Literary World

കുരിശും യുദ്ധവും സമാധാനവും

ഭാവിവിചാരപരമായ സാംസ്‌കാരിക ചരിത്രനിരൂപണം കൊണ്ട് ഇതിനകം ശ്രദ്ധേയമായ കൃതി. യേശുവിനെയും ബൈബിളിനെയും ക്രിസ്തുമതത്തെയും പറ്റി മലയാളത്തിൽ ഒരുപക്ഷേ ഇതേവരെ വെളിച്ചം കണ്ടിട്ടില്ലാത്ത വസ്തുതകളും നിഗമനങ്ങളും തിരിച്ചറിവുകളും മുന്നോട്ടുവച്ചുകൊണ്ട് ഒരു പുതിയ അന്വേഷണ പാത...

കൊയ്യുന്നവൻ

ചികഞ്ഞെടുത്ത വയലുകളിൽഓർമ്മകളുടെ കണ്ണീരണിഞ്ഞവസന്തത്തിന്റെയുംസ്വപ്നങ്ങളുടെയും ഇടയിൽജീവിതത്യാഗവും പേറിപലതും കൊയ്തെടുത്തവനാണ്അന്ധകാരത്തിന്റെനിർജ്ജീവമായ തെരുവിൽഭിക്ഷാടനത്തിന്റെഇരുൾമൂടിയ കണ്ണുകളിൽസ്വപ്നങ്ങളത്രയും വിതച്ചത്കൊയ്തെടുക്കാൻ കഴിഞ്ഞില്ലതാണ്ടാനുണ്ട് ദൂരങ്ങളിനിയുംപെയ്തുതോർന്ന മഴയുടെനേർത്ത പാളിനോക്കികാവൽഭടന്മാരെ പോലെതീക്ഷ്ണത നിറഞ്ഞ കണ്ണുകളെസാക്ഷിയാക്കി കൊയ്തെടുക്കാനിറങ്ങിപക്ഷേവേർതിരിച്ചെടുക്കാൻ കഴിയാത്തവിധംശിഥിലമായികൊണ്ടിരിക്കുന്നബന്ധങ്ങളുടെ ഓളപ്പരപ്പിൽകൊയ്യുന്നവൻ എന്നേയ്ക്കുമായികുഴിമാടങ്ങളിൽ അടക്കപ്പെട്ടവനായിമാറുകയായിരുന്നുഎന്നിലെ വിസ്മൃതിയിലാണ്ടഈ വർത്തമാനകാലത്തിൽഇനിയും കൊയ്തെടുക്കാനായുന്നവയലുകൾ...

നോവുതീനികൾ

കൊരുത്തനോട്ടങ്ങൾക്കിടയിൽവരണ്ടകടൽ ദാഹങ്ങളുടെതിര നൃത്തംതല തല്ലിക്കേഴുന്നമൗനത്തിന്റെ മേലങ്കിനെടുകെ പിളർത്തിവരിയുടക്കപ്പെട്ടവാക്കുകൾപിച്ച നടക്കാൻശ്രമിക്കുംഇരു ധ്രുവങ്ങളിലുംമറ്റൊരു ധ്രുവത്തിന്റെകുടിയേറ്റ സ്വപ്നങ്ങളുടെസ്മാരക ശിലകളിൽരക്ത പുഷ്പങ്ങളുടെരേഖാചിത്രങ്ങൾഅനാവരണം ചെയ്യപ്പെടുംമുറിവുകളുടെ വസന്തംഅധരങ്ങളിൽവേനൽ വിരിക്കുകയുംവിളറിയ റോസാദളങ്ങൾക്ക്ഒറ്റുകൊടുക്കുകയും ചെയ്യുംവാക്കുകളുടെവറുതിയിൽനിസ്സംഗതരണ്ട് നിഴലുകൾചുംബിക്കുന്നത് കാക്കുംവാചാലതയുടെമുഖം മൂടികളിൽമിതഭാഷിയുടെ വചനങ്ങൾആവർത്തിക്കപ്പെടുംചലനം ചതിയ്ക്കുംനിശ്ചലതയുടെ പാനപാത്രംനിറഞ്ഞുതൂവുംകർണ്ണപുടങ്ങളിൽചിലമ്പി ചിതറുന്ന...

ആകാശം നഷ്ടപ്പെട്ടവർ

കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ?ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം അവർക്ക് നൽകുന്ന ചെറുസമ്പാദ്യങ്ങളിലെ  ഏറ്റവും പ്രധാനപ്പെട്ട ഒന്നാണത്. ഒരു കഷണം തുണി, നാലായി വിഭജിച്ച് അതിലൊന്നിൽ തൊടിയിലെ പൂക്കളുടെയും കായ്കളുടെയും...

അച്ഛന്റെ സൈക്കിൾ

അമ്മയ്ക്കും എനിക്കും തോന്നിയിരുന്നു അന്ന്, അച്ഛന് ഞങ്ങളേക്കാളിഷ്ടം ആ ഹീറോ സൈക്കിളിനോടായിരുന്നുവെന്ന് എനിക്ക് ഓർമ്മവച്ച നാൾമുതൽ  അച്ഛന്റെ  യാത്രകൾക്കൊപ്പം തന്നെ അവനുമുണ്ടായിരുന്നു ഏത് മഞ്ഞിലും മഴയിലും  രാവിലെത്തന്നെയവനെ  അണിയിച്ചൊരുക്കിയിട്ടേ  അച്ഛൻ ഒരു കാലിച്ചായ പോലും കുടിക്കാറുള്ളൂമുന്നിലെ കുഞ്ഞുസീറ്റിൽ എന്നേയും പിന്നിലെ കാരിയറിൽ...

അസ്വസ്ഥം

ഉള്ളിലെനിക്കും,സദാചാരപ്പോലീസി-ലുള്ളൊരാൾ പാർപ്പുണ്ട്;നെറ്റിചുളിച്ചു ഞാൻചുറ്റും പരതുന്നു-ണ്ടാ,ണൊരു പെണ്ണിനോ-ടൊച്ചകുറച്ചെങ്ങാൻമിണ്ടുന്നുവോ?, പെണ്ണ്,തൊട്ടുചേർന്നെങ്ങാ-നിരിക്കുന്നുവോ?, തിക്കു-മുട്ടലുണ്ടേറെയെ-നിക്കെന്നറിയുക.ഞാൻ, മലയാളി, ശുഭകരമായതിൽമാനസമെത്താതലഞ്ഞു തീർക്കുന്നവൻ;ദോഷം തിരഞ്ഞു,സദാഗതിക്കൊപ്പമീദേശങ്ങളെല്ലാമളന്നു നടക്കുവോൻ.(ഉള്ളിലെപ്പോലീസിനെന്നുമീ ദുർവിധിനല്ലതു കാണാതുതിർന്നുപോം ജീവിതം...)ചാക്കോ സി. പൊരിയത്ത്

രണ്ടുതുരുത്തിലുള്ള മനുഷ്യർ

നമ്മുടെ ജീവിതങ്ങളെ വെല്ലുവിളിക്കുന്ന, ജീവിക്കുക എന്നതിൽ കവിഞ്ഞ് യാതൊരു ലക്ഷ്യവും ജീവിതത്തിനില്ലെന്നുറക്കെ പറഞ്ഞ് വായനക്കാരന്റെ ഉള്ളിൽ വാസമുറപ്പിക്കുകയും ചെയ്യുന്ന നോവലാണ് നിക്കോസ് കസൻദ്‌സാകീസിന്റെ 1946ൽ പ്രസിദ്ധീകൃതമായ ദീൃയമ വേല ഏൃലലസ. സോർബ, എത്ര...

തോറ്റുപോയവർക്ക് ഒരു വാഴ്ത്ത്

ജീവിതത്തിൽ സ്ത്രീയും പുരുഷനും പരാജയങ്ങളും അവമതിയും ഒരേ പോലെ തന്നെയാകുമോ കൈകാര്യം ചെയ്യുന്നത്? സ്ത്രീകളെ ക്കുറിച്ച് പുരുഷന് വലുതായൊന്നും അറിയില്ലയെന്ന എലൈൻ ഷോവാൽട്ടരിന്റെ വാദത്തെ ബഹുമാനിച്ചുക്കൊണ്ട് തന്നെ പറയട്ടെ, നമുക്കത് അറിയില്ല. എന്നാൽ...

അയനം

മരണത്തിന്റെ ഗന്ധമുള്ളതെരുവുകളിൽ നിന്നുംജീവിതത്തിന്റെ വസന്തംതേടിയിറങ്ങിയതായിരുന്നു.പക്ഷെ,അഗ്‌നിയെരിഞ്ഞ കണ്ണുകളിൽചാരം മാത്രമേ അവശേഷിക്കുന്നുള്ളുഎന്നറിഞ്ഞപ്പോൾവഴികളൊക്കെ ഇടുങ്ങിയതായിരുന്നുസായാഹ്ന സൂര്യനെ തേടികടലോരത്തേക്ക് നടന്നപ്പോൾതിരമാലകളും എന്നെ നിരാശപ്പെടുത്തിപുലരിയോളം മണൽത്തരികളെചുംബിച്ചുറങ്ങിയ ഞാനറിഞ്ഞുഓരോ അസ്തമയത്തിന് ശേഷവുംഅതിമനോഹരമായൊരുപ്രഭാതമുണ്ടെന്ന്മഴനനഞ്ഞ ഓർമകളെചിതലെടുത്തെന്ന് വിലപിച്ച ഞാൻമഴയേറ്റുണർന്ന വിത്തുകളെ തിരഞ്ഞു.കണ്ണുകളിലേക്ക് പതിയെഇറങ്ങിവന്ന തണുപ്പിനെഅഗ്‌നിയിലേക്കെത്തിക്കാൻ,മനസ്സെന്ന...

ഏഞ്ചൽ

അപ്പായീടെ മാലാഖേ...ആവർത്തിയ്ക്കുന്നരാത്രികളിൽ...തുടർക്കഥയാകുന്ന സ്വപ്‌നങ്ങളിൽചിറക് കുടഞ്ഞുംകിന്നരിത്തൊപ്പിയിളക്കിയുംചിറകരികിലെ കുഞ്ഞുതൂവലനക്കിനീ പറന്നകലുന്നത്ഏതു മുഹൂർത്തങ്ങളിലേയ്ക്കാണ്...?പളളിനടയുടെ പതിനാലാം പടിയിൽകഴുന്നുമേന്തി മമ്മ കരഞ്ഞത്മാമോഗ്രാം റിസൽട്ട് കണ്ടിട്ടല്ല;മാലാഖയുടെ വരവ് പ്രതീക്ഷിച്ചാണ്.കൊഴുത്തുപോയ സങ്കടങ്ങളിൽ മുങ്ങിഅയഞ്ഞുപോയ കിനാവള്ളികളെകടുങ്കെട്ട് വീഴാതെ മമ്മ സൂക്ഷിക്കുന്നത്ഞങ്ങളുടെ മാലാഖയ്ക്ക് വേണ്ടിയല്ലേ ?പാൽമണത്തിന്റെ...

ചാച്ചൻ

ചാച്ചൻ തല്ലി പഴുപ്പിച്ച തുടകൾഇന്നലെ വരെ വല്ലാതെപരാതി പറയാറുണ്ടായിരുന്നുഹോസ്റ്റലിന്റെ എട്ടാം നമ്പർ മുറിയിൽഒറ്റക്ക് കട്ടിലിൽ മലർന്നു കിടക്കുമ്പോൾചാച്ചന്റെ മുണ്ടു പുതച്ചുറങ്ങിയ ഓർമ്മകൾവല്ലാതെ തികട്ടി വരുന്നുഅവനെ കെട്ടിപിടിക്കാഞ്ഞിട്ട്ഉറക്കം വരുന്നില്ലടീ എന്നു പറഞ്ഞൊരപ്പൻവരാന്തയിൽ വീടി പുകച്ച്അങ്ങോട്ടുമിങ്ങോട്ടുംഉറക്കമില്ലാതെ...

മൂന്നാമതൊരാൾ

പുസ്തകങ്ങൾ കൊണ്ടുനടന്നു വിൽക്കുന്ന  ഒരാൾ ഇടയ്ക്കിടെ  വരാറുണ്ടായിരുന്നു ഓഫീസിൽ.സംസാരിക്കില്ല കൂടുതലൊന്നുംമേശപ്പുറത്തു വയ്ക്കും കുറച്ചു പുസ്തകങ്ങൾ.ആരെങ്കിലും താല്പര്യത്തോടെ നോക്കുകയാണെങ്കിൽ  ബാഗിൽനിന്ന് പിന്നെയും  എടുക്കും പുസ്തകങ്ങൾ.താൽപര്യക്കുറവ് കണ്ടാൽ ഒന്നും മിണ്ടാതെ  പുസ്തകങ്ങൾ എടുത്ത് അടുത്ത ആളുടെ...
error: Content is protected !!