ബാംഗ്ലൂരിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ(എൻ.എൽ.എസ്.ഐ.യു.)ഡിസ്റ്റൻസ് എജ്യുക്കേഷൻ വകുപ്പ്, വിദൂരപഠനരീതിയിൽ നടത്തുന്ന മാസ്റ്റേഴ്സ്, പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
പ്രോഗ്രാമുകൾ:
I.മാസ്റ്റർ ഓഫ് ബിസിനസ് ലോസ് (രണ്ടുവർഷ ദൈർഘ്യം)
II.പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ (ഒരുവർഷം ദൈർഘ്യം)
വിഷയങ്ങൾa)ഹ്യൂമൺ റൈറ്റ്സ് ലോ b)മെഡിക്കൽ ലോ ആൻഡ് എത്തിക്സ് c)എൻവയോൺമെന്റൽ ലോd)ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് ലോe)ചൈൽഡ് റൈറ്റ്സ് ലോ f)കൺസ്യൂമർ ലോ ആൻഡ് പ്രാക്ടീസ്g)സൈബർ ലോ ആൻഡ് സൈബർ പ്രാക്ടീസ്
പഠനരീതി :-
മൾട്ടിമീഡിയകോഴ്സ് മെറ്റീരിയൽ ഉപയോഗിച്ച് ഓൺലൈൻ, ഇൻ പഴ്സൺ ക്ലാസുകൾ വഴിയുള്ള പഠനരീതിയാണ് വിദൂര വിദ്യാഭ്യാസ വിഭാഗം നടപ്പാക്കുന്നത്. ഏതെങ്കിലും വിഷയത്തിലെ അംഗീകൃത സർവകലാശാലാ ബിരുദമാണ് എല്ലാ പ്രോഗ്രാമുകളിലെയും പ്രവേശനത്തിനുവേണ്ട അടിസ്ഥാന വിദ്യാഭ്യാസയോഗ്യത.
അപേക്ഷാ രീതി:
അപേക്ഷകർക്ക് ഓൺലൈൻ ആയും ഓഫ് ലൈൻ ആയും അപേക്ഷ സമർപ്പിക്കാം. ഓഫ് ലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നവർ, അപേക്ഷാഫോം https://ded.nls.ac.in എന്ന വെബ് സൈറ്റിൽനിന്ന് ഡൗൺലോഡു ചെയ്തെടുത്ത്, പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും ജൂൺ 30-നകം ബാംഗ്ലൂരിലെ ഓഫീസിലെത്തക്കവിധം അയക്കേതുണ്ട്.

Asst.Professor,
Department of Physics,
St.Thomas’ College,
Thrissur
9497315495