സ്ത്രീകൾക്ക് പ്രവേശനമില്ല!

Date:

വടക്കുകിഴക്കൻ ഗ്രീസിലെ ചാസിഡൈസ് ഉപദ്വീപിന്റെ മുനമ്പിൽ സ്ഥിതി
ചെയ്യുന്ന  മതാധിഷ്ഠിതരാഷ്ട്രമായ മൗണ്ട് ആതോസിന്റെ വിശേഷങ്ങൾ

ശൂന്യാകാശത്തുപോലും സ്ത്രീ തന്റെ സാന്നിധ്യം അറിയിക്കുന്ന ഇക്കാലത്ത് ഒരേ ഒരിടത്ത് മാത്രമേ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുള്ളൂ. മൗണ്ട് ആതോസിൽ മാത്രം. ഗ്രീസിന്റെ രക്ഷാധികാരത്തിൻ കീഴിൽ വടക്കുകിഴക്കൻ ഗ്രീസിലെ ചാസിഡൈസ് ഉപദ്വീപിന്റെ മുനമ്പിൽ സ്ഥിതി ചെയ്യുന്ന  മതാധിഷ്ഠിതരാഷ്ട്രമാണ് മൗണ്ട് ആതോസ്. പ്രകൃതിസൗന്ദര്യത്താൽ സമ്പന്നമാണ് ഇവിടം. പുരുഷസന്യാസികൾ മാത്രം ജീവിക്കുന്ന  ഇവിടേയ്ക്ക് ഏഡി 1045 ലെ നിയമം അനുസരിച്ച് പെൺവർഗ്ഗത്തിലുള്ള മൃഗങ്ങൾക്ക് പോലും പ്രവേശനം ഇല്ല.  
പുരാതന ഗ്രീക്ക് മിത്തോളജി അനുസരിച്ച് രാക്ഷസന്മാർ പണിതീർത്തതാണ് മൗണ്ട് ആതോസ്. ലോകത്തിന്റെ ഭരണം ആരു നിർവഹിക്കും എന്ന വിഷയത്തെച്ചൊല്ലി പന്ത്രണ്ട് ഒളിംപ്യൻ ദേവതമാരും രാക്ഷസന്മാരും തമ്മിൽ യുദ്ധം ആരംഭിച്ചു. യുദ്ധത്തിനിടയിൽ കോപാകുലരായ രാക്ഷസന്മാർ പർവ്വതം ചുരുട്ടിക്കൂട്ടി കടൽദേവതയായ ഒാസിഡോനിന് നേർക്ക് എറിഞ്ഞു. എന്നാൽ യുദ്ധാവസാനം അതിന്റെ അടിയിൽ തന്നെ ചരമം പ്രാപിക്കാനായിരുന്നു രാക്ഷസന്മാരുടെ വിധി. ചരിത്രപരമായ ഇൗ സ്ഥലം പിന്നീട് ആക്ടെ എന്നറിയപ്പെട്ടുതുടങ്ങി. കാലക്രമേണ അവിടങ്ങളിൽ ചെറിയ നഗരങ്ങൾ രൂപപ്പെടു വാനാരംഭിച്ചു.

ഇൗശോയുടെ അമ്മയായ പരിശുദ്ധ മറിയത്തോട് ഭക്തി പുലർത്തുന്നവരാണ് ഇവിടെയുള്ള സന്യാസികൾ. നൂറ്റാണ്ടുകൾ പഴക്കമുണ്ട് ആഥോസിന്റെ മരിയഭക്തിക്ക്. ആ  കഥ ഇങ്ങനെയാണ്. പരിശുദ്ധ കന്യാമറിയം യോഹന്നാൻ ശ്ലീഹായോടൊപ്പം സൈപ്രസിലേക്ക് കടൽയാത്ര ചെയ്യുകയായിരുന്നു. പക്ഷേ കടൽ പ്രക്ഷുബ്ധമായതിനാൽ അവർക്ക് മുന്നോട്ട് പോകാൻ സാധിച്ചില്ല. അപ്പോഴാണ് പരിശുദ്ധ മറിയത്തിന്റെ കണ്ണുകളിൽ  പ്രകൃതിരമണീയമായ മൗണ്ട് ആഥോസ് നിറഞ്ഞത്. അതിന്റെ സൗന്ദര്യം മറിയത്തെ ഹഠാദാകർഷിച്ചു. ശാന്തവും സ്വഭാവികവുമായ സൗന്ദര്യത്താൽ സമ്പന്നമായ ദ്വീപ്. ഇൗ ദ്വീപ് തനിക്ക് പൂന്തോട്ടമായി കിട്ടിയിരുന്നുവെങ്കിൽ എന്ന് മറിയത്തിന് ഒരാഗ്രഹം. അമ്മയുടെ ഹൃദയത്തിലെ ആഗ്രഹം മനസ്സിലാക്കിയ മകൻ ആ നിമിഷം തന്നെ അത് സാധിച്ചുകൊടുത്തു.””ഇൗ സ്ഥലം നിന്റെ പൂന്തോട്ടമായിരിക്കട്ടെ. ഭൂമിയിലെ നിന്റെ പറുദീസായും. രക്ഷിക്കപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു അഭയസ്ഥാനവുമായിരിക്കും..”

 മറിയത്തോടുള്ള ആദരവിന്റെയും സ്നേഹ ത്തിന്റെയും അടയാളമായി സന്യാസിമാർ മറിയത്തിന് പ്രമുഖസ്ഥാനം  അന്നുമുതൽ നല്കിത്തുടങ്ങി. അതുകൊണ്ടുതന്നെ ഇനി മറ്റൊരു സ്ത്രീയും ഇൗ ദ്വീപിലേക്ക് പ്രവേശിക്കേണ്ടതില്ലെന്നും അവർ തീരുമാനിച്ചു.  ഇതു സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം ബൈസൈന്റയിൻ ചക്രവർത്തി കോൺസ്റ്റന്റെയിൻ മോനോമാച്ചോസ് 1046 ൽ നടത്തി.

സ്ത്രീകൾക്ക് പ്രവേശനം നിഷിദ്ധമാണെങ്കിലും അനധികൃതമായി മൗണ്ട് ആതോസിലേക്ക് പ്രവേശിക്കാൻ പല സ്ത്രീ ശ്രമങ്ങളും നടന്നിട്ടുണ്ട് പതിനാലാം നൂറ്റാണ്ടിൽ സെർബിയൻ ചക്രവർത്തി പ്ലേഗ്ബാധയിൽ നിന്ന് ഭാര്യയെ രക്ഷിക്കാനായി ഇവിടേയ്ക്കാണ് കൊണ്ടുവന്നത്. പക്ഷേ ശ്രമം വിഫലമായി. എന്നാൽ 1920 ൽ ഫ്രഞ്ച് എഴുത്തുകാരി മേരിസി ചോയിസി ഒരു നാവികന്റെ വേഷം കെട്ടി ആശ്രമത്തിൽ പ്രവേശിക്കുകയും പിന്നീട് അവിടെ നിന്നുള്ള തന്റെ രക്ഷപെടലിനെക്കുറിച്ച് എ മന്ത് വിത്ത് മെൻ എന്ന ലേഖനം എഴുതുകയും ചെയ്തു.
ഗ്രീക്കാണ്  പൊതുഭാഷ. ലോകത്തിലെ തന്നെ ഏറ്റവും ആരോഗ്യമുള്ള സമൂഹമാണ് മൗണ്ട് ആതോസിലെ സന്യാസികളുടേത്. അതോടൊപ്പം ദീർഘായുസികളും. കാൻസർ, ഹൃദ്രോഗം, അൽഷിമേഴ്സ് തുടങ്ങിയ രോഗങ്ങളും ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ശരാശരി ഗ്രീക്കുകാരെക്കാൾ പത്തുവർഷം കൂടുതൽ ആയുസുള്ളവരാണ് ഇൗ സന്യാസികൾ.  ഗ്രീക്ക് സ്റ്റേറ്റിന്റെ ഭാഗമാണെങ്കിലും 20 ആശ്രമങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 20 സന്യാസിമാർ അടങ്ങുന്ന ഹോളി കമ്മ്യൂണിറ്റിയാണ്  ഇവിടം  ഭരിക്കുന്നത്. ഒരു വർഷമാണ് ഭരണകാലാവധി. വ്യത്യസ്തങ്ങളായ ഇരുപത് ആശ്രമങ്ങളിലെ ആശ്രമാംഗങ്ങളും അവയെ ആശ്രയിച്ചുകഴിയുന്ന ഉദ്യോഗസ്ഥരും തൊഴിലാളികളും ഉൾപ്പെടെയുള്ളവരാണ് ജനസംഖ്യ യിലുള്ളത്. തലസ്ഥാനം കാരിയേഴ്സ്.

More like this
Related

വീടിനുള്ളിലെ താരം

വീടിനെക്കുറിച്ചുള്ള പണ്ടുകാലത്തെ സങ്കല്പങ്ങളൊക്കെ എന്നേ മാറിമറിഞ്ഞിരിക്കുന്നു. കെട്ടിലും മട്ടിലും മാത്രമായിരുന്നു നേരത്തെ...

ചൈനയിലെ പുതുവർഷം

ചൈനയിലെ പുതുവർഷം മറ്റ് രാജ്യങ്ങളിലെ പുതുവർഷം പോലെയല്ല. ചാന്ദ്ര കലണ്ടർ അനുസരിച്ചാണ്...

കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷൂറൻസ് പദ്ധതി

വർധിച്ചുവരുന്ന ചികിൽസാ ചെലവുകൾ ആരോഗ്യ ഇൻഷൂറൻസ് എന്ന ആശയത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്....

വൃദ്ധമാതാപിതാക്കളുടെ കണ്ണീരിന് മറുപടിയുണ്ട്

ഏതെങ്കിലും വൃദ്ധമാതാപിതാക്കന്മാരുടെ കണ്ണ് നിറയാത്ത, ചങ്ക് പിടയാത്ത ഏതെങ്കിലും ഒരു ദിവസമുണ്ടാവുമോ...

അധ്യാപനവൈകല്യം ഇന്നിന്റെ ഒരു സാമൂഹ്യപ്രശ്നമാകുമ്പോൾ

പഠന വൈകല്യമെന്ന പദപ്രയോഗത്തിൻമേൽ ഒട്ടേറെ ഗവേഷണങ്ങൾ നടന്ന ഒരു നാട്ടിലാണ് നാമിന്ന്...

വസ്ത്രങ്ങള്‍ പുതുമയോടെ സൂക്ഷിക്കാന്‍

വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഏറെ പണം ചിലവഴിക്കറുണ്ടെങ്കിലും അവ വേണ്ടവിധത്തില്‍ സൂക്ഷിക്കുന്ന കാര്യത്തില്‍...

മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍

ഹാന്‍ഡ്ഫ്രീ സെറ്റുകള്‍ റേഡിയേഷന്‍ പ്രശ്നമുണ്ടാക്കില്ലെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇത്തരം ഹാന്‍ഡ്ഫ്രീ...

ഡ്രൈവിംഗ് ലൈസന്‍സ് – അറിയേണ്ട കാര്യങ്ങള്‍

വാഹനങ്ങള്‍ ഓടിക്കുന്നതിനു നിര്‍ബന്ധമായും ഉണ്ടാകേണ്ട രേഖയാണല്ലോ ഡ്രൈവിംഗ് ലൈസന്‍സ്. ലൈസന്‍സ് ഇല്ലാതെ...

കെണിയാകരുതേ ലോൺ

ബാങ്ക്ലോൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ വളരെ എളുപ്പത്തിൽ കടന്നുകൂടാവുന്നതും എന്നാൽ വിഷമിച്ചു...

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വീട്ടുമരുന്നുകള്‍

ചെരുപ്പക്കാരിലും, പ്രായമായവരിലും കാണുന്ന ഒരു ആരോഗ്യപ്രശ്നമാണ് രക്തത്തിലെ കൊഴുപ്പിന്‍റെ അളവ് കൂടുന്നത്....

നല്ല ടൈം മാനേജ്‌മന്റ്‌ എങ്ങനെ?

പ്രവര്‍ത്തനത്തില്‍ മേന്മ കൈവരിക്കാന്‍ കൂടുതല്‍ നേരം ചെലവിടുന്നതല്ല കാര്യം. സമയം കുറച്ച്,...

മഴക്കാലരോഗങ്ങളെ നേരിടാന്‍….

മഴക്കാലമെന്നാല്‍ ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധ വേണ്ടുന്ന സമയമാണ്. മഴക്കാലത്ത് രോഗങ്ങള്‍ പിടിപെടാനും...
error: Content is protected !!