ബിസിനസ് വിജയങ്ങളുടെ പേരിലല്ല വിജയങ്ങളുടെയും നേട്ടങ്ങളുടെയും ഉന്നതിയിൽ നില്ക്കുമ്പോൾ സ്വമനസാലെ പിൻവാങ്ങാൻ കാണിച്ച മഹാമനസ്‌ക്കതയുടെ പേരിലാണ് ബിൽ ഗേറ്റ്സ് ഇവിടെ വാർത്തയാകുന്നത്. മൈക്രോസോഫ്റ്റിൽ നിന്ന് പടിയിറങ്ങാനുള്ള ബിൽഗേറ്റ്സിന്റെ തീരുമാനം എത്രകിട്ടിയാലും മതിയാവാതെ വരികയും...