ഓടി രക്ഷപ്പെടൂ…

Date:

ഏതൊരു ബന്ധത്തിലും-സുഹൃത്ത്ബന്ധം, ദാമ്പത്യബന്ധം, സഹപ്രവർത്തകർ തമ്മിലുള്ള ബന്ധം, അയൽപക്കബന്ധം- അടിസ്ഥാനമായിട്ടുള്ള ഒരു ഘടകമുണ്ട്. പ്രതിപക്ഷ ബഹുമാനം. നിർദ്ദോഷമായ തമാശുകൾ മാറ്റിനിർത്തിയാൽ മറ്റൊരാളോട്  തികഞ്ഞ ആദരവോടും ബഹുമാനത്തോടും കൂടി മാത്രമേ സംസാരിക്കുകയും ഇടപെടുകയും ചെയ്യാവൂ. ഇതിന് പകരമായി എപ്പോഴും ബഹുമാനമില്ലാതെയും പുച്ഛിച്ചും പരിഹസിച്ചും സംസാരിക്കുന്നവരാണ് ചുറ്റുമെങ്കിൽ ജീവിതം ദുഷ്‌ക്കരമാകും.അംഗീകരിക്കപ്പെടുകയോ ബഹുമാനിക്കപ്പെടുകയോ ചെയ്യുന്നതിന് പകരം തുടർച്ചയായി പരിഹസിക്കപ്പെടുകയും അവഗണിക്കപ്പെടുകയും മാറ്റിനിർത്തപ്പെടുകയുമാണ് ചെയ്യുന്നതെങ്കിൽ അത്തരക്കാരുമായുള്ള ബന്ധം വിച്ഛേദിക്കുന്നതാണ് നല്ലത്.

ആത്മാർത്ഥമായി സ്നേഹിക്കുകയും  വിശ്വസ്തതപുലർത്തുകയും ചെയ്തിട്ടും മറ്റൊരു വ്യക്തിയെ ചൂണ്ടിക്കാട്ടി ആ വ്യക്തിയുടെ നന്മകൾ പറയുകയും അയാളാണ് നിന്നെക്കാൾ ഭേദമെന്ന് സ്ഥാപിക്കുകയും ചെയ്യുന്ന ബന്ധങ്ങളും നമുക്ക് നല്ലതിന് വേണ്ടിയല്ല. നിന്നെക്കാൾ ആ വ്യക്തി സ്നേഹിക്കുന്നത് മറ്റെയാളെയാണെന്നാണ് അതിന്റെ അർത്ഥം. നീ നിക്ഷേപിച്ച സ്നേഹവും സൗഹൃദവും പോലും നിനക്ക് തിരികെകിട്ടുന്നില്ലെങ്കിൽ ആത്മനിന്ദ അനുഭവിച്ചുകൊണ്ട് എന്തിന് ആ ബന്ധം തുടരണം?

വിശ്വാസമാണ് ബന്ധങ്ങളുടെ സൗന്ദര്യം നിശ്ചയിക്കുന്നത്. സുഹൃത്തോ ജീവിതപങ്കാളിയോ അയൽക്കാരോ ആരുമായിരുന്നുകൊള്ളട്ടെ പരസ്പര വിശ്വാസമുണ്ടായിരിക്കണം. വിശ്വസിച്ച് പറഞ്ഞ കാര്യങ്ങൾ മറ്റുള്ളവരോട് പരസ്യപ്പെടുത്തുന്നവരോ വിശ്വസിച്ച ഏല്പിച്ചവ ദുരുപയോഗിക്കുകയോ ചെയ്യുന്നവരുമായുള്ള ബന്ധം സ്വയം വിഡ്ഢികളാക്കുകയേയുള്ളൂ.

ഏതുകാര്യത്തിനും എന്തിനും എപ്പോഴും നുണ പറയുന്നവരുണ്ട്. നമ്മോട് അടുത്ത് ഇടപഴകുന്നവരോട് സത്യസന്ധതപുലർത്തുക. ഈ ലോകത്തിലെ ഏറ്റവും മികച്ച നയമാണ് സത്യസന്ധത. സത്യസന്ധത പുലർത്താരിക്കുകയും സത്യംപറയാതിരിക്കുകയും ചെയ്യുന്നവരുമായുളള ബന്ധം നിനക്കെന്ത് നന്മയാണ് വരുത്തുന്നത്? നന്മയുണ്ടാവില്ലെന്ന് മാത്രമല്ല തിന്മ ഉണ്ടാവാനും സാധ്യതയുണ്ട്.

ബന്ധങ്ങളിൽ പരസ്പരം ആസ്വദിക്കാൻ കഴിയു ന്ന ഒരു പൊതുഘടകമെങ്കിലും ഉണ്ടായിരിക്കണം. ഓരോ വ്യക്തികളും വ്യത്യസ്തരാണ്, വ്യത്യസ്ത താല്പര്യങ്ങളും അഭിരുചികളും ഉള്ളവരുമാണ്. അതൊക്കെ അംഗീകരിക്കുമ്പോൾതന്നെ ബന്ധ ത്തിന്റെ സുഗമമായ വളർച്ചയ്ക്കും നിലനില്പിനും രണ്ടുകൂട്ടർക്കും യോജിച്ചുപോകാൻ കഴിയുന്ന ചില പൊതുതാല്പര്യങ്ങൾ ഉണ്ടായിരിക്കണം. ഇതിന് പകരമായി വിരുദ്ധമായ ആശയങ്ങളും താല്പര്യങ്ങളുമാണ് ഇരുവർക്കുമുള്ളതെങ്കിൽ ആ ബന്ധം ശാശ്വതമായിരിക്കുകയില്ല. അത് മനസ്സിലാക്കി ഇത്തരം ബന്ധങ്ങളിൽ നിന്ന് സ്വമേധയാ വിട്ടുനില്ക്കുകയാണ് നല്ലത്.

ചിലർക്ക് അവരുടെ കാര്യം മാത്രമേ പ്രധാനപ്പെട്ടതാകുന്നുള്ളൂ. തന്റെ കാലിൽ തറച്ച മുള്ളിന്റെ വേദനയായിരിക്കും കാൽ മുറിച്ചുമാറ്റിയ മറ്റേ ആൾ അനുഭവിക്കുന്ന വേദനയെക്കാൾ ഇക്കൂട്ടർക്ക് വലു ത്. മറ്റുള്ളവരോട് അനുകമ്പയോ സഹതാപമോ ഐകദാർഢ്യമോ ഇവർക്ക് ഉണ്ടായിരിക്കുകയില്ല. എന്റെ വേദന വലുത്, എന്റെ സന്തോഷം വലുത്, എന്റെ വിജയം പ്രധാനം… ഇങ്ങനെ എല്ലാറ്റിലും ഞാൻ അധികമായി കടന്നുവരികയും മറ്റേ ആളുടെ വേദനകളോ പ്രയാസങ്ങളോ ഗൗനിക്കുകപോലും ചെയ്യാതിരിക്കുകയും ചെയ്യുന്നവരുമായും ബന്ധം സ്ഥാപിക്കാൻ ശ്രമിക്കാതിരിക്കുക.

 ഏതു സാഹചര്യത്തിലായാലും ബോഡി ഷെയിമിങ് തെറ്റായ സമീപനമാണ്. ഓരോരുത്തരും വ്യത്യസ്ത സൃഷ്ടികളാണ്. ഉയരം, നിറം, തൂക്കം, ആകാരം, മുഖം, അവയവങ്ങൾ ഇങ്ങനെ പലകാര്യങ്ങളിലും എല്ലാവരും ഒന്നിനൊന്ന് വ്യത്യസ്തരാണ്. ഈ വ്യത്യസ്തതയെ അംഗീകരിക്കാതെ ശരീരസൗന്ദര്യ ത്തിന്റെ പേരിൽ അപമാനിക്കുന്ന വിധത്തിൽ സംസാരിക്കുന്നവരുമായും ബന്ധം ആവശ്യമില്ല. നമ്മെ അപകർഷതയിലേക്ക് തള്ളിയിടുന്ന ഒരാളുമായും ബന്ധം പുലർത്താതിരിക്കുക. ചില ബന്ധങ്ങൾക്ക് നല്കാൻ കഴിയുന്ന ആശ്വാസവും സന്തോഷവുമുണ്ട്. അവരുടെ കൂടെയായിരിക്കുമ്പോൾ നാം വല്ലാത്തൊരുരക്ഷിതകവചത്തിലായിരിക്കുന്നതുപോലെയുള്ള ഫീലിംങ് അനുഭവപ്പെടും. അവരുടെ സാന്നിധ്യം അത്രയേറെ നമ്മെ കംഫർട്ട് ആക്കുന്നു. ഇത്തരത്തിലുള്ള സാമീപ്യവും സാന്നിധ്യവും നമ്മെ ആകർഷിക്കുന്നുണ്ടെങ്കിൽ അവരുമായി കൂടുതൽ ചേർന്നുനില്ക്കുക. അതിന് പകരം ചില ബന്ധങ്ങൾ നെഗറ്റീവ് ഫലമാണ് തരുന്നതെങ്കിൽ അവരിൽ നിന്ന് ഓടിരക്ഷപ്പെടുക.

More like this
Related

അധികദൂരങ്ങൾ കൂടെ വരുന്നവർ

ഒരു മൈൽ ദൂരം പോകാൻ കൂട്ടുചോദിക്കുന്നവനോടുകൂടി രണ്ടുമൈൽ ദൂരം പോകാൻ സന്നദ്ധത...

ബന്ധങ്ങളെ തകർക്കാൻ വളരെ എളുപ്പം!

ബന്ധം നിലനിർത്തിക്കൊണ്ടുപോകുക എന്നതാണ് ദുഷ്‌ക്കരം. എന്നാൽ അതു തകർക്കുക എന്നത് വളരെ...

ചുമ്മാതെ കൊണ്ടുനടക്കുന്ന ബന്ധങ്ങൾ

ബന്ധങ്ങൾക്ക് വിലയുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ബന്ധങ്ങൾ എന്നു പേരിട്ടു...

സ്‌നേഹിക്കുന്നത് എന്തിനുവേണ്ടി?

നീ ഒരാളെ സ്നേഹിക്കുന്നതു എന്തിനുവേണ്ടിയാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആത്യന്തികമായി നമ്മൾ ഒരാളെ...

ഓർമ്മകളും സൗഹൃദങ്ങളും

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ...

സ്‌നേഹമെന്ന താക്കോൽ

താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില...

പെരുമാറ്റം നന്നാക്കൂ, എല്ലാം നന്നാകും

ജീവിതയാത്രയിൽ വലിയ വിലപിടിപ്പുള്ളവയായി കരുതേണ്ടവയാണ് ബന്ധങ്ങൾ. എന്നാൽ ചിലരെങ്കിലും ബന്ധങ്ങൾക്ക് വേണ്ടത്ര...

വിശ്വാസം അതല്ലേ എല്ലാം…

പ്രണയബന്ധം, ദാമ്പത്യബന്ധം, സൗഹൃദബന്ധം, പ്രഫഷനൽ ബന്ധം.. സ്നേഹത്തിനൊപ്പം തന്നെ ഈ ബന്ധങ്ങളിൽ...

രണ്ടുപേർ സ്‌നേഹത്തിലാകുമ്പോൾ സംഭവിക്കുന്നത്…

''സ്നേഹിക്കുമ്പോൾ നീയും ഞാനുംനീരിൽ വീണ പൂക്കൾ'' എന്നാണ് പാട്ട്. അതെ, സ്നേഹം ഇങ്ങനെ...

പരസ്പരം തേടുന്നത്..

ഏതൊക്കെയോ തരത്തിൽ പലതരം ബന്ധങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നവരാണ് മനുഷ്യർ. പല വിഭാഗം ബന്ധങ്ങളുടെ...

പലതരം സുഹൃത്തുക്കൾ

സുഹൃത്ത് വിലയുളളവനാണ്. അതോടൊപ്പം സുഹൃത്തിനെ വിലയുള്ളവനായും കാണണം. എന്നാൽ സുഹൃത്ത് എന്ന...

ഇങ്ങനെ ചീത്ത സുഹൃത്താകാം

രഹസ്യങ്ങൾ സൂക്ഷിക്കാനുള്ള കഴിവില്ലാതിരിക്കുക  സുഹൃത്തുക്കൾ പരസ്പരം വിശ്വസിക്കാൻ കൊള്ളാവുന്നവരാകണം. പുറംലോകത്തിന് അറിയാത്ത പല കാര്യങ്ങളും...
error: Content is protected !!