ഉത്തർപ്രദേശിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമി (IGRUA) പ്ലസ് ടു സയൻസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ്(CPL) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 28 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. മെയ് 21നാണ് ഓൺലൈൻ പരീക്ഷ സംഘടിപ്പിക്കുന്നത്. കേരളത്തിൽ തിരുവനന്തപുരം മാത്രമാണ് പരീക്ഷാകേന്ദ്രം.
ജനറൽ ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, കറന്റ് അഫയേഴ്സ് എന്നീ മേഖലകളിൽ നിന്നും പ്ലസ് ടു നിലവാരത്തിലുള്ള ചോദ്യങ്ങളാണ് ഒബ്ജക്ടിവ് പരീക്ഷക്കുണ്ടാകുക.
പ്രവേശന പരീക്ഷ, അഭിമുഖം എന്നീ ഘട്ടങ്ങൾ പൂർത്തീകരിച്ചാൽ പിന്നെ, 24 മാസമാണ് കോഴ്സിന്റെ കാലാവധി.യാത്രാ – ചരക്കു വീമാനങ്ങൾ പറത്തുന്നതിന് CPL ലൈസൻസ് അനിവാര്യമാണ്.
അപേക്ഷാഫീസായി 12,000/- രൂപ ഓൺലൈൻ ആയിഅടക്കണം. 24 മാസത്തെ കോഴ്സിന് 45 ലക്ഷം രൂപയാണ് ഫീസ്.
അപേക്ഷ സമർപ്പിക്കേണ്ട മേൽവിലാസം:-http://igrua.gov.in/

അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ്.തോമസ് കോളേജ്, തൃശ്ശൂർ