റെല്ലാ സ്വാതന്ത്ര്യത്തെയുംകാൾ വിലയുള്ളത്. മനസ്സ്സ്വതന്ത്രമാകട്ടെ. പാദങ്ങൾ വിവേകത്തോടെ ചരിക്കട്ടെ.

 എല്ലാവർക്കും സ്വാതന്ത്ര്യദിനത്തിന്റെയും തിരുവോണത്തിന്റെയും ആശംസകൾ

സ്നേഹാദരങ്ങളോടെ
വിനായക്  നിർമ്മൽ

More like this
Related

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.....

യാത്ര

ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ...

സ്വകാര്യം

ശാസ്ത്രസാങ്കേതികവിദ്യകൾ പുരോഗമിക്കും തോറും മനുഷ്യന്റെ സ്വകാര്യത നഷ്ടപ്പെടുന്നു എന്നതാണ് ഏറെ ഖേദകരം....

സൽപ്പേര്

ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ...

വിഗ്രഹം

അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ...

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു. 'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...

ഭാവി

ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്.  വരാനിരിക്കുന്നവയല്ല നമ്മൾ...
error: Content is protected !!