ഡയറ്റ്, എക്‌സര്‍സൈസ്…. പൊണ്ണത്തടി കുറയ്ക്കാനുള്ള എത്രയെത്ര മാര്‍ഗ്ഗങ്ങള്‍ നോക്കി പരാജയപ്പെട്ടവരായിരിക്കാം പലരും. എന്നാല്‍ അത്രയ്ക്ക് കഷ്ടപ്പാടൊന്നും കൂടാതെ പൊണ്ണത്തടി കുറയ്ക്കാവുന്നതേയുള്ളൂ. അതിനുള്ള ചില എളുപ്പവഴികള്‍ പറയാം.
ഭക്ഷണം സാവധാനം ചവയ്ക്കുക
വെട്ടിവലിച്ചുകഴിക്കുന്നവരാണ് കൂടുതലായും പൊണ്ണത്തടിയന്മാര്‍. എങ്ങനെ ഭക്ഷണം പൂര്‍ത്തിയാക്കുന്നു എന്നത് തൂക്കത്തെ ബാധിക്കുന്നുണ്ടത്രെ. അതുകൊണ്ട് സാവധാനം ചവച്ചരച്ച് കഴിക്കുക. ചെറിയ പോര്‍ഷനുകളായും.
പ്രോട്ടീന്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക
പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുക. ഇത് വിശപ്പ്കുറയ്ക്കും. വയര്‍ നിറഞ്ഞതായും തോന്നിക്കും
നാരുകളടങ്ങിയ ഭക്ഷണം കഴിക്കുക
നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് മറ്റൊരുഎളുപ്പവഴി. നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നത് തൂക്കം കുറയ്ക്കാന്‍ സഹായിക്കും.
വെള്ളം നന്നായി കുടിക്കുക
ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ഭക്ഷണം കുറച്ചുമാത്രം കഴി്ക്കാന്‍ പ്രേരിപ്പിക്കും. ഫലമോ തൂക്കം വര്‍ദ്ധിക്കുകയില്ല
ടിവി കണ്ട് ഭക്ഷണം കഴിക്കാതിരിക്കുക
ഭക്ഷണം കഴിക്കുമ്പോള്‍ ഏകാഗ്രത വേണം.ടിവി കണ്ടും കമ്പ്യൂട്ടറില്‍ വര്‍ക്ക് ചെയ്തും ഭക്ഷണം കഴിക്കരുത്.അങ്ങനെ ചെയ്യുമ്പോള്‍ കൂടുതല്‍ ഭക്ഷണം കഴിച്ചുപോകും
നന്നായിട്ടുറങ്ങുക
ഉറക്കക്കുറവ് പലപ്പോഴും വിശപ്പ് കൂട്ടും. അതുകൊണ്ട് ടെന്‍ഷന്‍ കൂടാതെ മതിയായ സമയമെടുത്ത് ഉറങ്ങുക.