മലയാളം സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദം

Date:

2012 ൽ മലപ്പുറം -തിരൂരിൽ സ്ഥാപിതമായ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല 2020-21 അധ്യയനവർഷത്തിലേക്കുള്ള വിവിധ ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

വിവിധ പ്രോഗ്രാമുകൾ:
1.എം.എ. ഭാഷാശാസ്ത്രം2.എം.എ. മലയാളം (സാഹിത്യപഠനം)3.എം.എ. മലയാളം (സാഹിത്യരചന)4.എം.എ. മലയാളം (സംസ്കാരപൈതൃകപഠനം) 5.എം.എ. ജേണലിസം & മാസ് കമ്മ്യൂണിക്കേഷൻസ്6.എം.എ./എം.എസ്സി പരിസ്ഥിതിപഠനം7.എം.എ. വികസനപഠനം (തദ്ദേശവികസനം)8.എം.എ. ചരിത്രം9.എം.എ. സാമൂഹ്യശാസ്ത്രം (സോഷ്യോളജി)10.എം.എ. ചലച്ചിത്രപഠനം 
എന്നീ പത്ത് കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ കോഴ്സിലും പരമാവധി 20 പേർക്കാണ് പ്രവേശനം നല്കുക. 

പ്രവേശനയോഗ്യത:
കോഴ്സുകളിൽ പ്രവേശനം നേടുന്നതിനുള്ള അടിസ്ഥാനയോഗ്യത ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയ ബി.എ/ ബി.എസ്സി/ ബികോം ബിരുദമായിരിക്കും. എന്നാൽ എം.എസ്സി പരിസ്ഥിതിപഠന കോഴ്സിന് പ്ലസ്ടു തലത്തിൽ സയൻസ് ഐഛിക വിഷയമായി പഠിച്ചിട്ടുള്ള ഏത് ബിരുദധാരികൾക്കും, ബിരുദ പരീക്ഷ എഴുതി ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ 2020 ഏപ്രിൽ 01ന് 28 വയസ്സ് കഴിഞ്ഞവരാകരുത്. (പട്ടികജാതി/പട്ടികവർഗം/ഭിന്നശേഷിയുളളവർ എന്നിവർക്ക് 30 വയസ്സ് വരെയാകാം). ഓരോ കോഴ്സിനും വ്യത്യസ്ത അഭിരുചി  പ്രവേശനപ്പരീക്ഷ എഴുതേണ്ടതാണ്. ഒരാൾക്ക്, പരമാവധി മൂന്ന് കോഴ്സുകളിലെ പ്രവേശനപ്പരീക്ഷ എഴുതാം. സാഹിത്യരചനാ കോഴ്സിന് അപേക്ഷിക്കുന്നവർ അഞ്ചു പുറത്തിൽ കവിയാത്ത അവരുടെ ഏതെങ്കിലും രചന (ഒരു കഥ/രണ്ട് കവിത/നിരൂപണം) നിർബന്ധമായും അഭിരുചിപരീക്ഷാ സമയത്ത് കൊണ്ടുവരികയും പരീക്ഷയുടെ ഉത്തരക്കടലാസിനൊപ്പം അത് സമർപ്പിക്കുകയും വേണം. (പ്രസ്തുത രചനയിൽ അവരുടെ പേരെഴുതാൻ പാടുള്ളതല്ല.) വയസിളവിനും സംവരണാനുകൂല്യത്തിനും അർഹതയുള്ളവർ/ അവ തെളിയിക്കുന്ന രേഖകൾ, നോൺ ക്രീമിലെയർ രേഖ, ബിരുദ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് എന്നിവ പ്രവേശനസമയത്ത് ഹാജരാക്കണം. പരീക്ഷാകേന്ദ്രം, സ്ഥലം, തീയ്യതി, സമയം, എന്നീ വിശദാംശങ്ങൾ ഹാൾ ടിക്കറ്റിൽ കാണിക്കുന്നതാണ്. സാധാരണ ഗതിയിൽ പരീക്ഷാകേന്ദ്രം, തിരൂരിലായിരിക്കും. അപേക്ഷകരുടെ ബാഹുല്യവും, പരീക്ഷാകേന്ദ്രത്തിന്റെ ലഭ്യതയും കണക്കിലെടുത്ത് കോഴിക്കോടും എറണാകുളത്തും പരീക്ഷാകേന്ദ്രം അനുവദിക്കുന്ന കാര്യത്തിൽ  തീരുമാനം എടുക്കാനിടയുണ്ട്. 

അപേക്ഷാ ഫീസ്:അപേക്ഷാ ഫീസ് കോഴ്സ് (ഒന്നിന്) 350 രൂപ , കോഴ്സ് (രണ്ട്, മൂന്ന്) 700 രൂപയും (പട്ടികജാതി/പട്ടികവർഗ/ഭിന്നശേഷിയുള്ള അപേക്ഷകർക്ക് (പേഴ്സണ്സ് വിത്ത് ഡിസെബിലിറ്റീസ് ആക്ട് അനുസരിച്ച്) കോഴ്സ് (ഒന്നിന്) 150 രൂപ, കോഴ്സ് (രണ്ട്, മൂന്ന്) 300 രൂപയുമാണ്. അപേക്ഷ ഫീസ് മലയാള സർവകലാശാലയുടെ അക്കൗണ്ടിലേക്ക് (അക്കൗണ്ട് നമ്പര്: 32709117532, എസ്.ബി.ഐ. തിരൂർ ടൗൺ ശാഖ,IFS Code: SBIN0008678) അടക്കേണ്ടതാണ്. 

അപേക്ഷാ രീതി :
അപേക്ഷകൾ ഓൺലൈനായും തപാൽ വഴിയും, സർവകലാശാലയിൽ നേരിട്ട് ഫീസടച്ചും സമർപ്പിക്കാവുന്നതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2020 മെയ് 26. 

പ്രധാനപ്പെട്ട തീയ്യതികൾ:
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി : മെയ് 26പ്രവേശനപ്പരീക്ഷ :ജൂൺ 06
അപേക്ഷാഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും www.malayalamuniversity.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
സെന്റ്.തോമസ് കോളേജ്,
തൃശ്ശൂർ
9497315495

More like this
Related

ജാം പ്രവേശന പരീക്ഷ വഴി ഐ.ഐ.ടി. പ്രവേശനം.

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ്  ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും...

കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്.,...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം...

എൻ.ഐ.ഡി.യിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) രാജ്യത്തെ  വിവിധ കാമ്പസുകളില്‍ നടത്തുന്ന...

എൻ.ഐ.ഡി.യിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) രാജ്യത്തെ  വിവിധ കാമ്പസുകളില്‍ നടത്തുന്ന...

ഏ​ഴി​മ​ല നേ​വ​ൽ അ​ക്കാ​ഡ​മി​യി​ൽ ബി.ടെക്.

കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഏ​ഴി​മ​ല നേ​വ​ൽ അ​ക്കാ​ഡ​മി​യി​ൽ പ്ല​സ്ടു ടെക്നിക്കൽ കേ​ഡ​റ്റ്...

അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ പഠിക്കാനവസരം

രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റികളിലൊന്നായി പരിഗണിക്കപ്പെടുന്ന ബാംഗ്ലൂരിലെ അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ വിവിധ...

പാരാമെഡിക്കൽ ഡിപ്ലോമ (Professional Diploma) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2020-21 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത്...

പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജിൽ ആയുർവേദ നഴ്സിംഗ് – ഫാർമസി ബിരുദ പ്രവേശനം

പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് നടത്തുന്ന 2020-21 വര്‍ഷത്തെ ബി.എസ്സി....

പത്താം ക്ലാസ്സിലെ പ്രതിഭകൾക്കായി നാഷണൽ ടാലൻ്റ് സെർച്ച് എക്സാമിനേഷൻ

പത്താം ക്ലാസ്സിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക്, ഗവേഷണ കാലഘട്ടം വരെ ലഭിക്കാവുന്ന സ്കോളർഷിപ്പായ നാഷണൽ...

സംസ്ഥാനത്തെ നവോദയ സ്കൂളുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം:

നവോദയ സ്കൂളുകളിൽ ആറാം ക്ലാസ് പ്രവേശനത്തിനു ഡിസംബർ 15 വരെ ഓൺലൈനായി...
error: Content is protected !!