ചിരി വെറും ചിരിയല്ല

Date:

ചിരിക്കാൻ കഴിയാത്ത ഒരു ദിവസം പാഴായിരിക്കും. മനുഷ്യന് മാത്രം ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളിലൊന്നാണ് ചിരി. പരസ്പരമുള്ള വ്യക്തിബന്ധങ്ങളിൽ  അത് ഒഴിവാക്കാനാവാത്തതുമാണ്. കൂടുതൽ സ്നേഹത്തിലേക്കും അടുപ്പത്തിലേക്കുമുള്ള വഴി തുറക്കലാണ് ഓരോ ചിരികളും. അപരിചിതരുടെ മുഖത്ത് വിരിയുന്ന ചിരികൾ പോലും അവരുമായുള്ള അടുപ്പത്തിലേക്ക് നമ്മെ ചേർത്തുനിർത്താറുണ്ടല്ലോ. മുഖത്ത് ചിരിയുള്ള മനുഷ്യനോട് അടുത്ത് ഇടപഴകാനുള്ള  പ്രവണതയും സ്വഭാവികമാണ്. പാരുഷ്യങ്ങളെ അലിയിച്ചു കളയാനും അകലെങ്ങളെ ഇല്ലാതാക്കാനും മാന്ത്രിക കഴിവുള്ള ഔഷധം കൂടിയാണ് ചിരി.

ഇങ്ങനെ ചിരിയുടെ ഈ പൊതുസവിശേഷതകളെക്കുറിച്ച് പറയുമ്പോഴും ചിരിയുടെ ആരോഗ്യപരമായ ഗുണഗണങ്ങളും ഇന്ന് സകലർക്കും ബോധ്യംവന്നിട്ടുള്ള കാര്യമാണ്. ചിരി ക്ലബുകൾ പോലെയുള്ളവയുടെ ആവിർഭാവം അതിന്റെ തെളിവാണ്. മറ്റുള്ളവരെ നോക്കി സൗമ്യതയോടെ ചിരിക്കാൻ കഴിയാത്തവരും അറിയാത്തവരുമായവർ സ്വയംമറന്ന് പൊട്ടിചിരിക്കുന്നതും ഒരു പരിധി കടന്നാൽ ആർത്തട്ടഹാസമായി വരെ മാറുന്നതുമാണ് അത്തരം ചിരികൾ.

ചിരി മനുഷ്യരിൽ ഉണ്ടാക്കിയെടുക്കുന്ന സമൂർത്തവും ക്രിയാത്മകവുമായ വശങ്ങളെക്കുറിച്ച് ലോകം മുഴുവൻ ഇന്ന് അവബോധമുള്ളവരായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. ചാനലുകളിൽ റേറ്റിംങ് കൂടുതലുള്ള പ്രോഗ്രാമുകളിൽ മുമ്പന്തിയിലുള്ളതും ചിരി ഉല്പാദിപ്പിക്കുന്ന പ്രോഗ്രാമുകളാണ്. രാത്രിസമയങ്ങളിൽ സിനിമയിലെ കോമഡിരംഗങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള പ്രോഗ്രാമുകൾ തയ്യാറാക്കുന്നതിന്റെ പിന്നിലുള്ള മനശ്ശാസ്ത്രവും പരിശോധിക്കേണ്ടതുണ്ട്.  ഇതിനെ സാധൂകരിക്കുന്നവയാണ് സർക്കസുകൾ പോലെയുള്ള പരിപാടികളിലെ ഒഴിച്ചുകൂട്ടാനാവാത്ത സാന്നിധ്യങ്ങളായ ജോക്കർമാർ. കരയിപ്പിക്കുന്ന സിനിമകളെക്കാൾ ചിരിപ്പിക്കുന്ന സിനിമകൾക്കാണ് ഡിമാന്റ്. കാരണം എല്ലാവരും ചിരിക്കാനാണ് ആഗ്രഹിക്കുന്നത്. ചിരി സന്തോഷത്തിന്റെ ബാഹ്യരൂപമാണ്. എന്തൊക്കെയാണ് ചിരിയുടെ ആരോഗ്യപരമായ ഗുണങ്ങൾ?

ചിരി നമ്മുടെ മൂഡ് മെച്ചപ്പെടുത്തുന്നു. ജീവിതത്തിന്റെ ഗുണനിലവാരം ഉയർത്തുന്നു,  ഉത്കണ്ഠ, വിഷാദം, ടെൻഷൻ, തളർച്ച, ക്ഷീണം, ശാരീരികവേദന തുടങ്ങിയവയെല്ലാം കുറയ്ക്കുന്നു.  പ്രായപൂർത്തിയായവരിലെ കാർഡിയോ വാസ്‌ക്കുലർ  ഫങ്ഷൻസ് മെച്ചപ്പെടുത്തുന്നതിൽ ചിരി പ്രധാന പങ്കുവഹിക്കുന്നുണ്ട്. ടൈപ്പ് 2 പ്രമേഹം, രക്താതിസമ്മർദ്ദം തുടങ്ങിയവയ്ക്കും ചിരി പരിഹാരമാർഗ്ഗമായി നിർദ്ദേശിക്കപ്പെടുന്നുണ്ട്. ചിരിക്കുന്നവർക്ക് കൂടുതൽ സമയം ഉറങ്ങാൻ കഴിയുന്നതായും അവർ ആരോഗ്യത്തോടു കൂടി ദീർഘകാലം ജീവിച്ചിരിക്കുന്നതായും ചില പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ജപ്പാനിൽ നടത്തിയ ഒരു പഠനം അവകാശപ്പെടുന്നത് മനുഷ്യർക്ക് അവരിലുള്ള കുറവുകൾ പരിഹരിക്കാൻ ചിരി പ്രയോജനപ്പെടുന്നുവെന്നാണ്. നമ്മുടെ ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും ചിരി ഒരു മരുന്ന് എന്നാണ് ഇതെല്ലാം പറഞ്ഞുതരുന്നത്.
വിഷാദഗ്രസ്തമായ മനസ്സിനെ ചിരി എത്രയധികമായാണ് ആശ്വാസം നല്കുന്നത്. അതുകൊണ്ട് ചിരിക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കാതിരിക്കുക. മറ്റുള്ളവരെ നോക്കി ഹൃദയപൂർവ്വം ചിരിക്കുക. ആ ചിരി നിങ്ങൾക്കും മടക്കികിട്ടും. അങ്ങനെ നമ്മുടെ ജീവിതത്തിൽ സന്തോഷത്തിന്റെ പൂനിലാവ് പരന്നൊഴുകും.

More like this
Related

Forget & Forgive

ഇസ്രായേൽ  ഹമാസ് സമാധാന ചർച്ചകൾ നടക്കുന്നതിനിടയിൽ അവർ പരസ്പരം ബന്ദികളെ കൈമാറുന്ന...

തുല്യത

ചിലരുടെ മുമ്പിൽ നില്ക്കുമ്പോൾ, അവരുമായി സംസാരിക്കുമ്പോൾ നമ്മെപിടികൂടൂന്ന പരിഭ്രമത്തിനും അസ്വസ്ഥതയ്ക്കും കാരണമെന്താണെന്ന്...

ആംഗിൾ

ചില ആംഗിളുകൾ സൗന്ദര്യമുള്ളവയാണ്, മറ്റ് ചില ആംഗിളുകൾ അത്രത്തോളം നല്ലതല്ലാത്തവയും. അതുകൊണ്ടാണ്...

നുണയാണോ പറയുന്നത്?

സത്യസന്ധമായി പറയൂ, നുണ പറഞ്ഞിട്ടില്ലേ. നുണകേട്ടിട്ടുമില്ലേ? നുണ പറയുമ്പോൾ സത്യംപോലെയാണ് നാം...

സംഘർഷം അനുഭവിക്കുന്നുണ്ടോ?

സ്‌ട്രെസ് അനുഭവിക്കാത്ത മനുഷ്യരുണ്ടാവില്ല. പല രീതിയിൽ പല ഘട്ടങ്ങളിലായി പലതരം സ്ട്രസുകളിലൂടെയാണ്...

കോപം: മറ്റുള്ളവരുടെ തെറ്റുകൾക്ക് സ്വയം ശിക്ഷിക്കുന്നത്

യഥാർത്ഥത്തിൽ കോപം എന്താണ്? മറ്റുളളവരുടെ തെറ്റുകൾക്ക് സ്വയം ശിക്ഷിക്കുന്നതാണ് കോപം. കാരണം...

വിമർശനങ്ങളെ പേടിക്കണോ?

വിമർശനങ്ങൾക്ക് മുമ്പിൽ  പൊതുവെ തളർന്നുപോകുന്നവരാണ് ഭൂരിപക്ഷവും അതുകൊണ്ട് ആരും വിമർശനങ്ങളെ ഇഷ്ടപ്പെടുന്നില്ല....

ഏകാന്തത തിരിച്ചറിയാം

ഒറ്റപ്പെട്ട ചില നേരങ്ങളിലോ ക്രിയാത്മകമായി ചെലവഴിക്കേണ്ടിവരുന്ന നിമിഷങ്ങളിലോ ഒഴികെ  മനുഷ്യരാരും ഏകാന്തത...

മനസ് വായിക്കാൻ കഴിയുമോ?

സ്വന്തം മനസും വിചാരങ്ങളും മറ്റുള്ളവർക്ക് വെളിപെടുത്തിക്കൊടുക്കാൻ തയ്യാറല്ലാത്തവർ പോലും ആഗ്രഹിക്കുന്ന ഒരു...

വിജയത്തിന് വേണ്ടി മനസ്സിനെ ശക്തമാക്കൂ

വിജയം ആഗ്രഹിക്കുകയും അർഹിക്കുകയും ചെയ്യുന്ന വ്യക്തിയാണോ നിങ്ങൾ? പക്ഷേ  വിജയം നേടിയെടുക്കാനും...

സ്‌നേഹത്തെക്കുറിച്ച്  ഇക്കാര്യംകൂടി അറിഞ്ഞിരിക്കൂ

കഴിഞ്ഞ പേജുകളിൽ നാം വായിച്ചത് സ്നേഹമുണ്ടെന്ന് പറയാതെ പറയുന്ന ചില രീതികളെക്കുറിച്ചാണ്....

പറയാതെ പറയുന്ന സ്‌നേഹങ്ങൾ

'LOVE' ലോകത്തെ മുഴുവൻ താങ്ങിനിർത്തുന്ന വലിയൊരു വാക്കാണ് ഇത്. സ്നേഹമില്ലെങ്കിൽ മനുഷ്യബന്ധങ്ങൾക്ക് വിലയില്ലാതാകും....
error: Content is protected !!