സത്യത്തെക്കാള്‍ ഭയാനകം കിംവദന്തികള്‍

Date:

സത്യം ചിലപ്പോള്‍ നമ്മെ വേദനിപ്പിച്ചേക്കാം. സങ്കടപ്പെടുത്തിയേക്കാം. മറ്റ് ചിലപ്പോള്‍ തകര്‍ത്തിക്കളയുകയും ചെയ്‌തേക്കാം. എന്നാല്‍ സത്യത്തെക്കാള്‍ ഭയക്കേണ്ട ഒന്നുണ്ട. അതെത്രെ കിംവദന്തികള്‍. സത്യവുമായി പുലബന്ധം പോലുമില്ലാത്തവയാണ് കിംവദന്തികള്‍. പക്ഷേ സത്യം പോലെ തോന്നിക്കുന്നവ അതിലുണ്ട് താനും.

 കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലുള്ള കിംവദന്തികള്‍ അത്തരത്തിലുള്ളവയാണ്. പ്രത്യേകിച്ച് റാന്നി പത്തനംതിട്ട മേഖലകളെ ആസ്പദമാക്കിയുള്ളവ. സാമൂഹികമാധ്യമങ്ങളിലൂടെ ഈ മേഖലയിലെ വൈറസ് ബാധയെക്കുറിച്ചു പരക്കുന്ന അസത്യപ്രചരണങ്ങള്‍ ജനങ്ങളെ ഭയവിഹ്വലരാക്കിയിരിക്കുകയാണ് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗം സ്ഥിരീകരിച്ചവരെ കൂടാതെ ഏതാനും പേരുണ്ടെന്നും ആയിരത്തോളം രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്നുമുള്ള വ്യാജപ്രചരണങ്ങള്‍ ജനങ്ങളെ മുഴുവന്‍ ഭയവിഹ്വലരാക്കിയിരിക്കുകയാണ്. തല്‍ഫലമായി ആളുകള്‍ അവിടേയ്ക്ക് പോകാതെയായി. ജനസമ്പര്‍ക്കം കുറഞ്ഞു. ഓരോരുത്തരും മറ്റെയാളെ രോഗബാധയുടെ കണ്ണിലൂടെ നോക്കിക്കാണുകയും അകറ്റിനിര്‍ത്തുകയും ചെയ്യുന്ന അവസ്ഥ. നിപ്പ വൈറസ് കോഴിക്കോട് പേരാമ്പ്രയെ ബാധിച്ചപ്പോള്‍ അവിടെയുണ്ടായിരുന്നവരുടെ അവസ്ഥ ഭീകരമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. രോഗാവസ്ഥയില്‍ പരസ്പരം സഹായിക്കേണ്ടവരാണ് മനുഷ്യരെന്നിരിക്കെ അയാള്‍മൂലം തനിക്ക് രോഗം വരുമോ എന്ന ഭീതിയാല്‍ മനുഷ്യര്‍ പരസ്പരം അകന്നുകഴിഞ്ഞിരുന്ന അവസ്ഥ. സമാനമായ അവസ്ഥയാണ് ഇപ്പോള്‍ റാന്നി പത്തനംതിട്ട മേഖലകളിലും.

 ചൈനയിലും ഇറ്റലിയിലുമാണ് കൊറോണ വൈറസ് എന്ന് ആശ്വസിച്ചും അകന്നു നിന്ന് സന്തോഷിച്ചും കഴിഞ്ഞുവരുമ്പോഴാണ് നമ്മുടെ നാട്ടിലും ഇത് വ്യാപിച്ചിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞത്. ഈ ഒരു സത്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഒരു ജനവും ഒരു രാജ്യവും ഒരു പൊതുദുരന്തത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നില്ല എന്നാണ്. ഇന്ന് ഞാന്‍ നാളെ നീ എന്ന് മരണത്തെക്കുറിച്ച് പറയുന്നതുപോലെയാണ് പല കാര്യങ്ങളും. ഒരാളെ മാത്രമായി അത് പിടികൂടാതിരിക്കുന്നില്ല, ഒരാളെ മാത്രമായി പിടികൂടുന്നുമില്ല.
ഇത്തരം പൊതുദുരന്തങ്ങള്‍ വരുമ്പോള്‍ ചെയ്യേണ്ടത് ഒറ്റെക്കട്ടായി നില്ക്കുക എന്നതാണ്. പ്രതിരോധ വഴികളെക്കുറിച്ച് മനസ്സിലാക്കുകയും അത് പാലിക്കുകയും ചെയ്യുക എന്നതാണ്. പാലിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുക എന്നതാണ്. സത്യമല്ലാതെ ഭയത്തിന്റെ പേരില്‍ ഒന്നും പ്രചരിപ്പിക്കാതിരിക്കുക എന്നതാണ്. ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം പാലിച്ച് ഇറ്റലിയിലും മറ്റ് രാജ്യങ്ങളിലും മതപരമായ ചടങ്ങുകള്‍ പോലും നിര്‍ത്തിവച്ചിരിക്കുകയാണ്. ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ പോലും ആ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ട്. പക്ഷേ നാം ഇപ്പോഴും സത്യം മനസ്സിലാക്കാതെയും അസത്യം പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭയത്തെക്കാള്‍ വലുതല്ല മറ്റൊന്നും.അതുകൊണ്ട് പ്രതിരോധ നടപടികള്‍ കൈക്കൊണ്ടും നിയമങ്ങള്‍ പാലിച്ചും നമുക്ക് ഈ അവസ്ഥയെ നേരിടാന്‍ ശ്രമിക്കാം.

More like this
Related

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്....

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള...

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്....

പ്രവാസികളുടെ വേദനകളും പ്രശ്നങ്ങളും

പഴയൊരു നല്ല മലയാളസിനിമയുണ്ട്. സത്യൻ അന്തിക്കാട്- ശ്രീനിവാസൻ- മോഹൻലാൽ ടീമിന്റെ വരവേല്പ്....

ലോക്ക് ഡൗൺ വെറും ലോക്കല്ല

കോവിഡ് കാലം സാധാരണക്കാർക്കു പോലും സുപരിചിതമാക്കിയ ഒരു വാക്കാണ് ലോക്ക് ഡൗൺ....

ഭയം തോന്നുന്നു പുതുതലമുറയോട്…

ലോക്ക് ഡൗണ്‍കാലത്ത് മലയാളക്കര നടുങ്ങിയത്  ആ കൊലപാതകവാര്‍ത്ത കേട്ടായിരുന്നു. ഒരുപക്ഷേ കൊറോണ...

ലോക്ക് ഡോണ്‍, ഈ നന്ദി എങ്ങനെ പറഞ്ഞുതീര്‍ക്കും

ജനങ്ങളെ  വീട്ടിലിരുത്തിയ ലോക്ക് ഡൗണ്‍ ദിവസങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് ഇന്ന്‌ പൂര്‍ത്തിയാകുകയാണ്....

കോവിഡ് 19; അഭിമാനിക്കാം ആശങ്കകളോടെ

ലോകം മുഴുവന്‍ ഭയത്തിന്റെ നിഴലിലൂടെയാണ് ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. കാരണം മറ്റൊന്നല്ല കൊറോണ...

കൊറോണകാലത്ത് സന്നദ്ധരാകാം, ഒപ്പമുണ്ടായിരിക്കാം

ഓരോ ദുരന്തങ്ങളും മനുഷ്യ മനസുകളുടെ നന്മകളെ പുറത്തേക്ക് കൊണ്ടുവരാനുള്ള അവസരങ്ങളാണ്. കേരളത്തെ...

കുടിയന്മാരോട് ഇവിടെ എന്തുമാകാമെന്നോ?

കുടിയന്മാരോട് ഇവിടെ എന്തുമാകാമല്ലോ. ചോദിക്കാനും പറയാനും അവര്‍ക്കാരുമില്ലല്ലോ എന്ന്  ഒരു സിനിമയില്‍...

നമ്മുടെ സുരക്ഷ നമ്മുടെ കൈകളില്‍

കോവിഡ് 19 ആധുനിക ലോകം  ഒരുപോലെ ഒന്നിച്ച് ഭയന്ന, ഭയക്കുന്ന ഒരു...
error: Content is protected !!