ഇഷ്ടമുണ്ടായാൽ…

Date:

ഒരു വിദ്യാലയം തുറക്കുന്നവൻ ഒരു കാരാഗൃഹം അടയ്ക്കുകയാണ് ചെയ്യുന്നത് – വിക്ടർ ഹ്യൂഗോ.
കേവലം അറിവിനപ്പുറം സമഗ്രമായ വികസനത്തിലൂടെ നെറിവുള്ള തലമുറകളെ രൂപപ്പെടുത്താനുള്ള ഇടമാണ് വിദ്യാലയങ്ങൾ. എന്നാൽ ഈ ലക്ഷ്യം സാധിക്കുന്നതിൽ വിദ്യാലയങ്ങൾ വിജയിക്കുന്നുണ്ടോ എന്ന സന്ദേഹം ഇന്ന് ശക്തമാണ്. പഠിച്ച കുറ്റവാളികളും ബുദ്ധിയുള്ള ഭോഷന്മാരും വരുത്തിവയ്ക്കുന്ന കുഴപ്പങ്ങൾ ചില്ലറയൊന്നുമല്ലല്ലോ. 

പുതിയൊരു അധ്യയനവർഷത്തെ വരവേൽക്കുമ്പോൾ, പരീക്ഷാവിജയത്തോടൊപ്പം സമ്പൂർണ്ണവളർച്ചയ്ക്കുള്ള വഴികളെയും നാം സ്വപ്‌നം കാണണം. അധ്യാപകരും രക്ഷിതാക്കളും സർക്കാരും സമൂഹവുമെല്ലാം ഇക്കാര്യത്തിൽ കുട്ടികളെ പിന്തുണയ്ക്കണം. ശുഭപ്രതീക്ഷകളോടെ കുഞ്ഞുങ്ങളെ പഠിക്കാനയയ്ക്കുന്ന രക്ഷിതാക്കളോടുള്ള ഒരു നിർദ്ദേശമാണ് ഈ കുറിപ്പിലുള്ളത്.

എൽ.കെ.ജി മുതൽ എം.ബി.ബി.എസ് വരെ അഡ്മിഷൻ നേടുന്ന കാലങ്ങളിൽ നമ്മുടെ മാതാപിതാക്കൾക്ക് വലിയ ഉത്ക്കണ്ഠയാണ്. ആഗ്രഹിക്കുന്ന സ്ഥാപനങ്ങളിൽ മക്കൾക്ക് അഡ്മിഷൻ ലഭിക്കുന്നതിന് എത്രയെത്ര വഴികളാണ് തേടുന്നത്! എത്രയാണ് പ്രാർത്ഥിച്ചുകൂട്ടുന്നത്! അവർക്ക് അഡ്മിഷൻ കിട്ടി. അത്രയും മതിയോ? മാതാപിതാക്കൾക്ക് ഇഷ്ടപ്പെട്ട സ്ഥാപനമാണത്. ശരിതന്നെ. അവിടെ പഠിക്കേണ്ട കുട്ടികൾക്ക് അത് ഇഷ്ടമായോ? ഇക്കാര്യം അവരോടു ചോദിക്കണം. അവർ പഠിക്കുന്ന ഇടം അവർക്കിഷ്ടപ്പെടാൻ ആവുന്നതെല്ലാം ചെയ്യണം. അഡ്മിഷനുവേണ്ടി ചെയ്തതിനേക്കാൾ പ്രധാനമാണത്.

ഇഷ്ടപ്പെടാത്ത സ്ഥലത്തും ഇഷ്ടമില്ലാത്ത ആ ളുകൾക്കിടയിലും കുട്ടികൾ അസ്വസ്ഥരായിരിക്കും. അതു പഠനത്തെയും വളർച്ചയെയും ബാധിക്കും. പാകതയില്ലാത്ത പഠനവും വിശുദ്ധിയില്ലാത്ത വിജയവും എവിടെയും പ്രശ്‌നങ്ങൾ സൃഷ്ടിക്കും. അതിനാൽ അധ്യാപകർ, ഇതര ജോലിക്കാർ, സഹപാഠികൾ, കൂട്ടുകാർ എന്നിവരെ ഇഷ്ടപ്പെടാൻ വേണ്ടി നാം ശമിക്കണം. വിദ്യാലയത്തിന്റെ അന്തരീക്ഷം, ഭൗതികസാഹചര്യങ്ങൾ എന്നിവയൊക്കെ കുട്ടിക്ക്  ഇഷ്ടമാകണം. രക്ഷിതാക്കളുടെ ഇഷ്ടത്തേക്കാൾ പ്രധാനമാണിത്. 

അതിനൊരു എളുപ്പമാർഗം ഇതാണ്: മക്കളുടെ വിദ്യാലയത്തെയും അവിടെയുള്ള വ്യക്തികളെയും മാതാപിതാക്കൾ ഹൃദയപൂർവം സ്‌നേഹിക്കുക,  അവരെക്കുറിച്ച് നല്ലതു പറയുക. അത് കുട്ടികളിലേക്ക് പ്രസരിക്കും. അതവരിൽ വിസ്മയകരമായ മാറ്റങ്ങൾ കൊണ്ടുവരും. 

ഷാജി മാലിപ്പാറ

More like this
Related

പ്രശ്‌നം ഒരു പാഠമാണ്

എനിക്കു മാത്രമെന്തേ ഇങ്ങനെ?  ജീവിതത്തിലെ ചില പ്രത്യേക നിമിഷങ്ങളിൽ, പ്രതിസന്ധിഘട്ടങ്ങളിൽ ഇപ്രകാരം...

നിശ്ശബ്ദനായാലോ?

മനുഷ്യർക്കു മാത്രമേ സംസാരിക്കാനുള്ള കഴിവുള്ളൂ. പരസ്പരം മനസ്സിലാക്കാനും ആശ്വസിപ്പിക്കാനും ഹൃദയം വെളിപ്പെടുത്താനും...

അടിമകൾ

അടിമസമ്പ്രദായം നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഒരു നിയമത്തിന്റെയും പരിധിയിൽ പെടാതെ അടിമകളായി ജീവിക്കുന്നവരാണ്...

തോല്പിക്കാനുള്ള വഴി

ജയിച്ചാൽ മാത്രം പോരാ മറ്റുള്ളവരെയും തോല്പിക്കണം എന്നതാണ് നമ്മുടെ മനോഭാവം. മികച്ച...

പാളിപ്പോകുന്ന ഉദാഹരണങ്ങൾ

എത്ര തവണ വീണിട്ടാണ് നാം നടക്കാൻ പഠിക്കുന്നത്,  എത്ര തവണ ബാലൻസ് തെറ്റിയിട്ടാണ്...

വേഷങ്ങൾ… ജന്മങ്ങൾ…

ജീവിതം ഒന്നേയുള്ളൂ. പക്ഷേ ആ ജീവിതത്തിൽ പല വേഷങ്ങൾ നാം അണിയുന്നു,അഴിച്ചുവയ്ക്കുന്നു.അങ്ങനെ...

റെക്കോർഡുകളിൽ പതിയാതെ പോകുന്നത്…

കഴിഞ്ഞദിവസം വരെ കൂടെ ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത്, പ്രവാസം അവസാനിപ്പിച്ച്...

സ്വർഗ്ഗവും നരകവും

'നീ ഒരു നരകമാണ്', 'നീ പോകുന്ന ഇടവും നരകമായിരിക്കും'. പലപ്പോഴും പലരെയും...

ജീവിതമെന്ന ശരി

സാഹചര്യങ്ങൾക്കും നേട്ടങ്ങൾക്കും അനുസരിച്ചുമാത്രമേ ജീവിത ത്തിൽ സന്തോഷിക്കാനാവൂ എന്ന് കരുതുന്നവരാണ് ഭൂരിപക്ഷവും....

ഈ അബദ്ധധാരണകൾ നീക്കിക്കളഞ്ഞേക്കൂ

മറ്റുള്ളവരുടെ സ്വാധീനം കൊണ്ടോ അല്ലെങ്കിൽ ജീവിതവഴിയിൽ ആർജ്ജിച്ചെടുത്ത വിശ്വാസപ്രമാണങ്ങൾ വഴിയോ ചില...

ഈ ചിന്തകൾ വിജയം ഇല്ലാതാക്കും

ചിലപ്പോഴെങ്കിലും വിജയത്തിന് തടസ്സമായി നില്ക്കുന്നതും വിജയം ഇല്ലാതാക്കുന്നതും  പരിമിതപ്പെടുത്തുന്നതും നിഷേധാത്മക ചിന്തകളാണ്....

ഫീനിക്‌സിന്റെ  ഫിലോസഫി

മനുഷ്യൻറെ ജീവിതം പുല്ലുപോലെയാണ്; വയലിലെ പൂപോലെ അതു വിരിയുന്നു; എന്നാൽ, കാറ്റടിക്കുമ്പോൾ...
error: Content is protected !!