പ്രയാസമുള്ളത് ചെയ്യുക

Date:


എളുപ്പമുള്ളത് ചെയ്യാനാണ് എല്ലാവർക്കും താല്പര്യം. എന്നാൽ യഥാർത്ഥ വിജയം അടങ്ങിയിരിക്കുന്നത് എളുപ്പമുള്ളതോ ഇഷ്ടമുള്ളതോ ചെയ്യുമ്പോഴല്ല മറിച്ച് ഇഷ്ടമില്ലാത്തതും കഠിനമായതും ചെയ്യുമ്പോഴാണ്. ഒരു ചോദ്യക്കടലാസിൽ  ചിലപ്പോൾ ഓപ്ഷൻ ഉണ്ടാവും. ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക എന്ന മട്ടിൽ. പലപ്പോഴും എളുപ്പമുള്ളതിനും മാർക്കു കൂടുതൽ കിട്ടാൻ സാധ്യതയുള്ളവയ്ക്കുമാണ് നാം ഉത്തരം എഴുതുന്നത്. പക്ഷേ ജീവിതമെന്ന പരീക്ഷയിൽ നിങ്ങൾ ഒരു യഥാർത്ഥവിജയി ആകുന്നത് എളുപ്പമുള്ളത് ചെയ്യുമ്പോഴല്ല മറിച്ച് പ്രയാസമുള്ളതു ചെയ്യുമ്പോഴാണ്. ഒരു നേട്ടം അല്ലെങ്കിൽ വിജയം, വിജയമായും നേട്ടമായും തോന്നുന്നത് നാം അത് പൊരുതി നേടുമ്പോഴാണ്. വടംവലിയും കബഡിയും പോലെയുള്ള ചില മത്സരങ്ങളുടെ കാര്യം നോക്കുക. ഫുട്ബോൾ ആണ് ഉദാഹരിക്കാവുന്ന മറ്റൊന്ന്. ഇവിടെയൊക്കെ പോരാട്ടമുണ്ട്. 

വടംവലിയിൽ തുല്യശക്തികൾ തമ്മിൽ മത്സരം നടത്തുമ്പോൾ ഇഞ്ചോടിഞ്ച് പൊരുതുകയാണ്. ഈ പോരാട്ടമാണ് വിജയത്തിന് മധുരം നല്കുന്നത്. അതിനു പകരം അത്ര വീറോടും വാശിയോടുമുള്ള മത്സരമല്ല നടത്തുന്നതെങ്കിൽ ഇരുകൂട്ടർക്കും അതിൽ അഭിമാനമോ സന്തോഷമോ തോന്നുകയില്ല. ഒരു പക്ഷേ വിജയിയാണെന്ന പ്രഖ്യാപനമുണ്ടായേക്കാം.ട്രോഫിയും കിട്ടിയേക്കാം. കോപ്പിയടിച്ചു ജയിക്കുകയും കോഴ കൊടുത്ത് ജോലി നേടുകയും ചെയ്യുന്നവരുണ്ട് .ജയിച്ചുവെന്ന സർട്ടിഫിക്കറ്റും മാസംതോറുമുള്ള ശമ്പളവും അവർക്കു കിട്ടുകയും ചെയ്യും. അത് എളുപ്പവഴിയാണ്.പക്ഷേ എളുപ്പവഴികൾ സൂത്രവഴികൾ കൂടിയാണ്. അതുകൊണ്ട് പിന്തിരിഞ്ഞുനോക്കുമ്പോൾ സംതൃപ്തി തോന്നുന്നവ,വെല്ലുവിളിക്കുന്നവ ഏറ്റെടുക്കുക.

  പുതിയ ഒരു ഉത്തരവാദിത്തം/കടമ/ജോലി ഏല്പിക്കുമ്പോൾ ഏറ്റെടുക്കാൻ വിമുഖത കാണിക്കുന്നതും ശരിയല്ല. തീർച്ചയായും ആ നിയോഗത്തിന് പിന്നിൽ പല ബുദ്ധിമുട്ടുകളുമുണ്ടാവാം. പ്രയാസങ്ങൾ നേരിടേണ്ടിയും വന്നേക്കാം. പക്ഷേ ആ ബുദ്ധിമുട്ടുകളെ അതിജീവിച്ച് വിജയം വരിക്കുമ്പോൾ നമുക്ക് മനസ്സിൽ കിട്ടുന്ന സംതൃപ്തിയുണ്ടല്ലോ അതു വലുതാണ്.അതുകൊണ്ടാണ് മോട്ടിവേഷൻ പ്രസംഗകർ പറയുന്നത് എനിക്ക് അസാധ്യമെന്ന് തോന്നുന്ന കാര്യത്തിലേക്ക് ആദ്യം എന്റെ മനസ്സിനെ വലിച്ചെറിയുക. ശരീരം പിന്നാലെ എത്തിക്കോളും. എന്ന്.  അതെ, പ്രയാസമുള്ളത് ചെയ്യാൻ സന്നദ്ധത കാണിക്കുക. അതിൽ വിജയത്തിന്റെ ലഹരിയുണ്ട്.

More like this
Related

സ്‌ക്രാച്ച് & വിൻ

ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും സ്വപ്‌നങ്ങൾക്കും പുറകെയുള്ള ഒരു ഓട്ട പ്രദക്ഷി ണമാണ് ജീവിതം....

തോൽക്കാൻ തയ്യാറാവുക

എന്തൊരു വർത്തമാനമാണ് ഇത്? ജയിക്കാൻ ശ്രമിക്കുക എന്ന് എല്ലാവരും പറയുമ്പോൾ തോൽക്കാൻ...

അവസരങ്ങളെ തേടിപ്പിടിക്കുക

കേട്ടുപരിചയിച്ച ഒരു കഥ ഓർമ വരുന്നു. ഒരിക്കൽ ഒരു ഗുരുവും ശിഷ്യനും...

വിജയമാണ് ലക്ഷ്യമെങ്കിൽ…

വിജയം ഒരു യാത്രയാണ്. അതൊരിക്കലും  അവസാനമല്ല.  തുടർന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്. വിജയിക്കാൻ വേണ്ടിയുള്ള...

‘പരാജയപ്പെട്ടവൻ’

'പരാജയപ്പെട്ടവനാണ് ഞാൻ.പരാജയത്തിൽ നിന്ന് തുടങ്ങിയതാണ് ഞാൻ.'  ഫഹദ് ഫാസിൽ എന്ന പുതിയകാലത്തെ...

സ്വയം നവീകരിക്കൂ, മികച്ച വ്യക്തിയാകൂ

പേഴ്സണൽ ഗ്രോത്ത്... സെൽഫ് ഇംപ്രൂവ് മെന്റ്... വ്യക്തിജീവിതത്തിലെ ഒഴിച്ചുകൂട്ടാനാവാത്ത രണ്ടു ഘടകങ്ങളാണ്...

തുടക്കം നന്നായില്ലേ?

നല്ല തുടക്കമാണോ, പാതിയോളമായി എന്നാണൊരു ചൊല്ല്. അല്ല അതൊരു വിശ്വാസം കൂടിയാണ്....

വിജയം ശാശ്വതമല്ല

വിജയം ചിലരെ സംബന്ധിച്ച് പെട്ടെന്ന് സംഭവിക്കുന്നതാകാം. മറ്റ് ചിലപ്പോൾ  ഏറെ നാളെത്തെ...

വെല്ലുവിളികളേ സ്വാഗതം

മറ്റുള്ളവരെ വെല്ലുവിളിക്കാൻ എളുപ്പമാണ്.. 'നിന്നെ ഞാൻ കാണിച്ചുതരാമെടാ' ചില പോർവിളികൾ മുഴക്കുന്നത്...

റിസ്‌ക്ക് ഏറ്റെടുക്കാതെ വിജയമില്ല

തീരെ ചെറിയൊരു   സ്ഥാപനത്തിലായിരുന്നു അയാൾ ജോലി ചെയ്തിരുന്നത്. രണ്ടറ്റവും കൂട്ടിമുട്ടിക്കുമ്പോഴുണ്ടാകുന്ന...

‘ഒപ്പ’ത്തിന്റെ അഞ്ചു വർഷങ്ങൾ

കഴിഞ്ഞ നാലുവർഷങ്ങളിലും ജൂൺ ലക്കത്തിൽ ഇതുപോലൊരു കുറിപ്പ് എഴുതാറുണ്ട്. ഒപ്പത്തിന്റെ രണ്ടുവർഷം,...

The Real HERO

പുതിയ കാലത്തിൽ ഏറെ സുപരിചിതമായ ഒരു പേരാണ് ആമസോൺ. ഉപ്പുതൊട്ടു കർപ്പൂരംവരെ...
error: Content is protected !!