പേരു ചോദിച്ചാല്‍ പോലും നാണം കൊണ്ട് മൂടി ഉത്തരം പറയാന്‍ മടിക്കുന്ന ചില കുട്ടികളെ കണ്ടിട്ടില്ലേ? അവള്‍ക്ക ഭയങ്കര നാണമാ അല്ലെങ്കില്‍ അവനൊരു നാണം കുണുങ്ങിയാ ഇങ്ങനെയായിരിക്കും മാതാപിതാക്കളുടെ പ്രതികരണവും. പക്ഷേ ആധുനിക മനശ്ശാസ്ത്രം പറയുന്നത് മക്കളെ ഇങ്ങനെ നാണംകുണുങ്ങികളായി മാറിയതിന്റെ പ്രധാന ഉത്തരവാദികള്‍ മാതാപിതാക്കളാണ് എന്നാണ്. കാരണം ആ കുട്ടികള്‍ക്ക് കുടുംബത്തില്‍ നിന്ന് കിട്ടിയ അനുഭവം അത്രമേല്‍ ആശാസ്യമല്ല. പ്രത്യേകിച്ച് മാതാപിതാക്കള്‍ ആ കുഞ്ഞിന് വേണ്ടത്ര പിന്തുണയോ പരിചരണമോ നല്കിയിട്ടുമില്ല.
മാതാപിതാക്കളുമായി അറ്റാച്ച്‌മെന്റില്ലാതെ വളര്‍ന്നുവരുന്ന ഇത്തരം കുട്ടികള്‍ മുതിര്‍ന്നുകഴിയുമ്പോഴും നാണപ്രകൃതക്കാരായിരിക്കും. ഈ അറ്റാച്ച്‌മെന്റില്‍ പ്രധാന പങ്കുവഹിക്കുന്നത് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം തന്നെയാണ്. അമ്മയില്‍ നിന്ന് സ്‌നേഹം കിട്ടാതെ വരികയും അമ്മയില്‍ നിന്ന് അവഗണന നേരിടുകയും ചെയ്യുന്ന കുഞ്ഞുങ്ങളുടെ വ്യക്തിത്വത്തില്‍ പല സങ്കീര്‍ണ്ണതകളും പിന്നീട് കണ്ടെന്ന് വരാം. ഇവയെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യം പലപ്പോഴും അജ്ഞാതമായി തുടരുകയും ചെയ്യും. ബ്രിട്ടീഷ് സൈക്കോളജിസ്റ്റായ ജോണ്‍ ബൗള്‍ബിയുടെ അഭിപ്രായത്തില്‍ പല രോഗങ്ങളുടെയും നിദാനമായി കാണപ്പെടുന്നത് അമ്മയും കുഞ്ഞും തമ്മിലുള്ള അറ്റാച്ച്‌മെന്റിലുള്ള വ്യത്യാസം ആണ് എന്നാണ്. എന്നാല്‍ അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം അനാരോഗ്യകരമായ വൈകാരിക അടുപ്പവും കുഞ്ഞുങ്ങള്‍ക്ക് ദോഷം ചെയ്യും എന്നാണ്. ഒരു നവജാതശിശുവിന് വേണ്ടത്ര ആരോഗ്യപ്രദവും കൃത്യവുമായ അംഗീകാരവും സ്‌നേഹവായ്പും സ്പര്‍ശനവും അമ്മയില്‍ നിന്ന് ലഭിക്കുകയാണെങ്കില്‍ ആ കുഞ്ഞിന്റെ മാനസികമായ വളര്‍ച്ച സമാധാനപൂര്‍വ്വവും ആരോഗ്യപ്രദവുമായിരിക്കും.
പരിപാലിക്കാനും സ്‌നേഹിക്കാനുമുള്ള വിളിയാണ് പേരന്റ്ഹുഡ് എന്ന കാര്യം മറക്കരുത് മാതാപിതാക്കളില്‍ നിന്ന് ലഭിക്കുന്ന പിന്തുണയും സനേഹവും കരുതലുമാണ് വ്യക്തിപരമായ വളര്‍ച്ചയ്ക്ക് കുഞ്ഞുങ്ങളെ സഹായിക്കുന്നതും അവരുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നതും.