ജീവിതവിജയത്തിന്റെ പല ഘടകങ്ങളിലൊന്ന് സമയത്തിന് കൊടുക്കുന്ന പ്രാധാന്യവും സമയം ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതുമാണ്. തന്റെസമയത്തിന് വില കല്പിക്കാത്തവര്‍ മറ്റുള്ളവരുടെ സമയത്തിനും വില കൊടുക്കാറില്ല. പല നേതാക്കന്മാരെയും കണ്ടിട്ടില്ലേ പലപ്പോഴും പലവിധ കാരണങ്ങളാല്‍ അവരാരും സമയക്ലിപ്ത പാലിക്കാറില്ല. എന്നാല്‍ നേതാക്കന്മാരെപോലെയല്ല മഹാന്മാര്‍. മഹാന്മാരായ പല വ്യക്തികളും സമയത്തിന് വില കല്പിച്ചിട്ടുള്ളവരായിരുന്നു. നമ്മുടെ മുന്‍ രാഷ്ട്രപതി ഏപിജെ അബ്ദുള്‍ കലാമിന്റെ കാര്യം തന്നെ നോക്കൂ.
അദ്ദേഹത്തെക്കുറിച്ചുള്ള ഒരു കഥ ഇങ്ങനെയാണ്. കേരളത്തില്‍ ജോലി ചെയ്തിരുന്ന കാലത്തേതാണ് ഈ സംഭവം.
സെക്രട്ടറിയേറ്റിന് സമീപം ഗാന്ധാരിയമ്മന്‍ കോവിലിന്റെ അടുത്തുള്ള ലോഡ്ജിലായിരുന്നു അദ്ദേഹം അക്കാലത്ത് താമസിച്ചിരുന്നത്. എല്ലാ ദിവസവും കൃത്യം രാവിലെ ഏഴരയ്ക്ക് തന്നെ അദ്ദേഹം തമ്പാന്നൂരിലെത്തി റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന്റെ ബസിന് വേണ്ടി കാത്തുനില്ക്കുമായിരുന്നുവത്രെ. ഒരു ദിവസം പോലും വൈകിയെത്തിയിരുന്ന കലാമിനെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ക്കാര്‍ക്കും പറയാനുണ്ടായിരുന്നില്ല. ഒരു മിനിറ്റ്‌പോലും അദ്ദേഹത്തിന് വേണ്ടി ബസ് കാത്തുകിടന്നിരുന്നുമില്ല. കൃത്യനിഷ്ഠ പാലിക്കാറുണ്ടായിരുന്ന അദ്ദേഹം സമയം നോക്കി ജോലി ചെയ്യാത്ത ആളുമായിരുന്നു. ജോലിയോടുളള പ്രതിബദ്ധതയും സമര്‍പ്പണവും കാരണം വ്യക്തിപരമായ കാര്യങ്ങള്‍ക്ക് സമയം കണ്ടെത്താന്‍ പലപ്പോഴും അദ്ദേത്തിന് കഴിഞ്ഞിരുന്നില്ല. സമയത്തിന്റെ വിലയെക്കുറിച്ച് അറിവുണ്ടായിരുന്നതുകൊണ്ടുതന്നെ
സമയം പ്രയോജനപ്പെടുത്തുക.. മറക്കരുത്. തിരകളും സമയവും ആര്‍ക്കുവേണ്ടിയും കാത്തുനില്ക്കുന്നില്ല.