വഴികളിൽ ഒറ്റപ്പെട്ടുപോകുന്നവരുണ്ട്, വഴിയറിയാതെ വിഷമിക്കുന്നവരുണ്ട്, വഴി തെറ്റിപ്പോയവരുണ്ട്.. ഇനി മുതൽ അത്തരക്കാർക്കെല്ലാം കൂടെ ഒപ്പമുണ്ട്. വഴി പറഞ്ഞുതരുന്ന മാർഗ്ഗദർശിയായിട്ടല്ല, എല്ലാറ്റിനും മീതെ ഉയർന്നുനില്ക്കുന്ന മാർഗ്ഗദീപമായിട്ടുമല്ല. മറിച്ച് നിങ്ങളെ മനസ്സിലാക്കുന്ന ഒരാളായി… കേൾക്കാൻ സന്നദ്ധതയുള്ള ഒരാളായി… കൈപിടിച്ചും വിരൽ കോർത്തും നടന്നുപോകാൻ കഴിയുന്ന ഒരാളായി… എല്ലാവരും അതാഗ്രഹിക്കുന്നുണ്ട് ഒരു കൂട്ട്… ഒപ്പം നടക്കാൻ ഒരാൾ..
കുടുംബങ്ങൾക്കൊപ്പം, യുവജനങ്ങൾക്കൊപ്പം… കൂടുതൽ നല്ല മനുഷ്യരാകാനും നന്മയുടെ സുഗന്ധം പ്രസരിപ്പിക്കുന്നവരാകാനും ഓരോരുത്തരുടെയും ആന്തരികതയെ കൂടുതൽ പ്രകാശിപ്പിക്കാനുമാണ് ഒപ്പംആഗ്രഹിക്കുന്നത്… അതുതന്നെയാണ് ഒപ്പം ശ്രമിക്കുന്നതും.
ലോകത്ത് നന്മ പുലരണമെന്നും സമാധാനം ഉണ്ടാകണമെന്നും കൂടുതൽ സ്നേഹിക്കണമെന്നും ആഗ്രഹിക്കുന്നവരെല്ലാം ഒപ്പത്തിന്റെ കൂടെയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ മാസിക ഏതെങ്കിലും തരത്തിൽ സമൂഹത്തിനോ വ്യക്തികൾക്കോ പ്രയോജനപ്പെടുന്നതാണെന്ന് നിങ്ങൾക്ക് ബോധ്യപ്പെട്ടാൽ ദയവായി ഒപ്പം മാഗസിൻ എല്ലാവരെയും പരിചയപ്പെടുത്തണമെന്ന് അഭ്യർത്ഥി ക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെച്ചും തിരുത്തലുകൾ നിർദ്ദേശിച്ചും മാറ്റങ്ങൾ ആവശ്യപ്പെട്ടും ആശയങ്ങൾ അറിയിച്ചും എല്ലാവരും ഒപ്പത്തിന്റെ കൂടെയുണ്ടാകുമല്ലോ?