GNM, ANM കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

Date:

സംസ്ഥാന സർക്കാരിനു കീഴിലെ വിവിധ നഴ്സിംഗ് സ്കൂളുകളിലെ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി (GNM) ഡിപ്ലോമ, ANM കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.ഓഫ് ലൈൻ മോഡ് ആയിട്ടാണ്അ പേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫോറം dhs വെബ് സൈറ്റിൽ നിന്നും ഡാൺലോഡ് ചെയ്ത് പൂരിപ്പിച്ച് നൽകണം GNM ന് അപേക്ഷിക്കാനുളള
അവസാന തിയതി 27.08.2020 ആണ്. എന്നാൽ ANM കോഴ്സിന്
(JPHN- Junior Public Health Nurse) അപേക്ഷിക്കാൻ സെപ്തംബർ 5 വരെ അപേക്ഷിക്കാവുന്നതാണ്.

നിലവിലെ ധാരണ പ്രകാരം, ക്ലാസുകൾ ഒക്ടോബറിൽ ആരംഭിക്കും.

GNM ന് 14 ജില്ലകളിലായി 385 സീറ്റും JPHNന് 3 കേന്ദ്രങ്ങളിലായ് 100 സീറ്റുകളും ആണ് നിലവിലുള്ളത്. ഇതിൽ GNM ന്  20% ആൺകുട്ടികൾക്ക് പ്രത്യേകിച്ച് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്.

GNM  അപേക്ഷകർ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽവിഷയങ്ങളായും ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40 ശതമാനം മാർക്കോടുകൂടി പ്ലസ്ടു അഥവാ വി.എച്ച്.എസ്.ഇ. പരീക്ഷ പാസായിരിക്കണം.  (SC/STവിഭാഗത്തിന് പാസ് മാർക്ക് മതി) JPHN ന് സയൻസ് നിർബന്ധമില്ലെങ്കിലും എതെങ്കിലും കോമ്പിനേഷനുകളിൽ  +2 പാസായിരിക്കണം.അപേക്ഷകർ 2020ഡിസംബർ 31ന് 17 വയസ് പൂർത്തിയാക്കുന്നവരും 30 വയസ് കഴിയാത്തവരുമായിരിക്കണം.  

വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും : dhskerala.gov.in

More like this
Related

ജാം പ്രവേശന പരീക്ഷ വഴി ഐ.ഐ.ടി. പ്രവേശനം.

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ്  ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും...

കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്.,...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം...

എൻ.ഐ.ഡി.യിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) രാജ്യത്തെ  വിവിധ കാമ്പസുകളില്‍ നടത്തുന്ന...

എൻ.ഐ.ഡി.യിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) രാജ്യത്തെ  വിവിധ കാമ്പസുകളില്‍ നടത്തുന്ന...

ഏ​ഴി​മ​ല നേ​വ​ൽ അ​ക്കാ​ഡ​മി​യി​ൽ ബി.ടെക്.

കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഏ​ഴി​മ​ല നേ​വ​ൽ അ​ക്കാ​ഡ​മി​യി​ൽ പ്ല​സ്ടു ടെക്നിക്കൽ കേ​ഡ​റ്റ്...

അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ പഠിക്കാനവസരം

രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റികളിലൊന്നായി പരിഗണിക്കപ്പെടുന്ന ബാംഗ്ലൂരിലെ അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ വിവിധ...

പാരാമെഡിക്കൽ ഡിപ്ലോമ (Professional Diploma) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2020-21 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത്...

പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജിൽ ആയുർവേദ നഴ്സിംഗ് – ഫാർമസി ബിരുദ പ്രവേശനം

പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് നടത്തുന്ന 2020-21 വര്‍ഷത്തെ ബി.എസ്സി....

പത്താം ക്ലാസ്സിലെ പ്രതിഭകൾക്കായി നാഷണൽ ടാലൻ്റ് സെർച്ച് എക്സാമിനേഷൻ

പത്താം ക്ലാസ്സിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക്, ഗവേഷണ കാലഘട്ടം വരെ ലഭിക്കാവുന്ന സ്കോളർഷിപ്പായ നാഷണൽ...

സംസ്ഥാനത്തെ നവോദയ സ്കൂളുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം:

നവോദയ സ്കൂളുകളിൽ ആറാം ക്ലാസ് പ്രവേശനത്തിനു ഡിസംബർ 15 വരെ ഓൺലൈനായി...
error: Content is protected !!