നല്ല ടൈം മാനേജ്‌മന്റ്‌ എങ്ങനെ?

Date:

പ്രവര്‍ത്തനത്തില്‍ മേന്മ കൈവരിക്കാന്‍ കൂടുതല്‍ നേരം ചെലവിടുന്നതല്ല കാര്യം. സമയം കുറച്ച്, കാര്യക്ഷമത മെച്ചപ്പെടുത്തുന്നതാണ്.

  • എപ്പോഴും ബിസിയാണെന്നു ഭാവിച്ചു തിടുക്കപ്പെടാതെ, ശാന്തമായി പ്രവര്‍ത്തിക്കുക, കാര്യങ്ങള്‍ ചെയ്യുക.
  • ഏകാഗ്രത പുലര്‍ത്തുക. ഒന്ന് ചെയ്യുമ്പോള്‍ മറ്റൊന്നിലേയ്ക്ക് മനസ്സ് ചാടിപ്പോകാതെ നോക്കുക.
  • ഒരുമിച്ചു ചെയ്യാവുന്ന കാര്യങ്ങള്‍ അങ്ങനെ ചെയ്യുക. ട്രെയിന്‍ യാത്രയും, പുസ്തക വായനയും ഒരുമിച്ചാകാം. റേഡിയോ കേട്ടുകൊണ്ട് പാചകമാകാം.
  • തിരയല്‍നേരം കുറയ്ക്കുക. “എന്റെ കണ്ണട കണ്ടോ?”, “മൊബൈല്‍ എവിടെ?”, “ആ ഫയല്‍ ഏത് അലമാരയിലാണ്?” തുടങ്ങിയ ചോദ്യങ്ങള്‍ അലക്ഷ്യമായ പ്രവര്‍ത്തനശൈലിയുടെ ഫലമാണ്. രണ്ടു ലക്ഷം വാക്കുകളുള്ള നിഘണ്ടുവിലെ ഏത് വാക്കും ഒരു മിനിട്ടിനകം തിരഞ്ഞെടുക്കാന്‍ കഴിയുന്നത് അവ കൃത്യമായ ക്രമത്തില്‍ അടുക്കിയതുകൊണ്ടാണല്ലോ.
  • ജോലിസ്ഥലത്ത് അനാവശ്യമായി വന്നു സമയം മെനക്കെടുത്തുന്ന അതിഥികളെ നിരുത്സാഹപ്പെടുത്തുക.
  • ഏറെ നേരം വേണ്ടിവരുന്ന കൃത്യങ്ങള്‍ക്ക് നേരത്തിന്റെ വലിയൊരു ബ്ലോക്ക് നീക്കിവെച്ച്, അതുമാത്രം ആ വേളയില്‍ ചെയ്തു തീര്‍ക്കുക.
  • ജോലി തീര്‍ത്ത് മടങ്ങുന്നതിനു മുമ്പ് പിറ്റേന്ന് ചെയ്യാനുള്ള കൃത്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി, മുന്‍ഗണനാക്രമത്തില്‍ അടുക്കിയെഴുതുക. കൂടുതല്‍ വിഷമമുള്ള കൃത്യങ്ങള്‍ ആദ്യമാദ്യം എന്ന രീതിയിലാവണം ലിസ്റ്റ്.
  • കൂടെക്കൂടെ ആവശ്യം വരുന്ന മേല്‍വിലാസങ്ങള്‍, ഇ-മെയില്‍ വിലാസങ്ങള്‍, ഫോണ്‍ നമ്പരുകള്‍ എന്നിവ കൃത്യമായി സൂക്ഷിക്കുക.
  • പല സ്ഥലങ്ങളില്‍ പോകേണ്ട സാഹചര്യത്തില്‍ കുറഞ്ഞ സമയം കൊണ്ട് എല്ലായിടത്തും എത്താനാവും വിധം യാത്രയുടെ ആസൂത്രണം ചെയ്യുക.
  • ഓഫീസ് വിട്ടുപോകുന്നതിനു മുമ്പ് മേശപ്പുറം ക്ലീന്‍ ആക്കുക. ഫയലുകളും, ബില്ലുകളും മറ്റും അന്നന്ന് തീര്‍ക്കുക.
  • ഏതു കാര്യവും പരിപൂര്‍ണ്ണമാകണമെന്ന വാശി ഉപേക്ഷിക്കുക.
  • കത്തുകളുടെയും, ഇ-മെയിലുകളുടെയും നീളം കുറയ്ക്കുക.
  • ടെലിഫോണ്‍ സംഭാഷണം നീണ്ടുപോകാതെ സൂക്ഷിക്കുക. വിവരങ്ങള്‍ തേടാനോ, അറിയിക്കാനോ ആണ് വിളിക്കുന്നതെങ്കില്‍, പ്രസക്തമായ കാര്യങ്ങള്‍ കുറിച്ചു വെച്ചിട്ടുമാത്രം ഫോണെടുക്കുക.
  •  ജോലിസ്ഥലത്ത് എന്നും വൈകാതെയെത്തുക. സമയനിഷ്ഠ പാലിക്കുക. ഒന്നും മാറ്റി വെയ്ക്കാതെ അപ്പപ്പോള്‍ ചെയ്യുന്നത് ശീലമാക്കുക.

More like this
Related

വീടിനുള്ളിലെ താരം

വീടിനെക്കുറിച്ചുള്ള പണ്ടുകാലത്തെ സങ്കല്പങ്ങളൊക്കെ എന്നേ മാറിമറിഞ്ഞിരിക്കുന്നു. കെട്ടിലും മട്ടിലും മാത്രമായിരുന്നു നേരത്തെ...

ചൈനയിലെ പുതുവർഷം

ചൈനയിലെ പുതുവർഷം മറ്റ് രാജ്യങ്ങളിലെ പുതുവർഷം പോലെയല്ല. ചാന്ദ്ര കലണ്ടർ അനുസരിച്ചാണ്...

കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷൂറൻസ് പദ്ധതി

വർധിച്ചുവരുന്ന ചികിൽസാ ചെലവുകൾ ആരോഗ്യ ഇൻഷൂറൻസ് എന്ന ആശയത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്....

വൃദ്ധമാതാപിതാക്കളുടെ കണ്ണീരിന് മറുപടിയുണ്ട്

ഏതെങ്കിലും വൃദ്ധമാതാപിതാക്കന്മാരുടെ കണ്ണ് നിറയാത്ത, ചങ്ക് പിടയാത്ത ഏതെങ്കിലും ഒരു ദിവസമുണ്ടാവുമോ...

അധ്യാപനവൈകല്യം ഇന്നിന്റെ ഒരു സാമൂഹ്യപ്രശ്നമാകുമ്പോൾ

പഠന വൈകല്യമെന്ന പദപ്രയോഗത്തിൻമേൽ ഒട്ടേറെ ഗവേഷണങ്ങൾ നടന്ന ഒരു നാട്ടിലാണ് നാമിന്ന്...

വസ്ത്രങ്ങള്‍ പുതുമയോടെ സൂക്ഷിക്കാന്‍

വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഏറെ പണം ചിലവഴിക്കറുണ്ടെങ്കിലും അവ വേണ്ടവിധത്തില്‍ സൂക്ഷിക്കുന്ന കാര്യത്തില്‍...

സ്ത്രീകൾക്ക് പ്രവേശനമില്ല!

വടക്കുകിഴക്കൻ ഗ്രീസിലെ ചാസിഡൈസ് ഉപദ്വീപിന്റെ മുനമ്പിൽ സ്ഥിതിചെയ്യുന്ന  മതാധിഷ്ഠിതരാഷ്ട്രമായ മൗണ്ട് ആതോസിന്റെ...

മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍

ഹാന്‍ഡ്ഫ്രീ സെറ്റുകള്‍ റേഡിയേഷന്‍ പ്രശ്നമുണ്ടാക്കില്ലെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇത്തരം ഹാന്‍ഡ്ഫ്രീ...

ഡ്രൈവിംഗ് ലൈസന്‍സ് – അറിയേണ്ട കാര്യങ്ങള്‍

വാഹനങ്ങള്‍ ഓടിക്കുന്നതിനു നിര്‍ബന്ധമായും ഉണ്ടാകേണ്ട രേഖയാണല്ലോ ഡ്രൈവിംഗ് ലൈസന്‍സ്. ലൈസന്‍സ് ഇല്ലാതെ...

കെണിയാകരുതേ ലോൺ

ബാങ്ക്ലോൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ വളരെ എളുപ്പത്തിൽ കടന്നുകൂടാവുന്നതും എന്നാൽ വിഷമിച്ചു...

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വീട്ടുമരുന്നുകള്‍

ചെരുപ്പക്കാരിലും, പ്രായമായവരിലും കാണുന്ന ഒരു ആരോഗ്യപ്രശ്നമാണ് രക്തത്തിലെ കൊഴുപ്പിന്‍റെ അളവ് കൂടുന്നത്....

മഴക്കാലരോഗങ്ങളെ നേരിടാന്‍….

മഴക്കാലമെന്നാല്‍ ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധ വേണ്ടുന്ന സമയമാണ്. മഴക്കാലത്ത് രോഗങ്ങള്‍ പിടിപെടാനും...
error: Content is protected !!