ചിറകുവിരിച്ച് പറക്കാം

Date:

ആത്മവിശ്വാസം തല ഉയർത്തിപ്പിടിക്കലാണ്, ലോകത്തെ നോക്കിയുള്ള സൗമ്യമായ പുഞ്ചിരിയാണ്, ഏതൊന്നിനോടും ക്രിയാത്മകമായി  പ്രതികരിക്കാനുള്ള സന്നദ്ധതയാണ്.

നിരാശയോ അപകർഷതയോ ഇത്തരക്കാരിൽ കാണുകയില്ല.  ഭാവിയെ സ്വപ്നം കാണാൻ കഴിയുന്നത് ആത്മവിശ്വാസമുള്ളവർക്കാണ്. ആത്മവിശ്വാസമുള്ള വ്യക്തി ആന്തരികമായി കരുത്തനാണ്.
മറ്റുള്ളവരിലുളള വിശ്വാസത്തിന് എപ്പോഴെങ്കിലുമൊക്കെ ഇളക്കം തട്ടിയേക്കാം. എന്നാൽ അവനവനിൽ വിശ്വാസമുളളവനെ അതൊന്നും ബാധിക്കുകയേ ഇല്ല. 

ജീവിതത്തിന്റെ വിവിധ അനുഭവങ്ങളിലൂടെയും വ്യത്യസ്തമായ ലോകത്തിലൂടെയും കടന്നുപോകാൻ  സഹായിക്കുന്നത് അയാളിലെ ആത്മവിശ്വാസമാണ്. വ്യക്തികളെ അഭിമുഖീകരിക്കാനും സാധ്യതകളെ അന്വേഷിച്ചുപോകാനും അത്  പ്രചോദനമാകുന്നു. ആത്മവിശ്വാസമുള്ളവർ ഒരിക്കലും പിന്തള്ളപ്പെട്ടുപോകുന്നില്ല. അവർ ചിലപ്പോഴെങ്കിലും പരാജയപ്പെട്ടേക്കാം. എങ്കിലും തോൽവിക്ക് കീഴടങ്ങാതെ വീണ്ടും പരിശ്രമിക്കാനുള്ള ധൈര്യം അവരിലുണ്ട്.

ജീവിതത്തിലെ പല പ്രതികൂലങ്ങളിലും ആത്മവിശ്വാസത്തിന് മങ്ങലേൽക്കുകയോ ആത്മവിശ്വാസം നഷ്ടമായിപ്പോവുകയോ ചെയ്തിട്ടുള്ളവരാണ് നാം ഓരോരുത്തരും. ആത്മവിശ്വാസം നഷ്ടമായാൽ പിന്നെ അധികകാലം നമുക്ക് മുന്നോട്ടുപോകാനാവില്ല. ജീവിതത്തെ തിരിച്ചുപിടിക്കാൻ, ആനന്ദഭരിതമാക്കാൻ,  ആത്മവിശ്വാസം കൂടിയേ തീരൂ.

ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ളചില  കുറിപ്പുകളാണ്  ഈ ലക്കം ഒപ്പത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വായനക്കാരെ ഇതേറെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആത്മവിശ്വാസത്തോടെ നമുക്ക് മുന്നേറാം. ചിറകുവിരിച്ച് നമുക്ക് പറക്കാം…

വിജയാശംസകളോടെ,
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു. 'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...

ഭാവി

ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്.  വരാനിരിക്കുന്നവയല്ല നമ്മൾ...

സമാധാനം

കണക്കറ്റ സ്വത്തിന് ഉടമയായ ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു...

ടാ..റ്റാ 

ഒരു ഇതിഹാസമാണ് കഴിഞ്ഞമാസം വിടവാങ്ങിയത്. രത്തൻ ടാറ്റ.  അരങ്ങൊഴിഞ്ഞപ്പോഴാണ് എന്തുമാത്രം വലിയവനായിരുന്നു...

പച്ചമുറിവുകൾ

അടുത്ത പേജുകളിലായി ചേർത്തിരിക്കുന്ന ഒരു ലേഖനത്തിൽ ഹൃദയത്തെ തൊടുന്ന ഒരു സംഭവവും...

നഷ്ടം

നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള എന്തെങ്കിലുമുണ്ടോ ഈ ലോകത്ത്? പേരു നഷ്ടപ്പെടാം, പണം നഷ്ടപ്പെടാം,...

ദുഃഖത്തിന്റെ കാരണം

ഒരു കഥ ചുരുക്കിപ്പറയാം തന്റെ നിറം കറുത്തുപോയതോർത്തും സ്വരം പരുഷമായതോർത്തും വിഷമിച്ചുനടക്കുകയായിരുന്നു...

ഇതൊക്കെയും ചേർന്നതാണ് ജീവിതം

കഴിഞ്ഞ ദിവസം ഒരു വന്ദ്യവൈദികനുമായി കണ്ടുമുട്ടിയിരുന്നു. ഞാൻ അദ്ദേഹത്തിന്റെ കീഴിൽ ജോലിയുടെ...

A+

ഇക്കഴിഞ്ഞ ദിവസങ്ങളിലായി നാം കൂടുതലായി ആഘോഷിച്ചത് ചില വിജയവാർത്തകളായിരുന്നു. പ്രത്യേകിച്ച് പത്താം...

നീ നിന്നെ അറിയുന്നുവോ? 

അവനവനിലുള്ള വിശ്വാസമാണ് അറിവ്.  പാഠപുസ്തകങ്ങൾക്കപ്പുറമുള്ള അറിവാണത്. ഒരാൾ എത്രത്തോളം സ്വയം തിരിച്ചറിയുന്നുവോ...
error: Content is protected !!