മഴയത്ത് കരയാന്‍ ഇഷ്ടപ്പെടുന്നവര്‍

Date:

സെലിബ്രിറ്റികളുടെ സ്വകാര്യജീവിതത്തിലെ ഒറ്റപ്പെടലുകളും സങ്കീര്‍ണ്ണതകളും എത്രയോ അധികമാണ്. നടി ശ്രീദേവിയുടെ മരണത്തോട് അനുബന്ധിച്ച് രാംഗോപാല്‍ വര്‍മ്മ എഴുതിയ കുറിപ്പിലെ  വരികള്‍ മനസ്സിലാക്കിതന്നത് അതാണ്. നന്നേ ചെറുപ്പത്തിലേ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവന്നതുകൊണ്ടുതന്നെ സാധാരണ കുട്ടികള്‍ക്ക് അവകാശപ്പെടുന്ന പലതും നഷ്ടമായവള്‍. മറ്റാരൊക്കെയോ ചേര്‍ന്ന് ജീവിതത്തിന്റെ ചതുരംഗക്കളത്തില്‍ കരുക്കള്‍ നിരത്തിയപ്പോള്‍ അതനുസരിച്ച് ചലിക്കാന്‍ വിധിക്കപ്പെട്ടവള്‍. . ഇത് ശ്രീദേവിയെ മാത്രം ബാധിക്കുന്നതല്ല  സമാനമായ ഒരുപാട് പേരുടെ ജീവിതം ഇങ്ങനെ തന്നെയാണ് കടന്നുപോകുന്നത്.
നമ്മള്‍ വിചാരിക്കുന്നുണ്ട് പ്രശസ്തരുടെ, നടീനടന്മാരുടെ സ്വകാര്യജീവിതം  വര്‍ണ്ണശബളമാണെന്ന്.. സന്തോഷപ്രദമായിരിക്കുമെന്ന്..അവര്‍ക്ക് ദു:ഖങ്ങളോ പ്രയാസങ്ങളോ ഇല്ലായിരിക്കുമെന്ന്.. അബദ്ധധാരണയാണത്. ആര്‍ക്ക് ലൈറ്റുകളുടെയും ക്യാമറകളുടെയും മുമ്പില്‍ സംവിധായകന്റെ നിര്‍ദ്ദേശമനുസരിച്ച് മാത്രമേ അവര്‍ പാടുകയും ആടുകയും പൊട്ടിചിരിക്കുകയും ചെയ്യുന്നുള്ളൂ. അല്ലാത്തപ്പോള്‍ തങ്ങളുടെ സ്വകാര്യ ലോകങ്ങളില്‍ അവര്‍ ഏകാകികളും വിഷാദരും സങ്കടപ്പെടുന്നവരുമെല്ലാമാണ്. അവര്‍ക്കവിടെ അഭിനയമില്ല ജീവിതമേയുള്ളൂ.. അവര്‍ക്ക് നമ്മെ പോലെ മാനുഷികമായ എല്ലാവിധ വികാരവിചാരങ്ങളുമുണ്ട്..രോഗങ്ങളുണ്ട്..മാനസിക സമ്മര്‍ദ്ദങ്ങളും പിരിമുറുക്കങ്ങളും ഒരുപക്ഷേ നമ്മെക്കാള്‍ ഏറെയുമുണ്ട്. പ്രശസ്തിയും പണവും ആരാധകരും ഏറുന്നതിന് അനുസരിച്ച് അവരുടെ ജീവിതത്തിലേക്ക് തിരമാലകള്‍ പോലെ സമ്മര്‍ദ്ദങ്ങള്‍ അലയടിച്ചുവരുന്നു. വിജയങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിനുള്ള സമ്മര്‍ദ്ദം..  പതനങ്ങള്‍ ഭയാനകമാകുന്നത് ഉയരത്തിന്റെ കൂടുതല്‍ അനുസരിച്ചാണല്ലോ?  കൂടാതെ ആരാധകവൃന്ദത്തെ തൃപ്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍..
നമ്മെ പൊട്ടിചിരിപ്പിക്കുകയും കരയിപ്പിക്കുകയും നൈസര്‍ഗികമായ അഭിനയശേഷി കൊണ്ട് അതിശയിപ്പിക്കുകയും ഒക്കെ ചെയ്യുന്ന നടീനടന്മാരെല്ലാം സത്യത്തില്‍ നമ്മെപോലെയോ നമ്മെക്കാളുമോ പച്ച മനുഷ്യരാണ്.  ബലഹീനതകളും കുറവുകളും സങ്കടങ്ങളും ദേഷ്യങ്ങളും മറ്റെല്ലാവികാരങ്ങളുമുള്ള വെറും സാധാരണക്കാരായ മനുഷ്യര്‍.  അവരണിയുന്ന ആടകളും ആഭരണങ്ങളും കണ്ട് നാം തെറ്റിദ്ധരിക്കുകയാണ് അവര്‍ നമുക്ക് മീതെ നില്ക്കുന്ന അതികായകന്മാരാെന്ന്..അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രത്യേകത കൊണ്ട് അവര്‍ക്കൊക്കെ ആ സ്വഭാവമാണെന്ന്. വെറുതെയല്ല ഈ ആരാധകരൊക്കെ വെറും കഴുതകളും വിഡ്ഢികളുമാണെന്ന് നമ്മുടെ പത്മശ്രീ സരോജ്കുമാര്‍ അഭിപ്രായപ്പെട്ടത്.കഥാപാത്രങ്ങളെ കഥാപാത്രങ്ങളായും അത് അവതരിപ്പിക്കുന്ന നടീനടന്മാരെ അഭിനേതാക്കളായും  അതവരുടെ തൊഴിലാണെന്നും കാണാനും മനസ്സിലാക്കാനുമുള്ള വിവേകമാണ് ആരാധകരെന്ന പേരില്‍ അറിയപ്പെടുന്ന ആസ്വാദകര്‍ക്ക് ഉണ്ടാവേണ്ടത്. അതില്ലാത്തവരാണ് താരങ്ങള്‍ തങ്ങളുടെ മാനുഷികത പ്രകടമാക്കുമ്പോള്‍ അതിനെതിരെ അസഹിഷ്ണുത പുലര്‍ത്തുന്നതും സോഷ്യല്‍ മീഡിയായിലുടെ പരസ്യവിചാരണ നടത്തുന്നതും.

ലോകത്തെ ഏറ്റവും അധികം ചിരിപ്പിച്ച ചാര്‍ലി ചാപ്ലിന്‍ പറഞ്ഞത് മഴയത്ത് കരയാന്‍ ഞാനിഷ്ടപ്പെടുന്നു കാരണം ഞാന്‍ കരയുന്നത് ആരും കാണില്ലല്ലോഎന്നാണല്ലോ..  എല്ലാ സെലിബ്രിറ്റികളുടെയും അന്തര്‍ഗതം തന്നെയാണത്.  കരയാന്‍ മഴ വേണമെന്നതാണ് അവരുടെ ദുര്യോഗവും.

വിനായക് നിര്‍മ്മല്‍

More like this
Related

സ്‌നേഹം നമ്മെ കൊണ്ടുപോകുന്ന വഴികൾ

''വല്യേട്ടാ ഒന്നും മനപൂർവ്വമല്ല, എല്ലാം നമ്മുടെ അമ്മ പറഞ്ഞിട്ടാണ് ''''കരയാതെടാ,  ഗ്രിഗറി...

എന്താണ് ജീവിതത്തിന് അർത്ഥം നല്കുന്നത്?

ജീവിതത്തിന്റെ അർത്ഥം തിരഞ്ഞവരൊക്കെ ബോധോദയത്തിലേക്ക് ഉയർന്നുപോയതിന്റെ ചരിത്രം  മുമ്പിലുണ്ട്. ജീവിതത്തെ മറ്റൊരു...

നാട്യം

ആക്ഷനും കട്ടിനും ഇടയിൽ മാത്രമുള്ളതാണ് നാട്യം അഥവാ അഭിനയം. അല്ലെങ്കിൽ ഒരു...

സ്‌നേഹത്തിന്റെ സ്പർശങ്ങൾ

ആക്ടീവ് മെഡിസിൻ ഫലിക്കാതെവരുന്ന സന്ദർഭത്തിലാണ് പാലിയേറ്റീവ് കെയറിന്റെ പ്രസക്തി. എല്ലാ അസുഖങ്ങളും...

ഐസിയു അത്ര ആവശ്യമാണോ? 

ഇന്ന് എല്ലാ ആശുപത്രികളുടെയും അവിഭാജ്യഘടകമാണ് ഐസിയു. അതുമൂലം എത്രയോ പേർ ജീവിതത്തിലേക്ക്...

ജീവിച്ചിരിക്കുമ്പോൾ സ്‌നേഹിക്കുക

സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്.. സ്നേഹം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ളതാണ്. അടച്ചുപൂട്ടി വച്ചിരിക്കുന്ന ഒരു...

ഇങ്ങനെ പോയാൽ ശരിയാവും

പലപ്പോഴും നമ്മൾ നമ്മോടു തന്നെ പറയാറില്ലേ, ഇങ്ങനെ പോയാൽ ശരിയാവുകലേ. അതുതന്നെ...

എറിഞ്ഞുകളയുന്നതിനും മുൻപ്…    

തന്റെ രണ്ടാമത്തെ ഭാര്യയായിരുന്ന മെർലിൻ മൺറോയുമായുള്ള വിവാഹബന്ധം  വേർപെടുത്തിയത്തിനു ശേഷമാണ് ആർതർ...

സ്‌നേഹിക്കുകയാണോ അതോ…

ഒരു വ്യക്തിയോട് സ്‌നേഹം തോന്നുന്നതും ആകർഷണം തോന്നുന്നതും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ?...

ചിന്തകളെ മാറ്റൂ, ലോകത്തെ മാറ്റൂ

നിന്റെ ചിന്തകളെ മാറ്റൂ, അതുവഴി ലോകത്തെ തന്നെ മാറ്റൂ. വിഖ്യാതനായ നോർമ്മൻ...

ചുമ്മാതെയിരിക്കാമോ…

സമയം പാഴാക്കാതിരിക്കുക. സമയം ക്രിയാത്മകമായി വിനിയോഗിക്കുക, അദ്ധ്വാനിക്കുക ഇങ്ങനെ ജീവിതവിജയത്തിന് അനിവാര്യമായ...

എന്തിനാണ് കെട്ടിപ്പിടിക്കുന്നത്?

ഏതൊരു ബന്ധത്തിലും അനിവാര്യവും പ്ര ധാനപ്പെട്ടതുമായ ഒരു ഘടകമാണ് ശാരീരികമായ അടുപ്പവും...
error: Content is protected !!