സന്ധിതേയ്മാനം (ഓസ്ററിയോ ആര്‍ൈത്രറ്റിസ്)

Date:

പ്രായം കൂടുമ്പോള്‍ സന്ധികള്‍ക്കും തുരണാസ്ഥികള്‍ക്കും കശേരുക്കള്‍ക്കുമുണ്ടാകുന്ന തേയ്മാനമാണ് ഓസ്ററിയോ ആര്‍ൈത്രറ്റിസ്. 65 വയസിനുമേല്‍ പ്രായമുള്ളവരില്‍ പ്രത്യേകിച്ച് സ്ത്രീകളിലാണ് ഈ രോഗം കൂടുതല്‍ കാണുന്നത്. മുട്ടുകളെയാണ് ഏറ്റവുമധികം ബാധിക്കുക, ഇടുപ്പിനെയും വിരലുകളിലെ സന്ധികളെയും കീഴടക്കാറുണ്ട്. കഠിനവേദന അനുഭവപ്പെടും. ക്രമേണ ചുറ്റുപാടുകളിലേക്ക് വ്യാപിക്കും. സന്ധികളുടെ മരവിപ്പാണ് മറ്റൊരു വൈഷമ്യം. മുട്ടുകള്‍ മടക്കാനും നിവര്‍ത്താനും കൈകാലുകള്‍ ചലിപ്പിക്കാനുംകഴിയാതെ വരും. ക്ഷതവും അമിതാദ്ധ്വാനവും മൂലം ചെറുപ്പക്കാരെയും ഈ രോഗം ബാധിക്കാം.

രോഗസാധ്യത കൂടിയവര്‍
അമിതവണ്ണമുള്ളവര്‍-ശരീരഭാരം മൂലം സന്ധികള്‍ തകരാറിലാവുന്നതാണ് കാരണം. സന്ധികളില്‍ ക്ഷതം ഏറ്റിട്ടുള്ളവര്‍ – ക്ഷതം മൂലം സന്ധികളുടെ പ്രതലങ്ങള്‍ ക്രമരഹിതമാകുന്നത് രോഗകാരണമാകുന്നു. മുട്ട് മടങ്ങുന്ന ജോലികള്‍ ചെയ്യുന്നവര്‍-ഇവരുടെ മുട്ടിനെ ബാധിക്കുന്നു. ഭാരം ചുമക്കുന്നവര്‍-ഇവരുടെ നടുവിനെയാണ് ബാധിക്കുക.

ആമവാതം (റുമാറ്റോയ്ഡ് ആര്‍ൈത്രറ്റിസ്)
സന്ധിക്കുള്ളിലെ എല്ലുകളെ പൊതിയുന്ന ആവരണത്തിന് (സൈനോവ്യല്‍ മെംബ്രെയ്ന്‍) ഉണ്ടാവുന്ന നീര്‍ക്കെട്ടാണ് ആമവാതത്തിന്റെ മൂലകാരണം. സന്ധികളില്‍ ഒതുങ്ങിനില്‍ക്കാതെ ഹൃദയം, വൃക്ക, ശ്വാസകോശം, നേത്രപടലം എന്നീ അവയവങ്ങളെയും ഈ രോഗം ബാധിക്കാം. പുരുഷന്മാരേക്കാള്‍ സ്ത്രീകളെയാണ് ഈ രോഗം കൂടുതലായി പിടികൂടുന്നത്. മിക്കപ്പോഴും പ്രസവാനന്തരവും ഈ രോഗമുണ്ടായേക്കാം. മൂന്നു വയസുമുതല്‍ ഈ രോഗം പിടിപെടാം. സാധാരണയില്‍ 20 മുതല്‍ 40 വയസ്സുവരെയുള്ളവരിലാണ് കണ്ടുവരുന്നത്.

രോഗലക്ഷണങ്ങള്‍
സന്ധിസംബന്ധമായ ലക്ഷണങ്ങള്‍, സന്ധിയേതര ലക്ഷണങ്ങള്‍, ശാരീരികാസ്വാസ്ഥ്യങ്ങള്‍ എന്നിങ്ങനെ മൂന്നായി തിരിക്കാം. സന്ധിസംബന്ധമായ ലക്ഷണങ്ങള്‍-സന്ധികളിലെ വേദന, നീര്, സന്ധികള്‍ക്കുള്ളില്‍ അനുഭവപ്പെടുന്ന ചൂട്, പുറമെ കാണുന്ന ചുവപ്പ് തുടങ്ങിയവ. രോഗം വര്‍ധിച്ച അവസ്ഥയിലെ ലക്ഷണങ്ങള്‍-കൈവിരലുകള്‍ പുറത്തേക്കു വളയുക, മടക്കാനാവാതെ വരിക, തള്ളവിരലിനെ ബാധിക്കുന്ന വൈകല്യങ്ങള്‍ എന്നിവ. സന്ധിയേതര ലക്ഷണങ്ങള്‍-കൈമുട്ടുകളിലുണ്ടാവുന്ന വേദനയില്ലാത്ത മുഴകള്‍ പ്രധാനപ്പെട്ട ലക്ഷണമാണ്. ശാരീരികാസ്വാസ്ഥ്യങ്ങള്‍-ക്ഷീണം, വിളര്‍ച്ച, വിശപ്പില്ലായ്മ, വിട്ടുവിട്ടുള്ള പനി, അതിരാവിലെയുള്ള സന്ധികളുടെ പിടുത്തം. എന്നിവ.

രക്തവാതം (റുമാറ്റിക് ഫീവര്‍)
സ്ട്രെപ്റ്റോകോക്കസ് എന്ന ബാക്ടീരിയയാണ് രക്തവാതത്തിന്റെ മൂലകാരണം. അഞ്ചുമുതല്‍ 15 വയസ്സുവരെ പ്രായമുള്ള കുട്ടികളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. നാല്പതുവയസുവരെയും പിടിപെടാം. പ്രധാനപ്പെട്ട സന്ധികളായ കാല്‍മുട്ട്, ഇടുപ്പ്, തോള്‍സന്ധി, കണങൈ്ക എന്നിവിടങ്ങളില്‍ നീര്‍ക്കെട്ടും കടുത്ത പനിയുമാണ് ലക്ഷണങ്ങള്‍.

രോഗം പകരാന്‍ സാധ്യത കൂടുതല്‍
കുടുംബത്തില്‍ ഒരാള്‍ക്ക് രക്തവാതമുണ്ടെങ്കില്‍ കുട്ടികള്‍ക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. ഒരു സന്ധിയില്‍ നിന്ന് മറ്റൊന്നിലേക്കു മാറുന്ന വേദന, കണങൈ്കയുടെ താഴെ തൊലിക്കടിയില്‍ ചെറിയ മുഴകള്‍, തൊണ്ടവേദനയ്ക്കുശേഷം സന്ധിവേദന എന്നിവ ദൃശ്യമാകുന്നുവെങ്കില്‍ വിശദമായി പരിശോധിപ്പിക്കണം. കുട്ടികള്‍ നൃത്തം ചെയ്യുന്നതുപോലെ കൈയും കാലും അനക്കുകയും മുഖംകൊണ്ട് ഗോഷ്ഠി കാണിക്കുകയും ചെയ്താല്‍ (ഇവീൃലമ) നിശ്ചയമായും ഡോക്ടറെ കാണിക്കണം.

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട
ഹൃദയത്തെയാണ് രക്തവാതം ഗുരുതരമായി ബാധിക്കുക. ഹൃദയത്തില്‍ നീരും ശ്വാസതടസവുമാണ് ലക്ഷണങ്ങള്‍. ഹൃദയവാല്‍വിനുണ്ടാകുന്ന തകരാര്‍ മൂലം തലച്ചോറില്‍ രക്തസ്രാവത്തിനു സാധ്യതയേറുന്നു.

ഗൗട്ട്
യൂറിക് ആസിഡ് പരലുകള്‍ സന്ധികളുടെ വിടവുകളില്‍ അടിഞ്ഞുകൂടുന്നതാണ് ഗൗട്ടിനു കാരണം. സന്ധികള്‍ക്കുള്ളിലെ അസ്ഥിക്കുഴകളെ സംരക്ഷിക്കുന്ന ആവരണത്തെ ഇതു താറുമാറാക്കുന്നു. സന്ധികളില്‍ ശക്തിയായ വേദന, വേദനയുള്ള ഭാഗം ചുവന്ന് തുടുത്തിരിക്കുക. ഒരു സന്ധിയില്‍ നിന്നു മാറുന്ന വേദന വേറൊരു സന്ധിയില്‍ പ്രത്യക്ഷപ്പെടുക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. കാലിലെ പെരുവിരലിന്റെ തുടക്കത്തിലുള്ള അസ്ഥിക്കുഴയാണ് സാധാരണയായി ഗൗട്ടിന്റെ ആദ്യത്തെ ആക്രമണത്തിന് വിധേയമാകുക. പ്രായപൂര്‍ത്തിയായ പുരുഷന്മാരിലാണ് ഈ രോഗം കണ്ടുവരുന്നത്. സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിനുശേഷം കാണപ്പെടാറുണ്ട്.

കാരണങ്ങള്‍
മാംസ്യം കൂടുതലടങ്ങിയ ഭക്ഷണം. ശരീരമനങ്ങാതെയുള്ള ജോലി. ജീവിതരീതിയിലെ മാറ്റങ്ങള്‍, വ്യായാമക്കുറവ്.

സീറോ നെഗറ്റീവ് ആര്‍ൈത്രറ്റിസ്
നട്ടെല്ലിന്റെ കീഴ്ഭാഗത്തെ സന്ധികളെയും ഇടുപ്പ് സന്ധികളെയും കാലിലെ കണങ്കാല്‍, മുട്ട് തുടങ്ങിയ സന്ധികളെയും ബാധിക്കുന്ന സന്ധിവാതമാണ് ഈ വിഭാഗത്തില്‍ ഉള്‍ക്കൊള്ളുന്നത് ആങ്കെലോസിങ്ങ് സ്പോണ്ടിലൈറ്റിസ്, റിയാക്ടീവ് ആര്‍ൈത്രറ്റിസ്, സോറിയാറ്റിക് ആര്‍ൈത്രറ്റിസ് തുടങ്ങിയവ ഇതില്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു.

ആങ്കെലോസിങ്ങ് സ്പോണ്ടിലൈറ്റിസ്
നാല്‍പ്പതു വയസ്സില്‍ താഴെയുള്ള പുരുഷരെ ബാധിക്കുന്ന രോഗമാണിത്. ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്ക് രോഗസാധ്യത കൂടുതലാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോഴുള്ള ശക്തമായ നടുവേദനയാണ് തുടക്കത്തിലുണ്ടാവുക. നടുവളയാന്‍ ബുദ്ധിമുട്ടും അനുഭവപ്പെടും. കണങ്കാല്‍, ഇടുപ്പ്, കാല്‍മുട്ടുകള്‍ എന്നിവിടങ്ങളിലെ സന്ധികളില്‍ വീക്കം ദൃശ്യമാകും. ചിലരില്‍ കണ്ണിനു വേദനയും ചുവന്ന നിറവും കാണും. രോഗം പഴകുമ്പോള്‍ ചിലര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെടും. ഹൃദയത്തിന്റെ വാല്‍വുകളെയും അപൂര്‍വ്വമായെങ്കിലും ബാധിക്കും.

റിയാക്ടീവ് ആര്‍ൈത്രറ്റിസ്
യുവാക്കളിലാണ് ഈ രോഗം പൊതുവെ കാണപ്പെടുന്നത്. ശരീരത്തിലെ ഒന്നോ രണ്ടോ സന്ധികളില്‍ മാത്രം വേദനയും വീക്കവുമാണ് പ്രധാന ലക്ഷണം. രോഗം തുടങ്ങുന്നതിന് രണ്ടുമൂന്നു ആഴ്ചകള്‍ക്കുമുമ്പ് രോഗിക്ക് വയറിളക്കമോ മൂത്രത്തില്‍ അണുബാധയോ ഉണ്ടാകാം.

സോറിയാറ്റിക് ആര്‍ൈത്രറ്റിസ്
സോറിയാസിസ് ബാധിച്ച ആളുകള്‍ക്ക് അതിനോടനുബന്ധിച്ച് വരുന്ന സന്ധിവീക്കമാണ് സോറിയാറ്റിക് ആര്‍ൈത്രറ്റിസ്. കൈവിരലുകളുടെ സന്ധികളെയാണ് സാധാരണയായി ബാധിക്കുന്നത്. കൈവിരലുകള്‍, കണങ്കാല്‍, നട്ടെല്ല് എന്നിവയുടെ സന്ധികളെയും ബാധിക്കാം.

സന്ധിവാതം നിയന്ത്രിക്കാന്‍
ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ കൃത്യമായി ഉപയോഗിക്കുക. സന്ധികള്‍ അമിതായാസം ഉണ്ടാകാതെ ശ്രദ്ധിക്കുക. കുത്തിയിരിക്കുന്നതും ചമ്രം പടിഞ്ഞിരിക്കുന്നതും ഒഴിവാക്കുക. തടിയും തൂക്കവും കുറയ്ക്കുക. മുട്ടുകുത്തി നില്‍ക്കരുത്. നാടന്‍ ക്ളോസെറ്റിനു പകരം യൂറോപ്യന്‍ ക്ളോസെറ്റ് ഉപയോഗിക്കുക. നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന വ്യായാമങ്ങള്‍ ചിട്ടയോടെ ചെയ്യുക. ആരോഗ്യദായകവും സമീകൃതവുമായ ഭക്ഷണക്രമം ശീലമാക്കുക.

സമീകൃതമായ ഭക്ഷണക്രമം അവലംബിക്കണം.
ആഹാരത്തില്‍ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കൂടുതലായി ഉള്‍പ്പെടുത്തുക. കൊഴുപ്പും കോളസ്ട്രോളും ഉളവാക്കുന്ന ഭക്ഷണസാധനങ്ങള്‍ നിയന്ത്രിക്കുക. അനുയോജ്യമായ ശരീരഭാരം നിലനിര്‍ത്തുക. മദ്യപാനം ഒഴിവാക്കുക. രോഗം വര്‍ദ്ധിപ്പിക്കുന്നതായ് അനുഭവപ്പെടുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ തിരിച്ചറിഞ്ഞ് ഒഴിവാക്കുക.

വ്യായാമം അനിവാര്യം
സന്ധിവാതത്തിന്റെ ചികിത്സയില്‍ വ്യായാമത്തിനു വലിയ പങ്കുണ്ട്. അനുയോജ്യമായ വ്യായാമക്രമം നിശ്ചയിക്കുന്നത് ഏതുതരം സന്ധിവാതമാണ് ബാധിച്ചിരിക്കുന്നത്, ഏതൊക്കെ സന്ധികളെ എത്രത്തോളം ഗുരുതരമായി ബാധിച്ചിരിക്കുന്നു എന്നീ കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാവണം. ഡോക്ടറുടെ ഉപദേശം ഇക്കാര്യത്തില്‍ നിശ്ചയമായും സ്വീകരിക്കണം.

വ്യായാമത്തിന്റെ ഗുണങ്ങള്‍
സന്ധികളിലെ വേദനയും മരവിപ്പും കുറയ്ക്കുന്നു. ചലനക്ഷമത വര്‍ധിപ്പിക്കുന്നു. മസിലുകളുടെ ശേഷി കൂട്ടുന്നു. സന്ധികളിലെ വീക്കം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. തളര്‍ച്ച കുറയ്ക്കുന്നു. ഉറക്കം മെച്ചപ്പെടുത്തുന്നു. അമിതഭാരം കുറയ്ക്കുന്നു. എല്ലുകളെയും പേശികളെയും ബലമുള്ളതും ആരോഗ്യമുള്ളതുമാക്കി നിലനിര്‍ത്തുന്നു.

വിശ്രമം ആവശ്യം
നീരും ശക്തമായ വേദനയും ഉള്ളപ്പോള്‍ വ്യായാമമല്ല വിശ്രമമാണ് ആവശ്യം. ലളിതമായ റിലാക്സേഷന്‍ ടെക്നിക്കുകള്‍ സംഘര്‍ഷവും വേദനയും കുറയ്ക്കും.

ഒഴിവാക്കുക
എരിവ്, പുളി തുടങ്ങിയ രൂക്ഷത കൂടിയ ഭക്ഷണസാധനങ്ങള്‍, ഉറക്കമൊഴിക്കല്‍, അമിതായാസവും അമിതാധ്വാനവും, വേഗരോധം, മര്‍മ്മത്തിനുണ്ടാകുന്ന ക്ഷതങ്ങള്‍, വീഴ്ചകള്‍.

നിരാശ വേണ്ട
സന്ധിവാതമുള്ളവര്‍ വേദന നിറഞ്ഞ, സംഘര്‍ഷഭരിതമായ, ചലന വൈഷമ്യം അനുഭവപ്പെടുന്ന ജീവിതമാണ് ഇനിയുള്ളതെന്ന് ഓര്‍ത്ത് നിരാശപ്പെടേണ്ടതില്ല. വേദന കുറയ്ക്കുന്ന, ചലനസ്വാതന്ത്ര്യം നല്‍കുന്ന, രോഗത്തിന്റെ പുരോഗതി കുറച്ചുകൊണ്ട് അസുഖത്തില്‍ നിന്നു മെല്ലെ വിടുതല്‍ പ്രദാനം ചെയ്യുന്ന നിരവധി ചികിത്സാരീതികള്‍ ഇന്നുണ്ട്. ഇതില്‍ ഏതു ചികിത്സയാണ് അവലംബിക്കേണ്ടതെന്ന് ഡോക്ടറുമായി ചര്‍ച്ചചെയ്തു തീരുമാനിക്കുക.

ആയുര്‍വേദചികിത്സ അതീവ ഫലപ്രദം
സന്ധിവാതം വരുവാനുള്ള കാരണങ്ങളെക്കുറിച്ചും ചികിത്സയെപ്പറ്റിയും ആയുര്‍വേദത്തില്‍ വ്യക്തമായി പറയുന്നുണ്ട്. അധികം പഴക്കമില്ലാത്തതും വാത, പിത്ത, കഫാദികളില്‍ ഒരു ദോഷം മാത്രം കോപിച്ച് ഉണ്ടാകുന്നതുമായ സന്ധിവാതത്തെ ആയുര്‍വേദ ചികിത്സകൊണ്ട് പൂര്‍ണ്ണമായും മാറ്റുവാന്‍ കഴിയും. ത്രിദോഷങ്ങളില്‍ രണ്ടു ദോഷങ്ങള്‍ കോപിച്ച് ഉണ്ടാകുന്ന രോഗാവസ്ഥയെ ചിട്ടയുള്ള ആയുര്‍വേദ ചികിത്സകൊണ്ട് ക്രമമായി മാറ്റുവാന്‍ കഴിയും. മൂന്നു ദോഷങ്ങളും കോപിച്ച് ഉണ്ടാകുന്നതും ഗുരുതരവുമായ സന്ധിവാതത്തിനുപോലും ആയുര്‍വേദത്തില്‍ ചികിത്സയുണ്ട്. രക്തപരിശോധനപ്പോലുള്ള ആധുനികരോഗ നിര്‍ണയമാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തികൊണ്ടുള്ള ചികിത്സയാണിത്.

ആര്‍ൈ്രതറ്റിസിനെ നേരിടാം ആയുര്‍വേദത്തിലൂടെ സന്ധികളെ ബാധിക്കുന്ന നീര്‍ക്കെട്ടാണ് സന്ധിവാതം (ആര്‍ൈത്രറ്റിസ്). സന്ധികളില്‍ വേദന, വീക്കം, മരവിപ്പ് അഥവാ സ്തംഭനം, ചലനവൈകല്യം എന്നിവയാണ് പൊതുവായ ലക്ഷണങ്ങള്‍. നൂറിലധികം സന്ധിവാതങ്ങളുണ്ട്. ഇവയില്‍ കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നവയാണ് സന്ധിതേയ്മാനം (ഓസ്ററിയോ ആര്‍ൈത്രറ്റിസ്), ആമവാതം (റുമാറ്റോയ്ഡ് ആര്‍ൈത്രറ്റിസ്), രക്തവാതം (റുമാറ്റിക് ഫീവര്‍) എന്നിവ. കൂടാതെ ഗൗട്ട്, സീറോ നെഗറ്റീവ് ആര്‍ൈത്രറ്റിസ് എന്നിവയും കേരളത്തില്‍ കണ്ടുവരുന്നു.

More like this
Related

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക...

വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും...

മെലറ്റോണിനും ഉത്സാഹവും

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന...

മൂന്നു മണി കഴിഞ്ഞ് ഉറങ്ങാൻ കഴിയാറില്ലേ?

പുലർച്ചെ മൂന്നുമണി മുതൽ ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്തവർ....

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...

കണ്ണാനെ കണ്ണേ…

കൂടുതൽ സമയം കമ്പ്യൂട്ടറിലും മൊബൈലിലും   ചെലവഴിക്കുന്നവരാണ് പലരും. മുൻകാലങ്ങളിലെന്നതിനെക്കാളേറെ കാഴ്ചക്കുറവും...

ഈ ഡയറ്റ് നല്ലതാണ്

ദീർഘകാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാത്രം ഈ ലേഖനം...
error: Content is protected !!