പൂനെയിലെ നാഷണൽ സെന്റർ ഫോർ സെൽ സയൻസിൽ ബയോളജിയിൽ ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു. മോഡേൺ ബയോളജിയിലെ വിവിധ മേഖലകളിലാണ് ഗവേഷണസാധ്യത.
യോഗ്യത:55% മാർക്കോടെയുള്ള ശാസ്ത്ര വിഷയങ്ങളിലെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. നെറ്റ്, ഇൻസ്പയർ, ജെ.ആർ.എഫ് തുടങ്ങിയ അധിക യോഗ്യത കൂടി അനിവാര്യമാണ്.ജൂലായ് മാസത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കുന്ന അവസാനവർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാാണ്.
അപേക്ഷാ രീതി:വെബ്സൈറ്റിൽ നൽകിയിരിക്കുന്ന
അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത്, പൂരിപ്പിച്ച ശേഷം അനുബന്ധ രേഖകൾ സഹിതം ഒരൊറ്റ PDF ഫയലാക്കി, മെയ് 15 നകം താഴെക്കാണുന്ന മെയിൽ അഡ്രസ്സിലേയ്ക്കയക്കണം. academics@nccs.res.in
അപേക്ഷാ ഫോമിനും മറ്റു കൂടുതൽ വിവരങ്ങൾക്കും;https://www.nccs.res.in/

ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ് തോമസ് കോളേജ്, തൃശൂർ
Phone: 9497315495