കേരള കാർഷിക സർവകലാശാലയുടെ വിവിധ സെൻ്ററുകളിലെ ദ്വിവൽസര ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.
1. ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ പട്ടാമ്പിയിലുള്ള റീജിയണൽ അഗ്രിക്കൾച്ചർ റിസർച്ച് സ്റ്റേഷനിൽ (RARS) ആണ്,ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ കോഴ്സുള്ളത്.
2.ഡിപ്ലോമ ഇൻ ഓർഗാനിക് അഗ്രിക്കൾച്ചർ
തിരുവനന്തപുരം വെള്ളായണി ക്യാമ്പസിൽ ദ്വിവത്സര ഡിപ്ലോമ ഇൻ ഓർഗാനിക് അഗ്രിക്കൾച്ചർ കോഴ്സും നിലവിലുണ്ട്.
അടിസ്ഥാന യോഗ്യത;
അപേക്ഷാർത്ഥിൽ പ്ലസ്‌ടു ബയോളജി സയൻസ് പഠിച്ചവരായിരിക്കണം.ഫിസിക്സ്,കെമിസ്ട്രി, ബയോളജി എന്നീ മൂന്നുവിഷയങ്ങൾക്ക് ഒരുമിച്ച് 50 ശതമാനം മാർക്ക് നിർബന്ധമായും ഉണ്ടായിരിക്കണം.എന്നാൽ സംവരണ വിഭാഗങ്ങൾക്ക് മാർക്ക് നിബന്ധനയിൽ ഇളവുണ്ട്.
പ്രവേശന രീതി:
കേരള കാർഷിക സർവകലാശാല നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ്, ഇരു കോഴ്സുകളിലേയ്ക്കും പ്രവേശനം.ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി, സെപ്തംബർ 11 ന് ആണ്.ഒക്ടോബർ 31 നു പ്രവേശന പരീക്ഷ നടക്കും
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വിലാസം:

അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്,
സെൻ്റ് തോമസ് കോളേജ്,
തൃശ്ശൂർ