കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്, നോട്ടിക്കൽ & എഞ്ചിനീയറിംഗ് ട്രയിനിംഗിൽ(CIFNET) ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ്-BFSc(NS) പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുമായി അഫിലിയേഷനുള്ള ഈ സ്ഥാപനം കേന്ദ്രഫിഷറീസ് മന്ത്രാലയത്തിനു കീഴിലാണ് പ്രവർത്തിക്കുന്നത്.
പ്ലസ് ടു സയൻസിൽ ഫിസിക്സ്, കെമിസ്ട്രി എന്നിവ നിർബന്ധമായും പഠിച്ചിരിക്കണം. മാത്തമാറ്റിക്സ്, ബയോളജി എന്നിവയിലേതെങ്കിലുമൊന്നും പഠിച്ച് ഈ മൂന്നു വിഷയങ്ങൾക്കും കൂടി അൻപതു ശതമാനം മാർക്കും ലഭിച്ചിരിക്കണം. ഇപ്പോൾ യോഗ്യതാ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.
വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന അപേക്ഷ, പൂരിപ്പിച്ച് മെയ് 15നകം സ്ഥാപനത്തിൽ ലഭിച്ചിരിക്കണം. പ്രവേശന പരീക്ഷ (Common Entrance Test) ജൂൺ 13ന് നടക്കും. കേരളത്തിൽ കൊച്ചി മാത്രമാണ് പരീക്ഷാകേന്ദ്രം.
കൂടുതൽ വിവരങ്ങൾക്ക് :-http://www.cifnet.gov.in/
പൂരിപ്പിച്ച അപേക്ഷ സമർപ്പിക്കേണ്ട വിലാസം :-The Director,Central Institute of Fisheries Nautical & Engineering Training (CIFNET)Fine Arts Avenue,Cochin-682016

അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ്.തോമസ് കോളേജ്, തൃശ്ശൂർ