രക്തബന്ധങ്ങളെക്കാള്‍ ശക്തവും തീവ്രവുമാണ് ഹൃദയബന്ധങ്ങള്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത്തരം ചില ഹൃദയബന്ധങ്ങള്‍ കൂടെയുള്ളതുകൊണ്ടാവും അങ്ങനെയൊരു വിശ്വാസം ബലപ്പെട്ടിരിക്കുന്നതും. പേരു കേള്‍ക്കുമ്പോള്‍ തന്നെ പുതുമ തോന്നിക്കുന്ന എന്റെ ഉമ്മാന്റെ പേര് എന്ന സിനിമ...
കാലം മാറുന്നതിന് അനുസരിച്ച് പ്രേതങ്ങളും രൂപവുംഭാവവും മാറുമോ? രഞ്ജിത് ശങ്കറിന്റെ പ്രേതം സിനിമയില്‍ പരമ്പരാഗതമായി പ്രേതങ്ങള്‍ സ്വീകരിച്ചുപോന്നിരുന്ന ഡ്രസ് പാറ്റേണ്‍ ഉപേക്ഷിച്ചത് അതിന്റെ ചെറിയൊരു തുടക്കമായിരുന്നുവെന്ന് വേണം കരുതാന്‍. അതുപോലെ പ്രേതങ്ങള്‍ രക്തദാഹികളും...
ദാമ്പത്യത്തിലെ സംഘർഷങ്ങളും സങ്കീർണ്ണതകളും അതിൽ അകപ്പെട്ടിരിക്കുന്നവരുടെ മാത്രം ലോകമാണ്. പുറമേയ്ക്ക് നോക്കുന്നവർ പൊതുവെ മനോഹരം, സുന്ദരം എന്നൊക്കെ നിർവചിക്കുമ്പോഴും അവ എല്ലാവരുടെയും കാര്യങ്ങളിലും എല്ലായ്പ്പോഴും അത്രത്തോളം സുന്ദരമോ മനോഹരമോ അല്ല എന്നതാണ് വാസ്തവം.
ചുഴികൾ...
ഒരുമിച്ച് പഠിക്കുമ്പോഴൊക്കെ ഒരിക്കലും ഒരിടത്തും എത്തുകയില്ലെന്ന് കരുതിയവരൊക്കെ നമ്മെക്കാള്‍ ഉയര്‍ന്ന നിലയില്‍ എത്തിയതിന് പലരും സാക്ഷികളല്ലേ? കഴിവില്ലാത്തവനെന്നും സൗന്ദര്യമില്ലാത്തവരെന്നുമൊക്കെ കരുതിയവര്‍ കീഴടക്കിയ കൊടുമുടികള്‍ കാണുമ്പോള്‍ ഉള്ളില്‍ അപകര്‍ഷത അനുഭവിക്കാത്തവരും കുറവൊന്നുമല്ല. ഒരുപക്ഷേ അവരെക്കാളൊക്കെ...
എവിടെയൊക്കെയോ വായിക്കുകയും ആവർത്തിച്ചു കേൾക്കുകയും ചെയ്തിട്ടുള്ള ഒരു കഥയില്ലേ വലിയൊരു കമ്പനിയിൽ സെക്യൂരിറ്റി ആയി ജോലി ചെയ്യുന്ന ഒരാൾ. പലരും അയാളെ രാവിലെയും വൈകുന്നേരവും കടന്നുപോകാറുണ്ടെങ്കിലും ഒരാൾ പോലും അയാളെ നോക്കി പുഞ്ചിരിക്കുകയോ...
സജീ, പ്രണയം മരണത്തെക്കാള്‍ ശക്തമാണെന്നാണ് വിശുദ്ധ ഗ്രന്ഥം പോലും സാക്ഷ്യപ്പെടുത്തുന്നത്. ഭഗ്നപ്രണയത്തിന്റെ തകര്‍ന്ന മഴവില്ലുകളെ ഉള്ളില്‍ കൊണ്ടുനടന്ന് കടാപ്പുറത്തുകൂടി പാടി നടന്ന പരീക്കുട്ടിയും മദ്യലഹരിയില്‍ ജീവിതം തന്നെ തകര്‍ത്തെറിഞ്ഞ ദേവദാസുമാരും മാത്രമല്ല ഒരു...
മലയാളസിനിമ ഇപ്പോള്‍ പഴയതുപോലെയല്ലെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? പരമ്പരാഗത ശീലങ്ങളെയും നടപ്പുവഴികളെയും കഥയുടെ പറച്ചിലില്‍ മാത്രമല്ല കഥാപാത്രമായി വരുന്ന നടീനടന്മാരുടെ കാര്യങ്ങളില്‍ പോലും മാറ്റിയെഴുതിക്കൊണ്ടുള്ള മുന്നേറ്റമാണ് ഇപ്പോള്‍ മലയാളസിനിമയില്‍ കണ്ടുകൊണ്ടിരിക്കുന്നത്.
അച്ചന്‍കുഞ്ഞിനെയും ഭരത്‌ഗോപിയെയും പോലെയുള്ള അഭിനേതാക്കളെ മുഖ്യതാരങ്ങളായി...
ഇരകൾ വേട്ടയാടപ്പെടാനുള്ളവരാണ്. വേട്ടക്കാരൻ ശക്തനും ഇര ദുർബലനുമാകുന്നു.വേട്ടക്കാരൻ എത്രത്തോളം ശക്തനാണോ അത്രത്തോളം ഇരയുടെ ചെറുത്തുനില്പ് ദുർബലമാകുന്നു. ആത്യന്തികമായി പറഞ്ഞാൽ ഇരയും വേട്ടക്കാരനും തമ്മിലുള്ള ഓട്ടമത്സരമാണ് ജീവിതം. ഈ മത്സരത്തിൽ തോറ്റുപോകുന്നത് ഇരയാണ്. കാരണം...
രോഹിത് എന്ന സംവിധായകന്റെ പേര് ശ്രദ്ധിച്ചത് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. പടം കാണണം എന്ന് ആഗ്രഹമുള്ളവര്‍ ഇന്ന്തന്നെ പോയി തീയറ്ററില്‍ കണ്ടോളൂ. പടം നാളെ മാറും എന്ന് അര്‍ത്ഥം വരുന്ന ഒരു വാചകമായിരുന്നു...
വീരപരിവേഷമോ അതിമാനുഷികതയോ ഇല്ലാത്ത നായകന്‍. അതാണ് രമേഷ് പിഷാരടിയുടെ രണ്ടാമത് സംവിധാനത്തില്‍ പുറത്തിറങ്ങിയ ഗാനഗന്ധര്‍വന്‍ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം. കലാസദന്‍ ഉല്ലാസ് എന്ന ആ കഥാപാത്രം ഒരുപക്ഷേ കലയും സംഗീതവും എഴുത്തുമെല്ലാമായി ബന്ധപ്പെട്ട്...
പുതിയ കാലത്തിലെ പെണ്‍കുട്ടിയെ അവതരിപ്പിക്കാന്‍ ഇപ്പോള്‍ ഐശ്വര്യലക്ഷ്മിയല്ലാതെ മറ്റൊരു നടിയുണ്ടോ മലയാളത്തില്‍? ജിസ് ജോയിയുടെ മൂന്നാമത് ചിത്രമായ വിജയ് സൂപ്പറും പൗര്‍ണ്ണമിയും കണ്ടിറങ്ങിയപ്പോള്‍ ആദ്യം തോന്നിയത് അതാണ്. മായാനദിയിലും വരത്തനിലും നാം കണ്ടത്...