സ്വന്തം ശരീരത്തെക്കുറിച്ച് മതിപ്പുണ്ടോ? ഇല്ലെങ്കിൽ സംഭവിക്കുന്നത്…

Date:

കണ്ണാടിയിൽ നോക്കിനില്ക്കുമ്പോൾ സ്വന്തം ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്?  നിറം, രൂപം, ഉയരം, അവയവഭംഗി എന്നിവയെല്ലാം ഓർത്ത് അപകർഷതയാണ് അനുഭവപ്പെടുന്നതെങ്കിൽ നിങ്ങളുടെ ലൈംഗികജീവിതം സുഖകരമായിരിക്കണമെന്നില്ല എന്നാണ് വിദഗ്ദരുടെ അഭിപ്രായം. കാരണം ശരീരത്തെ പോസിറ്റീവായി കാണാൻ കഴിയുന്നതും ലൈംഗികകാര്യങ്ങളിൽ ആത്മവിശ്വാസം ഉണ്ടാകുന്നതും തമ്മിൽ ബന്ധമുണ്ട്. ലൈംഗികജീവിതം അലങ്കോലമാണ് എന്ന് പറഞ്ഞ് ഡോക്ടേഴ്സിനെ സമീപിക്കുന്ന പലരുടെയും അനുഭവത്തിൽ നിന്നാണ് ഇങ്ങനെയൊരു നിഗമനത്തിൽ എത്തിയിരിക്കുന്നത്.

സ്വയം അംഗീകരിക്കാൻ കഴിയുന്നതും എന്താണോ താൻ അത് അതേപടി ഉൾക്കൊള്ളുന്നതും ജീവിതവിജയത്തിന് അനിവാര്യമാണ് എന്ന് പറ യുന്നതുപോലെ തന്നെ സ്വന്തം ശരീരത്തെ അംഗീകരിക്കാനും ആദരിക്കാനും കഴിയുന്നതു വഴി ലൈംഗികജീവിതത്തെയും സന്തോഷകരവും സംതൃപ്തികരവുമായി മാറ്റാനാവും..

ഇതെങ്ങനെ സാധിച്ചെടുക്കാം? പറയാം: സ്വന്തം ശരീരം എങ്ങനെയാണോ അതേപടി അംഗീകരിക്കുക. ഒരുപക്ഷേ പരസ്യചിത്രങ്ങളിൽ കാണ പ്പെടുന്നവരെ പോലെയോ ചലച്ചിത്രങ്ങളിലെ സുന്ദരീസുന്ദരന്മാരെപോലെയോ നമ്മുടെ ശരീരം ആരോഗ്യപരമായും സൗന്ദര്യപരമായും മികച്ചതായിരിക്കണമെന്നില്ല. എങ്കിലും സ്വന്തം ശരീരത്തെ അതിന്റെ എല്ലാ കുറവുകളോടും അപൂർണ്ണതകളോടും കൂടി ഉൾക്കൊള്ളുക.  സ്വന്തം ഉടലിനോട് അവനവർക്ക് തന്നെ മതിപ്പില്ലെങ്കിൽ, സ്വന്തം ശരീരം ആസ്വദിക്കാൻ നമുക്ക് കഴിവില്ലെങ്കിൽ മറ്റുള്ളവർ നമ്മുടെ സൗന്ദര്യാരാധകരാകുമെന്ന് കരുതരുത്. സ്വന്തം ശരീരത്തെ അംഗീകരിക്കുന്നതിലൂടെ ലൈംഗികപരമായ ആത്മവിശ്വാസം നേടിയെടുക്കുന്നവരാകുക.

പങ്കാളികളുടെ സൗന്ദര്യമോ ആരോഗ്യമോ അല്ല ലൈംഗികജീവിതത്തിന്റെ സംതൃപ്തി. പങ്കാളികൾ തമ്മിൽ എത്രത്തോളം വൈകാരികമായ അടുപ്പമുണ്ട് എന്നതാണ് അതിന്റെ അടിസ്ഥാനം. പരസ്പരമുളള സ്നേഹവും ഐക്യവും ആഴവും ലൈംഗികജീവിതത്തിൽ പ്രതിഫലിക്കും. വൈകാരികമായ അടുപ്പത്തിലാണോ ലൈംഗികസംതൃപ്തി സ്വഭാവേന സംഭവിക്കും.

ശരീരത്തെക്കുറിച്ച് ലജ്ജയില്ലാതെയും അപകർഷതയില്ലാതെയും ലൈംഗികബന്ധത്തിൽ ഏർപ്പെടുക. ലോകത്തിൽ ഏറ്റവും സൗന്ദര്യവും ആരോഗ്യവുമുള്ള വ്യക്തി ഞാനാണെന്ന് ആ നിമിഷങ്ങളിൽ സ്വയംസങ്കല്പിക്കുക. അതുപോലെ എന്റെ പങ്കാളിയും. പങ്കാളികൾ തമ്മിൽ ഹൃദ്യമായും ആത്മാർത്ഥമായും ലൈംഗികകാര്യങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുന്നതും ലൈംഗികജീവിതത്തിന് ഗുണം ചെയ്യും. പങ്കാളിയെ തളർത്തിക്കളയുന്ന വിധത്തിലുള്ള വാക്കുകൾ ലൈംഗികതയെ സംബന്ധിച്ച് പറയാതിരിക്കാനും ശ്രദ്ധിക്കണം. ഏറ്റവും പ്രധാനപ്പെട്ട ലൈംഗികാവയവം മനുഷ്യന്റെ തലച്ചോറാണെന്നും മറക്കരുത്.

More like this
Related

നിങ്ങൾ വിശ്വസ്തനായ പങ്കാളിയാണോ?

വിശ്വസ്തത ഒരു ഗുണമാണ്. ആജീവനാന്തമുള്ള ഒരു ഉടമ്പടിയാണ് . പ്രതിബദ്ധതയും സത്യസന്ധതയും...

പുരുഷന്മാരിലും ‘പ്രസവാനന്തര’വിഷാദം!

പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന വാക്ക് ഇന്ന് സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. പ്രസവാനന്തരം സ്ത്രീകളിൽ സംഭവിക്കുന്ന...

എങ്ങനെയുളള പുരുഷന്മാരെയാണ് സ്ത്രീകൾക്ക് ഇഷ്ടം?

ഒരു പുരുഷനെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്പം എന്താണ്? ധൈര്യശാലി? കരുത്തൻ? ബുദ്ധിമാൻ? സമ്പന്നൻ?...

പുരുഷൻ സ്നേഹിക്കുന്നുണ്ടോ, എങ്ങനെയറിയാം?

ഒരു പുരുഷൻ നിങ്ങളോട് ഭാവിയെക്കുറിച്ച് സംസാരിക്കാറുണ്ടോ? പ്രത്യേകിച്ച് അയാൾ അവിവാഹിതനും നിങ്ങൾ...

പുരുഷന്മാരിലെ കാൻസർ ലക്ഷണങ്ങൾ

'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട' എന്നല്ലേ ചൊല്ല്. ആരോഗ്യമുൾപ്പടെ പല കാര്യങ്ങളിലും ഇത് പ്രസക്തമാണ്....

പുരുഷൻ ഇരയാകുമ്പോൾ

ബലാത്സംഗത്തിന് ഇരകളാക്കപ്പെടുന്നത് സ്ത്രീകൾ മാത്രമാണോ? അങ്ങനെയൊരു ധാരണ പരക്കെയുണ്ടെങ്കിലും അങ്ങനെയല്ല എന്നതാണ്...

ടെസ്റ്റോസ്റ്റെറോൺ കുറയുമ്പോൾ

പുരുഷന്മാരിലെ പേശി വളർച്ചയെയും ലൈംഗികതയെയും നിയന്ത്രിക്കുന്ന ഒരു ഹോർമോൺ ആണ് ടെസ്റ്റോസ്റ്റെറോൺ....

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്

പുകവലി ഏതു പ്രായത്തിലും  ആരോഗ്യത്തിന് ഹാനികരമാണ്. എന്നാൽ നാല്പതുകളിലെത്തിയിട്ടും ഈ ശീലത്തിൽ...

പ്രമേഹം: അപകടവും പരിഹാരങ്ങളും

രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം എന്ന് നമുക്കറിയാം. ഒരു...

ആൺ മനസ്സുകളിലെ അലിവുകൾ

ലോകം ഇങ്ങനെയൊക്കെപോകുമ്പോൾ ആണധികാരവും, അധീശത്വസ്വഭാവവും സ്ത്രീ പീഡനങ്ങളും ആൺ മേൽക്കോയ്മയുടെ ആയിരം...

പുരുഷന്മാരിലെ കാൻസർ ലക്ഷണങ്ങൾ

പല പുരുഷന്മാരും തങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നവരല്ല. എന്തെങ്കിലുമൊക്കെ ശാരീരികാസ്വസ്ഥതകൾ...

ലൈംഗികതാല്പര്യം കുറയുന്നുണ്ടോ

പുരുഷന്മാരിൽ ലൈംഗിക പ്രശ്നങ്ങളും തകരാറുകളും സർവ്വസാധാരണമാണ്. ഏതു പ്രായത്തിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ...
error: Content is protected !!