സ്നേഹം എന്നത് ഒരു പഴയ വാക്കാണ്. എന്നാൽ ഒരിക്കലും പുതുമ നശിക്കാത്തതും. സ്നേഹം എന്ന വാക്കിന്റെ അർത്ഥം നമുക്ക് വാക്കുകൾ കൊണ്ട്
വിവരിക്കാനാവില്ല. അത് അനുഭവിക്കാനും അറിയാനുമുള്ളതാണ്. സ്നേഹം മനസ്സിൽ നിന്ന് ഉടലെടുക്കുന്നതാണ്. മനസ്സിൽ സ്നേഹം നിറയുമ്പോൾ നാം ലോകത്തെ വ്യത്യസ്തമായ രീതിയിൽ കാണാൻ തുടങ്ങുന്നു. സ്നേഹത്തിൻെ അഭാവമാണ് ലോകത്തിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം. ഭൗതികവസ്തുക്കളോട് അടുപ്പം കൂടുമ്പോൾ മനുഷ്യന്റെ അകം പൊള്ളയാകും. നമ്മെ പൊള്ളയാക്കാതെ സംരക്ഷിക്കുന്ന ആന്തരികമായ ഉൗർജ്ജമാണ് സ്നേഹം. സാംജി വടക്കേടം എഴുതിയ മനസ്സും സ്നേഹവും എന്ന പുസ്തകം സ്നേഹത്തെ മനസ്സിലാക്കാനുള്ള ഒരന്വേഷണമാണ്. ജീവന്റെ തുടിപ്പു മുതൽ സ്നേഹം ആസ്വദിച്ചതിന്റെ ഫലമാണ് ഇൗ താളുകൾ എന്ന് ഗ്രന്ഥകാരൻ ആമുഖത്തിൽ കുറിക്കുന്നു. മനുഷ്യബന്ധം തീർത്ഥാടനമാണെന്ന ചിന്തയാണ് ഇൗ ഗ്രന്ഥത്തിന്റെ പിന്നിലെ ശക്തി. അതിലൂടെ പരമാവധി പുണ്യം നേടാൻ നമ്മെ പ്രേരിപ്പിക്കുകയും അതിന് ഉതകുന്ന സുവർണ്ണമാർഗ്ഗങ്ങൾ കാട്ടിത്തരികയും ചെയ്യുന്ന ഇൗ പുസ്തകം
കൈരളിക്ക് അനന്യമായ ഒരു മുതൽക്കൂട്ടാണ് എന്ന് അവതാരികയിൽ ബി. എസ് വാരിയർ കുറിക്കുന്നത് അന്വർത്ഥമാണ്. സ്നേഹത്തിന്റെ വിഭിന്നമാനങ്ങൾ ചർച്ച ചെയ്യുന്ന ഇൗ പുസ്തകം സ്നേഹം എന്ന ചൈതന്യത്തെ മനസ്സിലാക്കാൻ സഹായിക്കും എന്നതിന് സംശയമില്ല.
മനസ്സും സ്നേഹവും
സാംജി വടക്കേടം, ഡിസി ബുക്സ്, വില :230
സ്നേഹത്തിന് ഒരു ആമുഖം
Date: