ജീവിതത്തിന് ഊടും പാവും നൽകുന്ന അനേകം ചെറിയ കാര്യങ്ങളുണ്ട്. മനുഷ്യജീവിതത്തിന് സന്തോഷവും സമാധാനവും നല്കുന്നത് ഈ ചെറിയ കാര്യങ്ങൾ കൂടിയാണ്. നമ്മെ സ്പർശിച്ചുകടന്നുപോകുന്ന എല്ലാ അനുഭവങ്ങളിൽ നിന്നും നമുക്ക് ചിലതൊക്കെ പഠിക്കാനുണ്ട്. ചെറുതിൽ നിന്ന് വലുതിലേക്ക് എന്നതാണ് സുധാമൂർത്തി എന്ന എഴുത്തുകാരിയുടെ രീതി. സർവ്വസാധാരണമായ അനുഭവങ്ങളിൽ നിന്ന് ചില ദർശനങ്ങളിലേക്ക് നമ്മെ ഇവർ നയിക്കുന്നു. ‘ജീവിതത്തിലേക്ക് ചേർത്തു തുന്നിയ മൂവായിരം തുന്നലുകൾ’ എന്ന പുസ്തകം നമുക്ക് മുന്നിൽ വെളിച്ചം വിതറുന്നു. ജീവിതത്തിന്റെ ലക്ഷ്യം എന്താണ് എന്ന അന്വേഷണവും അവർ നടത്തുന്നു. ഈ കാലത്തിന് നഷ്ടപ്പെട്ട പലതും തിരിച്ചെടുക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നത്. നമ്മുടെ ജീവിതം തുന്നിച്ചേർക്കേണ്ടത് എപ്രകാരമെന്ന് സുധാമൂർത്തി ചൂണ്ടിക്കാണിക്കുന്നു. മൂല്യനഷ്ടങ്ങളുടെ കാലത്ത് അവർ നമ്മെ മാനുഷികമൂല്യങ്ങളിലേക്കും നന്മയുടെ പ്രകാശത്തിലേക്കും ക്ഷണിക്കുന്നു.
ജീവിതത്തിലേക്ക് ചേർത്തുതുന്നിയ മൂവായിരം തുന്നലുകൾ
സുധാമൂർത്തി, ഡിസിബുക്സ്
വില :150