നിങ്ങൾ ഗ്യാസ് ലൈറ്റിംങ്ങിന് ഇരയാണോ?

Date:

അടുത്തിടെയായി ഭർത്താവിൽ പ്രകടമായ മാറ്റങ്ങൾ അനുഭവപ്പെടുന്നതായി അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മൊബൈലിൽ ശബ്ദം താഴ്ത്തിയുള്ള സംസാരങ്ങൾ, മക്കളും താനും ഒത്തിരിക്കുമ്പോൾ വരുന്ന  ചില ഫോൺ കോളുകളിൽ മാറി നിന്നുള്ള സംസാരം, കിടപ്പറയിലും ചാറ്റിംങ്… താനറിയാതെ എന്തൊക്കെയോ ഭർത്താവിന്റെ ജീവിതത്തിൽ സംഭവിക്കുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി. ഒരു നാൾ തന്റെ സംശയം ശരിയാണെന്ന് വ്യക്തമാകുന്നവിധത്തിലുള്ള തെളിവും അവൾക്കും കിട്ടുകയുണ്ടായി. അവൾ അതിന്റെ പേരിൽ അയാളെ ചോദ്യം ചെയ്തു.

പക്ഷേ അവൾ എത്രതവണ ചോദ്യം ചെയ്തിട്ടും തെളിവുകൾ നിരത്തിയിട്ടും തന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് സമ്മതിച്ചുതരാൻ അയാൾ തയ്യാറായില്ല.

എന്റെ ജീവിതത്തിൽ നീ മാത്രമേയുള്ളൂ ഞാൻനിന്നെ എന്തുമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നീയറിയുന്നില്ലേ… കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന എന്നെ നീ ഇങ്ങനെ സംശയിക്കുന്നതിൽ എനിക്ക് ഖേദമുണ്ട്… നമ്മുടെ കുടുംബജീവിതം തകർക്കാൻ  ആരോ നിന്നെ കളിപ്പിക്കുന്നതാണ് ഇതെല്ലാം… നീ ഒരു സംശയരോഗിയാണോ? ഇങ്ങനെയുള്ള പല പല വ്യാഖ്യാനങ്ങൾ കേട്ടപ്പോൾ ഭാര്യയ്ക്കുതന്നെ സംശയമായി.

ഈശ്വരാ ഞാൻ എന്റെ ഭർത്താവിനെ സംശയിക്കുകയാണോ…  ഞാനൊരു സംശയരോഗിയാണോ… എന്തുന ല്ല ഭർത്താവാണ് തന്റേത്…

ഭാര്യ ഇപ്രകാരം തന്നെത്തന്നെ സംശയിക്കുന്ന അവസ്ഥയിലേക്കെത്തി. ഇതുവഴി സംഭവിച്ച പ്രധാനമാറ്റം  ഭാര്യക്ക് തന്നിൽത്തന്നെ വിശ്വാസമില്ലാതായി എന്നാണ്. സ്വയം ചോദ്യം ചെയ്യുന്ന രീതിയിലേക്ക് അവൾ മാറി, ചിന്തകൾ മാറി. ഇത് ക്രമേണ വലിയൊരു മാനസികപ്രശ്നത്തിലേക്ക് വരെ തള്ളിയിട്ടെന്നുവരാം.

ഇത്രയും വായിക്കുമ്പോൾ നിങ്ങൾക്ക് പോലും തോന്നിയേക്കാം ഭാര്യ ഭർത്താവിനെ സംശയിച്ചതാണെന്ന്.  അയാൾ നിരപരാധിയാണെന്ന്. പക്ഷേ യഥാർത്ഥത്തിൽ അയാൾ നിരപരാധിയല്ല. ഭാര്യയ്ക്ക് അയാളെക്കുറിച്ചുള്ള സംശയം നൂറുശതമാനം ശരിയുമാണ്. പക്ഷേ ഇവിടെ  ഭാര്യ ഗ്യാസ് ലൈറ്റിംങിന്റെ ഇരയാണ്. അതായത് ഭർത്താവ് ഭാര്യയെ വൈകാരികമായി ദുരുപയോഗം ചെയ്യുന്നു. വ്യക്തിയുടെ യഥാർത്ഥ ബോധത്തെയും ചിന്താശേഷിയെയും ചോദ്യം ചെയ്യുന്നു അയാളുടെ യാഥാർത്ഥ്യബോധ ത്തെ ചിന്താശേഷിയെ സംശയത്തിലാക്കുന്നു. അ തിലൂടെ ആ വ്യക്തിയുടെ മേൽ പൂർണ്ണ ആധിപത്യം നേടുന്നു. ഇതാണ് ഗ്യാസ് ലൈറ്റിംങ്.

സത്യമായ കാര്യങ്ങളെ പോലും തെറ്റാണെന്ന് കൃത്യമായ രീതിയിൽ സമർത്ഥിക്കുകയും അതുവഴി വ്യക്തികളിൽ സംശയം ജനിപ്പിക്കുകയും ചെയ്ത് വൈകാരികമായ ആധിപത്യം സ്ഥാപിച്ചെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. വ്യക്തിബന്ധങ്ങളിൽ, പ്രത്യേകിച്ച് ഭാര്യഭർതൃബന്ധങ്ങളിൽ, മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധങ്ങളിൽ, സുഹൃദ് ബന്ധങ്ങളിലൊക്കെ ഇത് കടന്നുവരാറുണ്ട്. മക്കളോട് ചില മാതാപിതാക്കൾ പറയാറില്ലേ നീ എന്തൊരു മണ്ടനാണ്… നിനക്ക് ബുദ്ധിക്കെന്തോ പ്രശ്നമുണ്ട്… അല്ലെങ്കിൽ നിന്റെ സ്വഭാവത്തിൽ ഇങ്ങനെയൊരു പ്രശ്നമുണ്ട്.

ഇവിടെയും ആദ്യം പറഞ്ഞ സംഭവത്തിലേതുപോലെ കുട്ടിക്ക് പ്രശ്നമുണ്ടായിരിക്കില്ല. എന്നാൽ മാതാപിതാക്കൾ ഇപ്രകാരം പറയുന്നതിലൂടെ കുട്ടി തന്നെത്തന്നെ സംശയിക്കുന്ന രീതിയിലേക്ക് മാറുന്നു.

ഞാൻ ഇങ്ങനെയാണോ… എനിക്ക് ഈ പ്രശ്നമുണ്ടോ..
വൈകാരികതയെ ചൂഷണം ചെയ്തു സംസാരിക്കുന്നവരാണ് ഗ്യാസ് ലൈറ്റിംങിലെ വ്യക്തികൾ. അവർ നുണ പറയുന്നവരാണ്. അതും മുഖത്തുനോക്കി കല്ലുവച്ച നുണ പറയുന്നു. അതുപോലെ എതിരാളിയെന്ന് തോന്നിക്കുന്ന, എതിർഭാഗത്തുള്ള വ്യക്തിയെക്കുറിച്ച് അവർ അപവാദം പറഞ്ഞുപരത്തുകയും ചെയ്യുന്നു. തന്റെ കള്ളത്തരം കയ്യോടെ പിടികൂടിയ ഭാര്യയെ സംശയരോഗിയായി ഗ്യാസ് ലൈറ്റിംങായ ഭർത്താവിന് ചിത്രീകരിക്കാം. ഇത് മറ്റുള്ളവരെ വിശ്വസിപ്പിക്കാനും അയാൾക്ക് നിഷ്പ്രയാസം  കഴിയും. ചോദ്യം ചെയ്യപ്പെടുമ്പോൾ ഇത്തരം വ്യക്തികൾ ചോദിക്കുന്ന ചില സ്ഥിരം ചോദ്യങ്ങളുണ്ട്.

നീയെന്തിനാണ് ഒച്ചയുയയർത്തുന്നത്… നീ ശാന്തമാകൂ…  സെൻസിറ്റീവാകാതിരിക്കൂ… ഇതിലൂടെ നമ്മൾ കുറ്റക്കാരാണെന്ന നമുക്ക് തന്നെ തോന്നും.

തുടർച്ചയായി ഗ്യാസ് ലൈറ്റിംങിന് വിധേയമാകുന്നവരിൽ ഉത്കണ്ഠ, നിരാശ, ആത്മവിശ്വാസമില്ലായ്മ, വിഷാദം, മാനസികാരോഗ്യ പ്രശ്നം തുടങ്ങിയവ പ്രകടമാണെന്നാണ് പറയപ്പെടുന്നത്.

ഏതെങ്കിലും തരത്തിലുള്ള ബന്ധങ്ങളിൽ നിങ്ങൾ ഗ്യാസ് ലൈറ്റിംങിന് ഇരയാണോയെന്നറിയാൻ സ്വയം ചില കാര്യങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.

കാര്യങ്ങൾ തുറന്നു ചോദിക്കുന്നതിൽ, സംസാരിക്കുന്നതിൽ  അഭിപ്രായം പറയുന്നതിന് എല്ലാറ്റിനും മടി. ഒരുതരത്തിലുള്ള പിൻവാങ്ങൽ.

സ്വന്തം കഴിവിലും ബോധ്യങ്ങളിലും വിശ്വാസക്കുറവ്.
തനിക്കെന്തോ പ്രശ്നമുണ്ടെന്ന് വിശ്വസിക്കുക.
അമിതവൈകാരികതയെയോർത്തുള്ള ഖേദം.
തെറ്റ് പറ്റിയെന്ന വിചാരത്താൽ എല്ലാവരോടും ക്ഷമ ചോദിക്കാൻ തുടങ്ങുന്നു.
ഓർമ്മശക്തിയിൽ മതിപ്പില്ലാതിരിക്കുകയും ത ന്നോട് മറ്റുള്ളവർക്ക് മതിപ്പില്ലെന്ന് വിശ്വസിച്ചുതുടങ്ങുകയും ചെയ്യുന്നു.

നമ്മുടെ വിവേകത്തെയും ചിന്താശക്തിയെയും സംശയിക്കാൻ വിട്ടുകൊടുക്കുകയാണ് ഓരോ ഗ്യാസ് ലൈറ്ററും ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ തുടർച്ചയായി ഗ്യാസ് ലൈറ്റിംങിന് വിധേയമാകാൻ നാം നിന്നുകൊടുക്കരുത്. കൂടുതലായും സ്ത്രീകളാണ് ഗ്യാസ് ലൈറ്റിംങിന് ഇരകളാകുന്നത്. 95 ശതമാനം സ്ത്രീകളും ഇതിന്റെ ഇരകളാണെന്നാണ് ചില പഠനങ്ങൾ പറയുന്നത്. ഏതൊരു ബന്ധത്തിനും അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ടത് സത്യസന്ധതയും വിശ്വാസവും കൃത്യമായ ആശയവിനിമയവുമാണ്.  ദാമ്പത്യജീവിതത്തിൽ മാത്രമല്ല വ്യക്തിബന്ധങ്ങളിൽ പോലും ഇത് ബാധകമാണ്. ഏതെങ്കിലും ബന്ധത്തിൽ ഇത്തരം അവശ്യഗുണങ്ങൾ ഇല്ലെങ്കിൽ വിവേകപൂർവ്വം പ്രതികരിക്കാനുള്ള തീരുമാനം എടുക്കാൻ ഓരോരുത്തർക്കും അവകാശമുണ്ട്.
സ്വയം വിശ്വസിക്കുക, ശരിയായ ബോധ്യങ്ങളിൽ നിലയുറപ്പിക്കുക, ഗ്യാസ് ലൈറ്റിംങ് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ കരുതലോടെ മുന്നോട്ടുപോവുക.

More like this
Related

അധികദൂരങ്ങൾ കൂടെ വരുന്നവർ

ഒരു മൈൽ ദൂരം പോകാൻ കൂട്ടുചോദിക്കുന്നവനോടുകൂടി രണ്ടുമൈൽ ദൂരം പോകാൻ സന്നദ്ധത...

ബന്ധങ്ങളെ തകർക്കാൻ വളരെ എളുപ്പം!

ബന്ധം നിലനിർത്തിക്കൊണ്ടുപോകുക എന്നതാണ് ദുഷ്‌ക്കരം. എന്നാൽ അതു തകർക്കുക എന്നത് വളരെ...

ചുമ്മാതെ കൊണ്ടുനടക്കുന്ന ബന്ധങ്ങൾ

ബന്ധങ്ങൾക്ക് വിലയുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ബന്ധങ്ങൾ എന്നു പേരിട്ടു...

സ്‌നേഹിക്കുന്നത് എന്തിനുവേണ്ടി?

നീ ഒരാളെ സ്നേഹിക്കുന്നതു എന്തിനുവേണ്ടിയാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആത്യന്തികമായി നമ്മൾ ഒരാളെ...

ഓർമ്മകളും സൗഹൃദങ്ങളും

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ...

സ്‌നേഹമെന്ന താക്കോൽ

താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില...

പെരുമാറ്റം നന്നാക്കൂ, എല്ലാം നന്നാകും

ജീവിതയാത്രയിൽ വലിയ വിലപിടിപ്പുള്ളവയായി കരുതേണ്ടവയാണ് ബന്ധങ്ങൾ. എന്നാൽ ചിലരെങ്കിലും ബന്ധങ്ങൾക്ക് വേണ്ടത്ര...

വിശ്വാസം അതല്ലേ എല്ലാം…

പ്രണയബന്ധം, ദാമ്പത്യബന്ധം, സൗഹൃദബന്ധം, പ്രഫഷനൽ ബന്ധം.. സ്നേഹത്തിനൊപ്പം തന്നെ ഈ ബന്ധങ്ങളിൽ...

രണ്ടുപേർ സ്‌നേഹത്തിലാകുമ്പോൾ സംഭവിക്കുന്നത്…

''സ്നേഹിക്കുമ്പോൾ നീയും ഞാനുംനീരിൽ വീണ പൂക്കൾ'' എന്നാണ് പാട്ട്. അതെ, സ്നേഹം ഇങ്ങനെ...

പരസ്പരം തേടുന്നത്..

ഏതൊക്കെയോ തരത്തിൽ പലതരം ബന്ധങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നവരാണ് മനുഷ്യർ. പല വിഭാഗം ബന്ധങ്ങളുടെ...

പലതരം സുഹൃത്തുക്കൾ

സുഹൃത്ത് വിലയുളളവനാണ്. അതോടൊപ്പം സുഹൃത്തിനെ വിലയുള്ളവനായും കാണണം. എന്നാൽ സുഹൃത്ത് എന്ന...

ഇങ്ങനെ ചീത്ത സുഹൃത്താകാം

രഹസ്യങ്ങൾ സൂക്ഷിക്കാനുള്ള കഴിവില്ലാതിരിക്കുക  സുഹൃത്തുക്കൾ പരസ്പരം വിശ്വസിക്കാൻ കൊള്ളാവുന്നവരാകണം. പുറംലോകത്തിന് അറിയാത്ത പല കാര്യങ്ങളും...
error: Content is protected !!