സ്വകാര്യം

Date:

ശാസ്ത്രസാങ്കേതികവിദ്യകൾ പുരോഗമിക്കും തോറും മനുഷ്യന്റെ സ്വകാര്യത നഷ്ടപ്പെടുന്നു എന്നതാണ് ഏറെ ഖേദകരം. കാരണം മനുഷ്യന്റെ സ്വകാര്യതകളെ ഭേദിച്ചുകൊണ്ടാണ് ശാസ്ത്രസാങ്കേതികവിദ്യകൾ മുന്നോട്ടുകുതിക്കുന്നത്. എവിടെയും മനുഷ്യന് സ്വകാര്യത നഷ്ടപ്പെടുന്നു. തൊഴിലിടങ്ങളിൽ മുതൽ സ്വകാര്യ മുറികളിൽ വരെ. പൊതുനിരത്തുകളിൽ പോലും നമ്മുടെ ചലനങ്ങൾ ഒപ്പിയെടുക്കപ്പെടുന്നു.വേണ്ടിവന്നാൽ പിടികൂടാൻ തന്നെ. സ്വകാര്യമായ സംഭാഷണശകലങ്ങൾ  പരസ്യമാക്കപ്പെടുന്നു. ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പാദ്യം എന്നുപറയുന്നത് അവന്റെ സ്വകാര്യതയാണ്. 

എല്ലാ പുറംമോടികളും അഴിച്ചുവച്ച് അവൻ സുതാര്യനാകുന്ന ഇടമാണ് അത്. അവിടേയ്ക്കാണ് ഏതെല്ലാമോ വിധത്തിൽ ആരൊക്കെയോ അതിക്രമിച്ചുകയറുന്നത്. സ്വകാര്യതകളെ ഭേദിക്കുമ്പോൾ ഒരുവന്റെ നഗ്‌നത തന്നെയാണ് അനാവൃതമാക്കപ്പെടുന്നത്. ഒരാളും സ്വന്തം നഗ്‌നത പരസ്യപ്പെടുത്താൻ- സുബോധമുള്ളപ്പോൾ-  തയ്യാറല്ല. അതുകൊണ്ടുതന്നെ സ്വകാര്യത ഹനിക്കപ്പെടുമ്പോൾ അവൻ ഭയചകിതനാകുന്നു. ഹൃദയത്തിൽ സൂക്ഷിക്കുന്നതാണ് സ്വകാര്യം. എന്നിട്ടും ഏതൊക്കെയോ അവസരങ്ങളിൽ ഏറെ സ്നേഹിച്ചും വിശ്വസിച്ചുംപോയവരോട്  സ്വകാര്യമായി ചിലതൊക്കെ പറഞ്ഞുപോകും. നാളെയത് വിളംബരം ചെയ്യപ്പെടും എന്നറിയാതെ.. സ്വകാര്യതയെ മാനിക്കുക. സ്വകാര്യത്തെ കാത്തുസൂക്ഷിക്കുക. സ്വകാര്യമായി പറഞ്ഞത് നിന്നോടുകൂടി മണ്ണടിയട്ടെ. 

സ്നേഹപൂർവം
വിനായക് നിർമ്മൽ

More like this
Related

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.....

യാത്ര

ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ...

സൽപ്പേര്

ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ...

വിഗ്രഹം

അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ...

പാദങ്ങൾ

ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ...

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു. 'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...

ഭാവി

ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്.  വരാനിരിക്കുന്നവയല്ല നമ്മൾ...
error: Content is protected !!