അവർക്കൊപ്പം…

Date:

വാട്ട്സാപ്പിൽ വന്ന ഒരു മെസേജാണ് ഈ കുറിപ്പിനാധാരം.
അതിന്റെ അർത്ഥം ഇങ്ങനെയായിരുന്നു, പാലങ്ങളും കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്യാൻ മന്ത്രിമാരും എംഎൽഎ മാരും. ജൂവല്ലറികളും ടെക്സ്റ്റയിൽ ഷോറൂമുകളും ഉദ്ഘാടനം ചെയ്യാൻ സീരിയിൽ-സിനിമാ താരങ്ങൾ. പക്ഷേ കലിതുള്ളിയ കാലവർഷത്തിന്റെ ദുരന്തമുഖത്ത് ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായരായി കേരളജനത വിറങ്ങലിച്ചുനിന്നപ്പോൾ  അവരെയാരെയും കണ്ടില്ല. അവരെ ആരെയും അന്വേഷിച്ചുമില്ല. എവിടെ പോലീസ്.. എവിടെ ഫയർഫോഴ്സ്. അതെ, പോലീസും ഫയർഫോഴ്സും സൈനികഉദ്യോഗസ്ഥരുമൊക്കെയാണ് നാടിന്റെ കണ്ണീരൊപ്പാൻ കൂടെയുണ്ടായിരുന്നുള്ളൂ.  മണ്ണിൽ പുതഞ്ഞുപോയ ജീവനെ മാറോട് അടക്കിപ്പിടിച്ച് ഒരു തുടിപ്പെങ്കിലും ബാക്കിയുണ്ടെങ്കിൽ രക്ഷിക്കാൻ വേണ്ടി കുതിച്ചുപായുന്നവരെ നാം നിറകണ്ണുകളോടെ കണ്ടു. തനിച്ച് നടക്കാൻ പോലും കഴിയാത്ത വൃദ്ധരെ കസേരകളിൽ ചുമന്ന് വെള്ളത്തിലൂടെ നീന്തിവരുന്നവരെ കണ്ടു. കുഞ്ഞുങ്ങളെയെല്ലാം അമ്മയെ പോലെ ചിറകിലൊതുക്കി പുഴനീന്തിവരുന്നവരെ കണ്ടു… അവർക്കും കുടുംബമുണ്ട്… കാത്തിരിക്കാൻ പ്രിയപ്പെട്ടവരുമുണ്ട്. എന്നിട്ടും ഏല്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങൾക്ക്മുമ്പിൽ മനസ്സും ഉടലും മറന്ന്  പ്രവർത്തിച്ചവർ… അവർക്കൊപ്പമാണ് ഈ ലക്കം. ആ പോലീസുകാർക്കും സന്നദ്ധസേവകർക്കും ഫയർഫോഴ്സിനുമൊപ്പം. മഴയിലും മരം വീഴ്ച്ചയിലും കറന്റില്ലാതെ കെഎസ്ഇബിയെ ചീത്ത വിളിക്കുമ്പോൾ മഴനനഞ്ഞും മരത്തിൽ കയറിനിന്ന് ചില്ലകൾ വെട്ടിയൊരുക്കിയും വെളിച്ചം നല്കിയ ആ ഉദ്യോഗസ്ഥർക്കൊപ്പമാണ്.  വില്ക്കാൻ കൊണ്ടുവന്ന കമ്പിളിപ്പുതപ്പുകൾ  ദുരിതാശ്വാസക്യാമ്പിൽ സൗജന്യമായി നല്കി കടന്നുപോയ ആ അന്യഭാഷക്കാരനൊപ്പമാണ്. പിന്നെ, ആരും വിളിക്കാതിരുന്നിട്ടും പരസ്‌നേഹത്തിന്റെ ജ്വാല യുമേന്തി കടന്നുവന്ന കടലോളം വലുതായ മനസ്സുള്ള ആ പച്ച മനുഷ്യർക്കുമൊപ്പം.
നിങ്ങൾക്ക് നന്ദി.
ഒപ്പം നിങ്ങൾക്കൊപ്പം.
നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്.

More like this
Related

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്....

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള...

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്....

പ്രവാസികളുടെ വേദനകളും പ്രശ്നങ്ങളും

പഴയൊരു നല്ല മലയാളസിനിമയുണ്ട്. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ- മോഹൻലാൽ ടീമിന്റെ വരവേല്പ്....

ലോക്ക് ഡൗൺ വെറും ലോക്കല്ല

കോവിഡ് കാലം സാധാരണക്കാർക്കു പോലും സുപരിചിതമാക്കിയ ഒരു വാക്കാണ് ലോക്ക് ഡൗൺ....

ഭയം തോന്നുന്നു പുതുതലമുറയോട്…

ലോക്ക് ഡൗണ്‍കാലത്ത് മലയാളക്കര നടുങ്ങിയത്  ആ കൊലപാതകവാര്‍ത്ത കേട്ടായിരുന്നു. ഒരുപക്ഷേ കൊറോണ...

ലോക്ക് ഡോണ്‍, ഈ നന്ദി എങ്ങനെ പറഞ്ഞുതീര്‍ക്കും

ജനങ്ങളെ  വീട്ടിലിരുത്തിയ ലോക്ക് ഡൗണ്‍ ദിവസങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് ഇന്ന്‌ പൂര്‍ത്തിയാകുകയാണ്....

കോവിഡ് 19; അഭിമാനിക്കാം ആശങ്കകളോടെ

ലോകം മുഴുവന്‍ ഭയത്തിന്റെ നിഴലിലൂടെയാണ് ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. കാരണം മറ്റൊന്നല്ല കൊറോണ...

കൊറോണകാലത്ത് സന്നദ്ധരാകാം, ഒപ്പമുണ്ടായിരിക്കാം

ഓരോ ദുരന്തങ്ങളും മനുഷ്യ മനസുകളുടെ നന്മകളെ പുറത്തേക്ക് കൊണ്ടുവരാനുള്ള അവസരങ്ങളാണ്. കേരളത്തെ...

കുടിയന്മാരോട് ഇവിടെ എന്തുമാകാമെന്നോ?

കുടിയന്മാരോട് ഇവിടെ എന്തുമാകാമല്ലോ. ചോദിക്കാനും പറയാനും അവര്‍ക്കാരുമില്ലല്ലോ എന്ന്  ഒരു സിനിമയില്‍...

നമ്മുടെ സുരക്ഷ നമ്മുടെ കൈകളില്‍

കോവിഡ് 19 ആധുനിക ലോകം  ഒരുപോലെ ഒന്നിച്ച് ഭയന്ന, ഭയക്കുന്ന ഒരു...
error: Content is protected !!