കേന്ദ്ര സർക്കാർ സ്ഥാപനമായ ന്യൂഡൽഹിയിലെ രാജ് കുമാരി അമൃത് കൗർ കോളേജ് ഓഫ് നഴ്സിംഗിൽ പെൺകുട്ടികൾക്ക് നഴ്സിംഗ് പഠനത്തിന് ഇപ്പോൾ അപേക്ഷിക്കാം.ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി,ബയോളജി എന്നീ വിഷയങ്ങൾ പ്ലസ് ടു തലത്തിൽ പഠിച്ചിട്ടുള്ളവർക്ക് നാലു വർഷ ബി.എസ് സി. (ഓണേഴ്സ്) നഴ്സിംഗിനും നഴ്സിംഗ് ബിരുദധാരിണികൾക്ക് എം.എസ് സി. നഴ്സിംഗിനും പഠിയ്ക്കാൻ ഇവിടെ അവസരമുണ്ട്.
വെബ് സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷ, പ്രിന്റെടുത്ത് പൂരിപ്പിച്ചതിനു ശേഷം അനുബന്ധ രേഖകൾ സഹിതം ഏപ്രിൽ 17ന് മുമ്പ് സ്ഥാപനത്തിൽ കിട്ടത്തക്ക രീതിയിൽ നേരിട്ടു നൽകുകയോ തപാലിൽ അയക്കുകയോ ചെയ്യാവുന്നതാണ്.
പെൺകുട്ടികൾക്കു മാത്രമാണ് പ്രവേശനമെന്നതും നാമമാത്രമായ ഫീസേ സ്ഥാപനത്തിൽ നൽകേണ്ടതുള്ളൂ എന്നതുമാണ്, ഈ സ്ഥാപനത്തിന്റെ സവിശേഷത.
അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന വെബ് സൈറ്റ് സന്ദർശിക്കുക.

അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ്.തോമസ് കോളേജ്, തൃശ്ശൂർ