കയ്യക്ഷരം എങ്ങനെയുണ്ട് ?

Date:

ലാപ്പ്‌ടോപ്പും ടാബും മൊബൈലും വന്നതിൽ പിന്നെ കൂടുതൽ എഴുത്തും ആ വഴിക്കായി എന്നത്  സത്യം തന്നെ. എങ്കിലും കയ്യക്ഷരത്തിന്റെ പ്രസക്തി ഇല്ലാതാവുന്നില്ലല്ലോ? എഴുതാതിരുന്നപ്പോൾ കയ്യക്ഷരം വികൃതമായിട്ടുണ്ടാവാം. പക്ഷേ ആദ്യം എഴുതിത്തുടങ്ങിയപ്പോൾ മുതൽ നമ്മുടെ കയ്യക്ഷരം എങ്ങനെയായിരുന്നു? കയ്യക്ഷരം നോക്കി വ്യക്തിത്വം വിലയിരുത്താൻ കഴിയുമെന്നാണ് ശാസ്ത്രം പറയുന്നത്. ഗ്രാഫോളജി എന്നാണ് അതിന്റെ പേര്. അക്ഷരങ്ങളുടെ ചരിവ്, വലുപ്പം, അക്ഷരങ്ങൾക്കിടയിലെ അകലം തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് ഗ്രാഫോളജി വ്യക്തിത്വം വിലയിരുത്തുന്നത്.

പലതരം കയ്യക്ഷരങ്ങളുണ്ട്. മനോഹരമായവ, ഭംഗി കുറഞ്ഞവ, വായിക്കാൻ പ്രയാസമുള്ളവ, വലുതായവ, ചെറുതായവ അങ്ങനെ പലതരത്തിൽ. സ്വഭാവശുദ്ധിയും വ്യക്തിമാഹാത്മ്യവുമുള്ളവരുടേത് നല്ല കയ്യക്ഷരം എന്ന് പൊതുവെ പറയാറുണ്ട്. ചീത്ത കയ്യക്ഷരമുള്ളവരാണെങ്കിൽ ചീത്ത സ്വഭാവക്കാരാണെന്നും. ചിലരുടെ കയ്യക്ഷരം വായിക്കാൻ പ്രയാസമുള്ളവയാണ്. കയ്യക്ഷരം പോലെ തന്നെയായിരിക്കുമത്രെ അവരുടെ മനസ്സും. അവരുടെ മനസ്സിലുള്ളത് എന്താണെന്ന് മറ്റാർക്കും മനസ്സിലാവുകയില്ലത്രെ. യുക്തിയും ബുദ്ധിയും അവർക്ക് കൂടുതലുമാണത്രെ. ശാസ്ത്രജ്ഞന്മാരിൽ പലരുടെയും കയ്യക്ഷരം ഒട്ടും ഭംഗിയില്ലാത്തതും വായിക്കാൻ ബുദ്ധിമുട്ടുള്ളവയുമാണ്.

വലിയ കയ്യക്ഷരമാണെങ്കിൽ അത്തരക്കാർ ബഹിർമുഖരും ചെറിയ കയ്യക്ഷരമുള്ളവർ അന്തർമുഖരുമായിരിക്കും. ആദ്യത്തെക്കൂട്ടർ  സാമൂഹിക ജീവിതം ആഘോഷമാക്കുമ്പോൾ രണ്ടാമത്തെ കൂട്ടർ തങ്ങളിലേക്ക് തന്നെ ഒതുങ്ങിക്കൂടുന്നവരായിരിക്കും.  ആത്മാഭിമാനം കൂടുതലുള്ളവരുടെ കയ്യക്ഷരം വലുതായിരിക്കും. 

എഴുതുന്ന അക്ഷരങ്ങൾ വലത്തോട്ടാണോ ചെരിഞ്ഞുപോകുന്നത്? എങ്കിൽ വൈകാരികമായി ചിന്തിക്കുകയും പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്നവരായിരിക്കും നിങ്ങൾ. വികാരങ്ങളാണ് നിങ്ങളെ നിയന്ത്രിക്കുന്നത്. ബന്ധങ്ങളെ ചേർത്തുപിടിക്കുന്നവരുമായിരിക്കും ഇക്കൂട്ടർ. സ്വഭാവികമായും  നിങ്ങൾ പരിഹസിക്കപ്പെടാനും നിന്ദിക്കപ്പെടാനും സാധ്യതകളുമുണ്ട്.

ഇനി ഇടത്തോട്ടാണോ ചെരിവ്?  ബന്ധങ്ങളെ സ്വീകരിക്കുന്നതിലും നിലനിർത്തുന്നതിലും കുറച്ചുകൂടി യാഥാർത്ഥ്യബോധം പുലർത്തുന്നവരായിരിക്കും ഇക്കൂട്ടർ. പെട്ടെന്നൊന്നും ഇത്തരക്കാരെ വരുതിയിലാക്കാൻ കഴിയാറില്ല. വസ്തുകേന്ദ്രീകൃതമായി കാര്യങ്ങളെ നോക്കിക്കാണാനും ചെയ്യാനുമാണ് ഇവർക്ക് താല്പര്യം.  ഇടത്തോട്ടോ വലത്തോട്ടോ ചെരിവില്ലാതെ  നേരെ എഴുതുന്നതാണ് രീതിയെങ്കിൽ അവരും വികാരങ്ങൾക്ക് അടിപ്പെട്ടവരല്ല. കാര്യത്തിന്റെ ഗുണവശങ്ങൾ നോക്കി മാത്രം തീരുമാനമെടുക്കാൻ കഴിയുന്നവരാണ് ഇവർ.
വലിയ മർദ്ദം കൊടുത്താണോ എഴുതുന്നത്, അതായത് എഴുതുന്ന അക്ഷരങ്ങൾ പുറമേയ്ക്ക് കാണത്തക്കരീതിയിൽ അമർത്തിയാണോ എഴുതുന്നത്?  ഒരു പേജിലാണ് എഴുതുന്നതെങ്കിലും നാലഞ്ച് പേജിൽ കൂടി അതിന്റെ അടയാളം കാണും.ശക്തമായ മനോവികാരങ്ങളുടെ പ്രതിഫലനമാണത്രെ ഇത്. ഉടനടി പ്രതികരിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നവരാണ് ഇവർ. ഇനി ഒട്ടും മർദ്ദം കൊടുക്കാതെ എഴുതുന്നവരാണെങ്കിലോ.. അത്തരക്കാരെ ഒരു കാര്യങ്ങളും അധികമായി അലട്ടാറില്ല. കാര്യങ്ങൾ കൃത്യമായി ആലോചിച്ചും ചിന്തിച്ചും മാത്രമേ ഇവർ ചെയ്യുകയുള്ളൂ.

അക്ഷരങ്ങൾ തമ്മിൽ അകലം ഒരുപാടുള്ള ചില കയ്യക്ഷരങ്ങളുണ്ട്. അത്തരക്കാർ സ്വതന്ത്രചിന്താഗതിക്കാരും ഒറ്റയ്ക്ക് ജീവിക്കാൻ ആഗ്രഹിക്കുന്നവരും  സ്വാതന്ത്ര്യബോധം കൂടുതലുള്ളവരുമായിരിക്കും. 
വാക്കുകൾ ചേർന്നുനില്ക്കുന്നവർക്കാകട്ടെ എല്ലാവരുമായും ചേർന്നുനില്ക്കാനാണ് ഇഷ്ടം. ഒറ്റയ്ക്കായിപോകുന്നത് അവർക്ക് ചിന്തിക്കാൻപോലുമാവില്ല.

ഗ്രാഫോളജിയെക്കുറിച്ച് ഏതാനും ചില കാര്യങ്ങൾ കൂടി. ഗ്രാഫോളജി അടിസ്ഥാനമാക്കിയാണ് ഫോറൻസിക്ക് വിഭാഗം ചില നിഗമനങ്ങളിലെത്തിച്ചേരുന്നതും കുറ്റം കണ്ടെത്തുന്നതും. ആത്മഹത്യാക്കുറിപ്പിലെ അക്ഷരങ്ങൾ അടിസ്ഥാനമാക്കി ഏതു മാനസികാവസ്ഥയിലായിരുന്നു വ്യക്തി എന്ന് തിരിച്ചറിയാൻ സാധിക്കും. പൂർണ്ണമായും ശരിയെന്ന് പറയാൻ കഴിയില്ലെങ്കിലും ചില വാസ്തവങ്ങൾ ഗ്രാഫോളജി പറയുന്നുണ്ടെന്ന് സമ്മതിക്കാതിരിക്കാൻ വയ്യ.

More like this
Related

പക്വതയുള്ളവർ

യൗവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പംഅവിവേകമിതു കണ്ടാലറിവുള്ളവർപരിഹസിക്കും ചിലർ പഴിക്കുംവഴി പിഴയ്ക്കും തവ നിനയ്ക്കുമ്പോൾ...

സ്‌ട്രോങ് ആണോ?

ചില അപ്രതീക്ഷിത സംഭവങ്ങൾക്കു മുമ്പിൽ കുലുങ്ങാതെ നില്ക്കുന്ന ചില മനുഷ്യരെ കണ്ടിട്ടില്ലേ?...

പരാതിക്കും വേണം പരിധി

പരാതികൾ പറയേണ്ടതാണ്, പല കാര്യങ്ങളെക്കുറിച്ചും പരാതിപറയാൻ നമുക്ക് അവകാശവുമുണ്ട്. എന്നാൽ പരാതിപറച്ചിലിനും...

മറ്റുള്ളവർ കൂടുതൽ ബഹുമാനിക്കണോ?

മറ്റുള്ളവരുടെ പരിഗണനയും ബഹുമാനവും സ്നേഹാദരവുകളും ഏറ്റുവാങ്ങാനാണ് എല്ലാവരും കാത്തുനില്ക്കുന്നത്. പക്ഷേ എപ്പോഴും...

മറ്റുള്ളവരുടെ ഇഷ്ടം കുറയുന്നുണ്ടോ?

മറ്റുളളവർ നമ്മെ പഴയതുപോലെ സ്നേഹിക്കുന്നുണ്ടെന്ന അബദ്ധധാരണ ഉള്ളിൽസൂക്ഷിക്കുന്നവരായിരിക്കും  ചിലരെങ്കിലും. എന്നാൽ ഒരു കാര്യം...

മടി മലയാകുമ്പോൾ

ജീവിതത്തിലെ വിജയങ്ങൾക്ക് തടസ്സമായി നില്ക്കുന്നതിൽ പ്രധാനപ്പെട്ടതാണ് അലസത. അലസരായിട്ടുളള വ്യക്തികൾ  ...

ആകർഷണീയതയുണ്ടോ?

പുറത്തു മഴ പെയ്യുമ്പോൾ പുതച്ചുമൂടി കിടക്കുമ്പോൾ കിട്ടുന്നസുഖം പോലെ,  തണുത്തുവിറച്ചുനില്ക്കുമ്പോൾ അടുപ്പിന്റെ...

അടുത്തറിയാം ആത്മവിശ്വാസം

ജീവിതവിജയത്തിന് അനിവാര്യമായ ഘടകമാണ് ആത്മവിശ്വാസം. ആത്മവിശ്വാസമില്ലാത്ത വ്യക്തികൾക്ക് മഹത്തായ കാര്യങ്ങൾ ചെയ്യാനോ...

ആത്മവിശ്വാസത്തോടെ, ആകർഷണീയതയോടെ..

കാണുന്ന മാത്രയിൽ ചിലർ നമ്മെ വല്ലാതെ ആകർഷിച്ചുകളയും. എന്തൊരു പേഴ്സണാലിറ്റിയെന്ന് അവരെക്കുറിച്ച്...

ഇതൊന്നും ആരോടും പറയരുതേ…

എല്ലാ കാര്യങ്ങളും എല്ലാവരോടും തുറന്നുപറഞ്ഞില്ലെങ്കിൽ മനസ്സമാധാനം കിട്ടാത്ത പലരുമുണ്ട്. അവരോട് പറഞ്ഞ...

‘പോലീസ് സിസ്റ്റർ’

സമയം രാത്രി പത്തുമണി. സ്ഥലംഅങ്കമാലി നസ്രത്ത് കോൺവെന്റ്... രാത്രിയുടെ നിശ്ശബദതയിൽ കോളിംങ്...

നീ വിലയുള്ളവനാണ്

വ്യക്തിപരമായി മെച്ചപ്പെടാനും വളരാനും ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും ഒരു...
error: Content is protected !!