സന്തോഷിക്കാം ഇങ്ങനെയും

Date:

സന്തോഷം എല്ലാവരുടെയും അവകാശമാണ്. അത് എല്ലാവരുടെയും ആഗ്രഹവുമാണ്. പക്ഷേ ഇങ്ങനെ തിരിച്ചറിയുന്പോഴും പലപ്പോഴും സന്തോഷങ്ങളില്‍ നിന്ന് അകന്നുജീവിക്കുന്നവരാണ് കൂടുതലും. ചില ഘടകങ്ങളും കാരണങ്ങളും തങ്ങളാഗ്രഹിക്കുന്നതുപോലെ ഉണ്ടെങ്കില്‍ മാത്രമേ സന്തോഷിക്കാന്‍ കഴിയൂ എന്നാണ് അവരുടെ ധാരണ. പക്ഷേ ബാഹ്യമായ എല്ലാ ഘടകങ്ങളും അനുകൂലമല്ലെങ്കില്‍ തന്നെയും ഒരാള്‍ക്ക് അയാളില്‍ തന്നെ സന്തോഷം കണ്ടെത്താനും ചുറ്റുപാടുകളില്‍ സന്തോഷം പ്രസരിപ്പിക്കാനും കഴിയും. അതിന് ഓരോരുത്തരും അവനവരെ തന്നെ പുതുക്കിപ്പണിയുകയും കാഴ്ചപ്പാടുകള്‍ പുതുതായി സ്വീകരിക്കേണ്ടതുമുണ്ട്.

ഉത്തരവാദിത്തങ്ങള്‍ സന്തോഷപൂര്‍വ്വം ഏറ്റെടുക്കുക
 ജീവിതത്തില്‍ സന്തോഷം കടന്നുവരുന്നത് ക്രിയാത്മകമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോഴും ജീവിതത്തെക്കുറിച്ച്  പോസിറ്റീവ് ആയ ചിന്താഗതികള്‍ സ്വീകരിക്കുമ്പോഴുമാണ്. പലപ്പോഴും നിരാശതകളും പരാജയങ്ങളും സംഭവിച്ചേക്കാം. എങ്കിലും ആത്യന്തികമായി ജീവിതത്തിന്റെ സന്തോഷത്തിന്റെ മുഖം കണ്ടെത്താന്‍ ശ്രമിക്കുക.  ഈമുഖം കണ്ടെത്താതെ വരുന്നതുകൊണ്ടാണ് പലരും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത്. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യാന്‍ കഴിയുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന സന്തോഷത്തിന്റെ വിജയി നിങ്ങള്‍ മാത്രമാണ് എന്ന് മനസ്സിലാക്കുക.അതുകൊണ്ട് ഉത്തരവാദിത്തങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ ഒഴിഞ്ഞുമാറാതെ നേരിടാന്‍ പഠിക്കുക.അത് ജോലിയിലായാലും കുടുംബത്തിലായാലും.
പോസിറ്റീവായ വശങ്ങള്‍ കണ്ടെത്തുകയും അഭിനന്ദിക്കുകയും ചെയ്യുക

വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞതാകുമ്പോഴും എവിടെയെങ്കിലുമൊക്കെ നമ്മുക്ക് ചില നല്ല വശങ്ങള്‍ കണ്ടെത്താന്‍ കഴിയണം. ഉദാഹരണത്തിന് ഒരു സൂര്യോദയം കാണുമ്പോഴും മഴ നനയുമ്പോഴും നിലാവില്‍ നടക്കുമ്പോഴുമെല്ലാം ഉള്ളിലെ ക്രിയാത്മകത ഉണരുന്നതായി നാം അറിയുന്നുണ്ട്.. ഇത്തരം ബാഹ്യമായ ഘടകങ്ങള്‍ ഉള്ളിലേക്ക് തിരിയാനും അവിടെ സ്വന്തം നന്മകള്‍ കണ്ടെത്താനും സഹായിക്കും. നിങ്ങളുടെ നന്മകളെ മറ്റാരും കണ്ടെത്തിപറയുന്നില്ലെങ്കിലും സാരമില്ല നിങ്ങളെങ്കിലും അത് കണ്ടെത്തുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

സന്തോഷപ്രകൃതം മറ്റുള്ളവരെയും ആകര്‍ഷിക്കും
 നിങ്ങളുടെ മുഖത്തെ സന്തോഷവും ജീവിതത്തോടുള്ള പോസിറ്റീവായ കാഴ്ചപ്പാടുമാണ് നിങ്ങളെ മറ്റുള്ളവരിലേക്ക് അടുപ്പിക്കുന്നത്. മൂടിക്കെട്ടിയ മുഖവും നിരാശാഭരിതമായ കാഴ്ച്ചപ്പാടും നിങ്ങളെ എല്ലാവരില്‍ നിന്നും അകറ്റുകയേയുള്ളൂ. ചുറ്റിനും  ആരൊക്കെയോ കൂട്ടുകൂടാനും കൂടെ നടക്കാനും ഉണ്ടെന്ന് മനസ്സിലാക്കുന്നത് നല്ലൊരു കാര്യമല്ലേ?
പുഞ്ചിരി കൂടെ കൊണ്ടുനടക്കുക

പുഞ്ചിരി ഒരു മനോഭാവമാണ്.ജീവിതത്തോടും വ്യക്തികളോടുമുള്ള ക്രിയാത്മകമായ മനോഭാവത്തിന്റെ സൂചനയാണത്. നിങ്ങള്‍ പുഞ്ചിരിക്കുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്കും പുഞ്ചിരി കിട്ടും.മറ്റുള്ളവരില്‍ നിന്ന് കിട്ടുന്ന പുഞ്ചിരി  ജീവിതത്തെ നോക്കിയും പുഞ്ചിരിക്കാന്‍ നിങ്ങള്‍ക്ക് കഴിവുലഭിക്കും.

More like this
Related

സ്വയം ഉയരുക

മറ്റുള്ളവർ വളർത്തുമെന്ന് കരുതി കാത്തിരിക്കുന്നതാണ് ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന വലിയ അബദ്ധങ്ങളിലൊന്ന്....

നന്നാകാൻ നാളെവരെ കാത്തിരിക്കേണ്ട

നല്ലതാകാൻ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നവരാണ് പലരും. പ്രവൃത്തിക്കാനും അവർ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഫലമോ...

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...

മറക്കരുതാത്ത മൂന്നു കൂട്ടർ

ജീവിതത്തിൽ മൂന്നുതരം ആളുകളെ മറക്കരുതെന്നാണ് പറയുന്നത്.1.   ജീവിതത്തിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിൽ...

പ്രതീക്ഷ നിലനിർത്താൻ, സന്തോഷത്തിലായിരിക്കാൻ

മാനസികാരോഗ്യം സന്തോഷവുമായി  ബന്ധപ്പെട്ടാണിരിക്കുന്നത്.പോസിറ്റീവായി ചിന്തിക്കാനും ജീവിതത്തെ അതേ രീതിയിൽ സമീപിക്കാനുമൊക്കെ സന്തോഷത്തിന്റെ...

പ്രതിസന്ധികൾ അവസാനമല്ല

പ്രതിസന്ധികൾ ആരുടെ ജീവിതത്തിലാണ് ഇല്ലാത്തത്?  ഓരോരുത്തരും അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ ഓരോ തരത്തിലാണ്....

കാത്തിരിപ്പ്

ദീർഘനാളത്തെ പരിശീലനം കഴിഞ്ഞ് പിരിഞ്ഞുപോകാൻ നേരം ശിഷ്യൻ ഗുരുവിനോട് ചോദിച്ചു :'ഗുരു,...

Thank You…

2020 ഓഗസ്റ്റ് മാസത്തിലാണ് ഇടുക്കി ജില്ലയിലെ പെട്ടിമുടി ദുരന്തം നടന്നത്. ഒരായുസ്സ്...

പോസിറ്റീവാകാം, പോസിറ്റീവ് വഴികളിലൂടെ

ജീവിതത്തിലെ വലിയ നിക്ഷേപങ്ങളിലൊന്നാണ് പോസിറ്റീവ് ചിന്തകളും കാഴ്ചപ്പാടുകളും. ജീവിതത്തോടും ഭാവിയോടും വളരെ...
error: Content is protected !!