എങ്ങിനെ ലോക്കോ പൈലറ്റാവാം

Date:

വീമാനം പറത്തുന്ന വൈമാനികനെ പൈലറ്റ് എന്നു വിളിക്കുന്നതു പോലെ, തീവണ്ടിയോടിപ്പിക്കുന്നയാളാണ് ലോക്കോ പൈലറ്റ്. സ്ത്രീകൾക്കടക്കം ശോഭിയ്ക്കാവുന്ന ഒരു ജോലി മേഖല കൂടിയാണ്, ലോക്കോ പൈലറ്റിന്റേത്.മണിക്കൂറുകളോളം തുടർച്ചയായി ജോലി ചെയ്യുന്നതിനുള്ള ശാരീരിക ക്ഷമതയും കാഴ്ചശക്തിയുമുള്ള നിർദ്ദിഷ്ട യോഗ്യതക്കാർക്ക് അപേക്ഷിക്കാം.
അടിസ്ഥാന യോഗ്യത:റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ജോലിക്കപേക്ഷിക്കാൻ, മെട്രിക്കുലേഷൻ/എസ്.എസ്.എൽ.സി നിർബന്ധമായും വേണം. ഒപ്പം, നിശ്ചിത ട്രേഡിൽ, എൻ.സി വി.ടി/എസ്.സി.വി.ടി അംഗീകൃത, ഐ.ടി.ഐ. യോഗ്യത ഉണ്ടാവണം. അല്ലെങ്കിൽ, ആ ട്രേഡിലെ ‘കോഴ്സ് കംപ്ലീറ്റഡ് ആക്ട് അപ്രന്റീസ്ഷിപ്പ്’ യോഗ്യതയുള്ളവരേയും പരിഗണിക്കും. നിർദിഷ്ട വിഷയങ്ങളിൽ ഡിപ്ലോമയോ എഞ്ചിനീയറിംഗ് ബിരുദമോ ഉള്ളവർക്കും റെയിൽ നോട്ടിഫിക്കേഷൻ വരുമ്പോൾ അപേക്ഷിക്കാവുന്നതാണ്.

ഏതൊക്കെ ട്രേഡുകാർക്ക് ലോക്കോ പൈലറ്റാകാം:
ഇലക്ട്രീഷ്യൻ/ ഇലക്‌ട്രോണിക്സ് മെക്കാനിക്/ ഫിറ്റർ/ ഹീറ്റ് എഞ്ചിൻ/ ഇൻസ്ട്രുമെന്റ് മെക്കാനിക്ക് /മെഷിനിസ്റ്റ് / മെക്കാനിക് ഡീസൽ/മെക്കാനിക് മോട്ടോർ വെഹിക്കിൾ/മിൽ റൈറ്റ് മെയിൻറനൻസ് മെക്കാനിക് /മെക്കാനിക് റേഡിയോ & ടി വി/റഫ്റ്രിജറേഷൻ & എയർ കണ്ടീഷനിംഗ് മെക്കാനിക്/ട്രാക്ടർ മെക്കാനിക്/ടേർണർ/ വയർമാൻ / ആർമേച്ചർ & കോയിൽ വൈൻഡർ എന്നിവർക്കും മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ത്രിവത്സര ഡിപ്ലോമയോ എഞ്ചിനീയറിംഗ് ബിരുദമോ ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.

പരീക്ഷാപരിശീലനം :
കോഴിക്കോടും തിരുവനന്തപുരവും കേന്ദ്രീകരിച്ച്‌, റെയിൽവെ യിലെ വിവിധ പരീക്ഷകൾക്കുള്ള പരിശീലന സ്ഥാപനങ്ങളുണ്ട്.ഹൈദരാബാദ്, സെക്കന്തരാബാദ് കേന്ദ്രീകരിച്ച്, രാജ്യാന്തര നിലവാരമുള്ള പരിശീലന സ്ഥാപനങ്ങളുമുണ്ട്.


ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ് തോമസ് കോളേജ്, തൃശൂർ
Phone: 9497315495

More like this
Related

ബോസാണോ? ഇതൊക്കെ അറിഞ്ഞിരിക്കണേ…

പ്രശസ്തമായ കമ്പനികളുടെ തലപ്പത്തിരിക്കുന്ന,  നൂറുകണക്കിന് ജോലിക്കാരുടെ  ബോസായിരിക്കാം നിങ്ങൾ. ആ സ്ഥാനത്തിരിക്കാനുള്ള...

വൃത്തിയായി സ്വയം പരിചയപ്പെടുത്തൂ

ജോലി സംബന്ധമായ അഭിമുഖങ്ങളിൽ പലപ്പോഴും കടക്കേണ്ട കടമ്പയാണ് സെൽഫ് ഇൻട്രൊഡക്ഷൻ. മാറിയ...

നിങ്ങൾ നിങ്ങളെക്കുറിച്ച് പറയരുതാത്ത കാര്യങ്ങൾ

'ഇനി നിങ്ങളെക്കുറിച്ച് സംസാരിക്കൂ.''എന്തൊക്കെയാണ് നിങ്ങളുടെ സ്ട്രങ്ത്.''നിങ്ങളെക്കുറിച്ച് സഹപ്രവർത്തകരുടെ അഭിപ്രായം എന്താണ്?' ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ...

ജോലിയിൽ സന്തോഷിക്കാം

Happiness is a direction not a place (Sydney j...

കേന്ദ്രപോലീസ് സേനയിൽ സബ് ഇൻസ്പെക്ടറാകാം

സ്റ്റാ​​​​​​​​ഫ് സെ​​​​​​​​ല​​​​​​​​ക്‌​​​​​​​​ഷ​​​​​​​​ൻ ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ൻ നടത്തുന്നകേ​​​​​​​​ന്ദ്ര പോ​​​​​​​​ലീ​​​​​​​​സ് സേ​​​​​​​​ന​​​​​​​​ക​​​​​​​​ളി​​​​​​​​ലേയ്ക്കും ഡ​​​​​​​​ൽ​​​​​​​​ഹി പോ​​​​​​​​ലീ​​​​​​​​സി​​​​​​​​ലേയ്ക്കുമുള്ള സ​​​​​​​​ബ് ഇ​​​​​​​​ൻ​​​​​​​​സ്പെ​​​​​​​​ക്ട​​​​​​​​ർ...

വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ…

ജോലിയെക്കുറിച്ചുള്ള സങ്കല്പങ്ങൾ മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് കൊറോണ വൈറസ്  വ്യാപനത്തിന്റെ ഇക്കാലത്ത്....

പഠിക്കാം മെഡിക്കൽ ഫിസിക്സ്

മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പല പുതിയ പുതിയ ജോലി സാധ്യകതളും ഉദയം ചെയ്യുന്നുണ്ട്....

ജോലി കണ്ടെത്താനുള്ള വഴികള്‍

വിജയം മധുരകരമാണ്. പക്ഷെ, ആ മധുരം നുണയണമെങ്കില്‍ പലതിലും മനസ്സ് വെയ്ക്കണം....

പുതിയ ജോലിയില്‍ പ്രവേശിക്കുമ്പോള്‍

പുതിയ ജോലിയില്‍ ചേരാന്‍ ചെല്ലുമ്പോള്‍ പലവിധ പരിഭ്രമങ്ങള്‍ ഉണ്ടാകും മനസ്സില്‍. പരിചയമില്ലാത്ത...

ചലച്ചിത്ര നിരൂപണ കോഴ്സ്

പൂനെയിലെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആദ്യമായി...

ജോലിയില്‍ തിളങ്ങാന്‍ ചില വിജയപാഠങ്ങള്‍

ജീവിതത്തില്‍ മാത്രമല്ല, തൊഴിലിലും വിജയിക്കാന്‍ ചില ഘടകങ്ങള്‍ ആവശ്യമാണ്‌. ജോലിയില്‍ തിളങ്ങുന്ന...

ജോലിയിൽ ശോഭിക്കാൻ നാല് കാര്യങ്ങൾ

ജോലി കിട്ടുക എന്നത് ഇന്നത്തെ കാലത്ത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിലേറെ...
error: Content is protected !!