ഏകാന്തതയെ തുരത്തിയോടിക്കാം…

Date:

ഒരു പക്ഷേ ഞെട്ടിക്കുന്ന കണക്കു തന്നെയായിരിക്കാം ഇത്. ആഗോളതലത്തിൽ പ്രായപൂർത്തിയായ നാലുപേരിൽ ഒരാൾ വീതം കടുത്ത ഏകാന്തതയും ഒറ്റപ്പെടലും അനുഭവിക്കുന്നു! ചില നേരങ്ങളിൽ ചിലപ്പോഴൊക്കെ മനുഷ്യർ ഏകാന്തത നേരിടാറുണ്ട്. ഏതെങ്കിലുമൊക്കെയുള്ള ട്രോമകൾ, രോഗാവ സ്ഥ, പാർശ്വവൽക്കരിക്കപ്പെടുന്ന അവസ്ഥ, പ്രിയപ്പെട്ടവരുടെ അസാന്നിധ്യവും വേർപിരിയലും മൂലമുണ്ടാകുന്നത് എന്നിങ്ങനെ ഓരോരു ത്തരും കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഏകാന്തതയുടെ ഭാവങ്ങളും രൂപങ്ങളും വ്യത്യസ്തമാണ്. എന്നാൽ ദീർഘകാലമായി നീണ്ടുനില്ക്കുന്ന ഏകാന്തത ഹൃദയാരോഗ്യത്തെ നശിപ്പിക്കുകയും ഓർമക്കുറവ് പോലെയുള്ള രോഗങ്ങൾക്കും അകാലമരണങ്ങൾക്കും കാരണമാകുകയും ചെയ്യും. എന്നിരിക്കിലും സാമൂഹികമായ ഒറ്റപ്പെടൽ പുതിയ ഒരു കാര്യമോ അസാധാരണസംഭവമോ അല്ല. ലോകവ്യാപക മായി മനുഷ്യർ നേരിട്ടുകൊണ്ടിരിക്കുന്ന, കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന അവസ്ഥതന്നെയാണ് ഇത്. എന്നാൽ ഇതിനോട് ആളുകൾ വ്യത്യസ്തമായ രീതിയിലായിരിക്കും പ്രതികരിക്കുന്നത്. ദാഹിക്കുമ്പോൾ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നതുപോലെ ഏകാന്തത ഒരു അടയാളമാണ്. അത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്നവർക്ക് മനുഷ്യസഹവാസം ആവശ്യമാണ്. അതുകൊണ്ട് ഏകാന്തരായിരിക്കാതെ, ഒറ്റപ്പെട്ട് ജീവിക്കാതെ മനുഷ്യസമ്പർക്കത്തിന്റെ ആവശ്യകതയെക്കുറിച്ചാണ് ഏകാന്തത അനുഭവിക്കുന്നവർ ചിന്തിക്കേണ്ടത്. അതിനായി എന്താണ് ചെയ്യേണ്ടത്?

സ്വന്തം  താല്പര്യങ്ങളുമായി ഒത്തുപോകുന്നവരെ  കണ്ടുപിടിക്കുക

എല്ലാ വ്യക്തികളും അഭിരുചികളുടെയും ഇഷ്ടങ്ങളുടെയും പേരിൽ വ്യത്യസ്തരാണ്. എന്നിരിക്കിലും സ്വന്തം ഇഷ്ടങ്ങളുമായി ഒത്തുപോകുന്നവരെ അന്വേഷിച്ചാൽ കണ്ടെത്താൻ കഴിയും. ചിലർക്ക് വായനയോടായിരിക്കും താല്പര്യം, മറ്റ് ചിലർക്ക് സാമൂഹികമായ ഇടപെടലിനോടായിരിക്കും. വേറൊരുകൂട്ടർക്ക് സ്പോർട്സായിരിക്കും… ഇങ്ങനെ വ്യത്യസ്തമായ താല്പര്യങ്ങളുള്ളവരാണെങ്കിലും ഇതിലേതെങ്കിലും ഒരുകൂട്ടർ നമ്മുടെ ചിന്തകൾക്കും ഇഷ്ടങ്ങൾക്കും ഒപ്പം സഞ്ചരിക്കുന്നവരായിരിക്കും. അവരുമായി സൗഹൃദം സ്ഥാപിക്കുക. അവരുമൊ ത്ത് ഇടപഴകുക. പ്രവർത്തിക്കുക. ഇത് ഏകാന്തതയിൽ നിന്ന് പുറത്തുകടക്കാനുള്ള എളുപ്പ മാർഗ്ഗ
മാണ്.

മറ്റുള്ളവരുടെ   ഏകാന്തതയെ ഏറ്റെടുക്കുക

ഏകാന്തത അനുഭവിക്കുന്ന ഒരാളെ കാണുകയാണെങ്കിൽ അയാളുടെ ഏകാന്തതയെ സ്വന്തം ഏകാന്തതയായി കണ്ട് സ്വീകരിക്കുക. ഏകാന്തതയുടെ വേദന അഡ്രസ് ചെയ്യപ്പെടാതെയിരിക്കുന്ന വ്യക്തിയായിരിക്കും അത്.  ആ വ്യക്തിയുമായി അടുത്ത ബന്ധം സ്ഥാപിക്കുക. ഏകാന്തതയുടെ അവസ്ഥകളെക്കുറിച്ച് പരസ്പരം തുറന്നുസംസാരിക്കുക, പങ്കുവയ്ക്കുക.

ക്രിയാത്മകമായ  കാര്യങ്ങളിൽ ഇടപെടുക

എല്ലാവരിലും ക്രിയാത്മകതയുണ്ട്. ഒരുപക്ഷേ അതിന്റെ തോതിൽ കൂടുതൽ കുറവുകളുണ്ടെന്ന് മാത്രം. എങ്കിലും ക്രിയാത്മക കാര്യങ്ങളിൽ ഇടപെടുന്നതിന് അത് തടസ്സമാകുന്നില്ല. ചിലപ്പോൾ വരയ്ക്കാനുള്ള കഴിവായിരിക്കാം, എഴുതാനുള്ള കഴിവാകാം, ഡാൻസ് ചെയ്യാനും പാട്ടുപാടാനുമുള്ള കഴിവാകാം. അത്തരം കഴിവുകൾ കണ്ടെത്തുക, വളർത്തുക. ചിത്രരചനയിൽ പിക്കാസോയോ ഗാനാലാപനത്തിൽ ലതാ മങ്കേഷ്‌ക്കറോ നൃത്തത്തിൽ പത്മാ സുബ്രഹ്മണ്യമോ ആകില്ലായിരിക്കാം. പക്ഷേക്രിയാത്മകമായ കാര്യങ്ങൾ ചെയ്യുന്നതുവഴി ഏകാന്തതയിൽ നിന്ന് പുറത്തുകടക്കാനാവും.

More like this
Related

Forget & Forgive

ഇസ്രായേൽ  ഹമാസ് സമാധാന ചർച്ചകൾ നടക്കുന്നതിനിടയിൽ അവർ പരസ്പരം ബന്ദികളെ കൈമാറുന്ന...

തുല്യത

ചിലരുടെ മുമ്പിൽ നില്ക്കുമ്പോൾ, അവരുമായി സംസാരിക്കുമ്പോൾ നമ്മെപിടികൂടൂന്ന പരിഭ്രമത്തിനും അസ്വസ്ഥതയ്ക്കും കാരണമെന്താണെന്ന്...

ആംഗിൾ

ചില ആംഗിളുകൾ സൗന്ദര്യമുള്ളവയാണ്, മറ്റ് ചില ആംഗിളുകൾ അത്രത്തോളം നല്ലതല്ലാത്തവയും. അതുകൊണ്ടാണ്...

നുണയാണോ പറയുന്നത്?

സത്യസന്ധമായി പറയൂ, നുണ പറഞ്ഞിട്ടില്ലേ. നുണകേട്ടിട്ടുമില്ലേ? നുണ പറയുമ്പോൾ സത്യംപോലെയാണ് നാം...

സംഘർഷം അനുഭവിക്കുന്നുണ്ടോ?

സ്‌ട്രെസ് അനുഭവിക്കാത്ത മനുഷ്യരുണ്ടാവില്ല. പല രീതിയിൽ പല ഘട്ടങ്ങളിലായി പലതരം സ്ട്രസുകളിലൂടെയാണ്...

കോപം: മറ്റുള്ളവരുടെ തെറ്റുകൾക്ക് സ്വയം ശിക്ഷിക്കുന്നത്

യഥാർത്ഥത്തിൽ കോപം എന്താണ്? മറ്റുളളവരുടെ തെറ്റുകൾക്ക് സ്വയം ശിക്ഷിക്കുന്നതാണ് കോപം. കാരണം...

വിമർശനങ്ങളെ പേടിക്കണോ?

വിമർശനങ്ങൾക്ക് മുമ്പിൽ  പൊതുവെ തളർന്നുപോകുന്നവരാണ് ഭൂരിപക്ഷവും അതുകൊണ്ട് ആരും വിമർശനങ്ങളെ ഇഷ്ടപ്പെടുന്നില്ല....

ഏകാന്തത തിരിച്ചറിയാം

ഒറ്റപ്പെട്ട ചില നേരങ്ങളിലോ ക്രിയാത്മകമായി ചെലവഴിക്കേണ്ടിവരുന്ന നിമിഷങ്ങളിലോ ഒഴികെ  മനുഷ്യരാരും ഏകാന്തത...

മനസ് വായിക്കാൻ കഴിയുമോ?

സ്വന്തം മനസും വിചാരങ്ങളും മറ്റുള്ളവർക്ക് വെളിപെടുത്തിക്കൊടുക്കാൻ തയ്യാറല്ലാത്തവർ പോലും ആഗ്രഹിക്കുന്ന ഒരു...

വിജയത്തിന് വേണ്ടി മനസ്സിനെ ശക്തമാക്കൂ

വിജയം ആഗ്രഹിക്കുകയും അർഹിക്കുകയും ചെയ്യുന്ന വ്യക്തിയാണോ നിങ്ങൾ? പക്ഷേ  വിജയം നേടിയെടുക്കാനും...

സ്‌നേഹത്തെക്കുറിച്ച്  ഇക്കാര്യംകൂടി അറിഞ്ഞിരിക്കൂ

കഴിഞ്ഞ പേജുകളിൽ നാം വായിച്ചത് സ്നേഹമുണ്ടെന്ന് പറയാതെ പറയുന്ന ചില രീതികളെക്കുറിച്ചാണ്....

പറയാതെ പറയുന്ന സ്‌നേഹങ്ങൾ

'LOVE' ലോകത്തെ മുഴുവൻ താങ്ങിനിർത്തുന്ന വലിയൊരു വാക്കാണ് ഇത്. സ്നേഹമില്ലെങ്കിൽ മനുഷ്യബന്ധങ്ങൾക്ക് വിലയില്ലാതാകും....
error: Content is protected !!