മഞ്ഞള്‍ പ്രസാദം

Date:

മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി എന്ന ഗാനം കേട്ടിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. മഞ്ഞള്‍പ്രസാദം അഥവാ കുറി തൊടുന്നത് ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ആചാരം മാത്രമായി  നാം പൊതുവെ കരുതാറുണ്ടെങ്കിലും ആ കുറി തൊടുന്നത് തലച്ചോറിന് ഗുണം ചെയ്യുന്നുണ്ടെന്നാണ് വാസ്തവം. ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാനും മഞ്ഞളിന് കഴിവുണ്ട്. അതുകൊണ്ടാണ് വിശ്വാസികള്‍ എല്ലാ ദിവസവും നെറ്റിയില്‍ മഞ്ഞള്‍പ്രസാദം തൊടുന്നത്.

 വേറെയുമുണ്ട് മഞ്ഞളിന്റെ ഗുണങ്ങള്‍. മഞ്ഞള്‍ ഒരു ആന്റി സെപ്റ്റിക്ക് ആണ്. അതുകൊണ്ടാണ്  മുറിവു ഉണക്കാന്‍ മഞ്ഞള്‍ സഹായകരമാകുന്നത്. നൂറ്റാണ്ടുകളായി മഞ്ഞളിനെ മുറിവുണക്കാന്‍ നാം ഉപയോഗിച്ചുപോരുന്നുണ്ട്. അതുപോലെ മഞ്ഞളിന് കാന്‍സര്‍ പ്രതിരോധിക്കാനുള്ള കഴിവുമുണ്ട്. പ്രത്യേകിച്ച് പ്രോസ്റ്ററേറ്റ് കാന്‍സര്‍. കൂടാതെ ലുക്കീമിയ, കുടലിലെയും മാറിടങ്ങളിലെയും കാന്‍സറിനെതിരെയും മഞ്ഞള്‍ ഫലപ്രദമാണ്.

 ഇനി മഞ്ഞളിന്റെ സൗന്ദര്യവര്‍ദ്ധക ഗുണങ്ങള്‍ മനസ്സിലാക്കാം.
 ത്വക്കിന് തിളക്കവും നിറവും കിട്ടാന്‍ മഞ്ഞള്‍ സഹായി്ക്കും . സ്ത്രീകള്‍ക്ക് മഞ്ഞള്‍ തേച്ചുകുളി ഏറെ വിശേഷപ്പെട്ടതാണ്. കുളിക്കുമ്പോള്‍ മഞ്ഞളിനൊപ്പം എണ്ണയും ചാലിക്കണം. ത്വക്ക് രോഗങ്ങള്‍ വരാതിരിക്കാനും ശരീരത്തില്‍ മഞ്ഞള്‍ തേച്ചുകുളിക്കുന്നത് സഹായിക്കും.

ദിനവും ഒരു സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചൂടുവെള്ളത്തിലോ പാലിലോ ചേര്‍ത്തുകഴിക്കുന്നത് വാര്‍ദ്ധക്യകാലത്തെ ബലക്കുറവിനെ ഒരുപരിധിവരെ തടയും. മഞ്ഞളിട്ട് വെള്ളം ഊണിനൊപ്പം കുടിക്കുന്നതും നല്ലതാണത്രെ. അടുക്കളയില്‍ വീട്ടമ്മമാര്‍ നിത്യവും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന, എന്നാല്‍ വേണ്ടത്ര ഗൗരവം നാം കൊടുക്കാതിരുന്ന മഞ്ഞളിന്റെ ഈ ഗുണങ്ങളെക്കുറിച്ച് കേട്ടപ്പോള്‍ ഇത്തിരിയൊക്കെ അത്ഭുതം തോന്നി അല്ലേ? ഇനി ധൈര്യമായി മഞ്ഞള്‍ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ കൂടുതലായി ചേര്‍ത്തുകൊള്ളൂ. ഗുണം ഉറപ്പ്.

More like this
Related

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക...

വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും...

മെലറ്റോണിനും ഉത്സാഹവും

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന...

മൂന്നു മണി കഴിഞ്ഞ് ഉറങ്ങാൻ കഴിയാറില്ലേ?

പുലർച്ചെ മൂന്നുമണി മുതൽ ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്തവർ....

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...

കണ്ണാനെ കണ്ണേ…

കൂടുതൽ സമയം കമ്പ്യൂട്ടറിലും മൊബൈലിലും   ചെലവഴിക്കുന്നവരാണ് പലരും. മുൻകാലങ്ങളിലെന്നതിനെക്കാളേറെ കാഴ്ചക്കുറവും...

ഈ ഡയറ്റ് നല്ലതാണ്

ദീർഘകാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാത്രം ഈ ലേഖനം...

ചെറുതല്ലാത്ത ചെറുധാന്യങ്ങൾ

ജീവിതശൈലീരോഗങ്ങൾ വ്യാപകമായപ്പോൾ മുതലാണ് പുതിയ ഭക്ഷണസംസ്‌കാരത്തെക്കുറിച്ചുള്ള പഠനങ്ങളും ബോധവൽക്കരണവും കൂടുതൽ ശക്തമായത്....
error: Content is protected !!