സൗന്ദര്യം ‘പിടിച്ചുനിർത്താം’

Date:

എന്തിനാണ് ഭക്ഷണം കഴിക്കുന്നത്? വിശക്കുന്നതുകൊണ്ട് എന്നോ ആരോഗ്യത്തിന് വേണ്ടിയെന്നോ ആയിരിക്കും നമ്മുടെ മറുപടി. ഇവ ശരിയായിരിക്കുമ്പോൾ തന്നെ ഇവയ്‌ക്കൊപ്പം ഒരു മറുപടി കൂടിയുണ്ട്. സൗന്ദര്യത്തിന് വേണ്ടിയാണ് അത് എന്നാണ് ആ മറുപടി. ശരീരത്തിന് ആരോഗ്യം നല്കാൻ മാത്രമല്ല കൃത്യമായ രീതിയിലും വേണ്ട അളവിലും ചില ഭക്ഷണപദാർത്ഥങ്ങൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ നമുക്കും സ്വഭാവികമായ സൗന്ദര്യം ആർജിച്ചെടുക്കാവുന്നതേയുള്ളൂ. സൗന്ദര്യം ത്വക്കുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ത്വക്കാണ് നമ്മുടെ പ്രായവും സൗന്ദര്യവും തിട്ടപ്പെടുത്തുന്ന ഒരു ഘടകം. അതുകൊണ്ട് ത്വക്കിന്റെ മൃദുത്വവും യൗവനവും സൗന്ദര്യപരിപാലനയിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ട്, സൗന്ദര്യം നിലനിർത്താനും ത്വക്കിന്റെ മൃദുത്വം നേടാനും താഴെപറയുന്നവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

വിറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള ഓറഞ്ച്,  മുന്തിരിങ്ങ, നാരങ്ങ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.  ഇവയിലുള്ള സ്‌കിൻ സ്മൂത്തിങ് കൊളേജൻ ത്വക്കിന്റെ സൗന്ദര്യം നിലനിർത്താൻ ഏറെ സഹായകമാണ്. ഇതിന് പുറമെ വിറ്റമിൻ സി ഒരു ആന്റി ഓക്‌സിഡന്റു കൂടിയാണ്. സൂര്യരശ്മികൾ പതിക്കുന്നതുവഴി ശരീരത്തിലുണ്ടാകുന്ന കുറവുകൾ പരിഹരിക്കാൻ ഇത് സഹായിക്കും.
ബ്ലൂ ബെറിയാണ് മറ്റൊരു  പഴവർഗ്ഗം. ആന്റി ഓക്‌സിഡന്റ് എന്നതിന് പുറമേ ഇതിന്  കാൻസറിനോട് പോരാടാനുള്ള കഴിവുമുണ്ട്. ശരീരത്തിലെ രക്തഓട്ടം വർദ്ധിപ്പിക്കാൻ  സഹായകമാണ് ഗ്രീൻ ടീ. ശരീരത്തിന്റെ തിളക്കം നേടിയെടുക്കുന്നതിന് പുറമെ രണ്ടു മുതൽ ആറുവരെ കപ്പ് ഗ്രീൻ ടീ എല്ലാദിവസവും കുടിക്കുകയാണെങ്കിൽ അത് സ്‌കിൻ കാൻസറിനെയും പ്രതിരോധിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്. ഒമേഗ 6 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയ സാഫ്ഫർ ഓയിൽ ത്വക്കിന്റെ വരൾച്ച തടയുന്നു. ചീരയും പച്ചിലകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ത്വക്കിന്റെ സൗന്ദര്യത്തിന് ഗുണം ചെയ്യുന്നവയാണ്.  ഓറഞ്ചിലേതുപോലെ വിറ്റമിൻ സി അടങ്ങിയിട്ടുണ്ട് മധുരക്കിഴങ്ങിലും. ശരീരത്തിലെ ചുളിവുകൾ നികത്തി ത്വക്കിന് മിനുസം നല്കാൻ ഇതേറെ സഹായകരമാണ്. ത്വക്കിന്റെ യുവത്വം നിലനിർത്താൻ തക്കാളിയും ഏറെ പ്രയോജനം ചെയ്യും.

More like this
Related

ടാറ്റുവിന് പിന്നിലെ അപകടങ്ങൾ

1800കളുടെ പാതി മുതൽ ശരീരത്തിൽ ടാറ്റൂ ചെയ്യുന്ന രീതി നിലവിലുണ്ട്. എങ്കിലും...

നന്നായി കുളിക്കാം

കുളിക്കാതെ കിടന്നുറങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ  കഴിയാത്തവരാണ് ഭൂരിപക്ഷം മലയാളികളും. നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നായി...

ഗന്ധത്തിലും കാര്യമുണ്ട്

ചില വ്യക്തികളെ ഓർമ്മിക്കുമ്പോൾ തന്നെ മനസ്സിലേക്ക് കടന്നുവരുന്നത് ചില ഗന്ധങ്ങളാണ്.  ആ...

സൗന്ദര്യത്തിന്റെ ടിപ്‌സ്

സൗന്ദര്യം വ്യക്തിനിഷ്ഠമാണ്.  കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം എന്ന് അതുകൊണ്ടാണ് പറയുന്നത്. എങ്കിലും...

ചിലവില്ലാതെ സൌന്ദര്യസംരക്ഷണം

ഭാരിച്ച പണച്ചിലവോ, കഠിനാധ്വാനമോ ഇല്ലാതെ സൌന്ദര്യം നിലനിര്‍ത്തുന്നതിനുള്ള ചില ലളിതമായ മാര്‍ഗ്ഗങ്ങള്‍...

ബ്യൂട്ടി ടിപ്സ്

പഴുത്ത പപ്പായ കുഴമ്പാക്കി മുഖത്ത് കട്ടിയില്‍ പുരട്ടിയ ശേഷം പതിനഞ്ചു മിനിറ്റ്...

മുഖത്തെ പാടു മാറ്റാന്‍ ചില എളുപ്പവഴികള്‍

മുഖത്തെ പാടുകള്‍ പലരുടെയും മനപ്രയാസത്തിന്റെ കാരണങ്ങളിലൊന്നാണ്. അത് പരിഹരിക്കാന്‍ അവര്‍ തേടുന്നത്...

മുഖസൗന്ദര്യം വേണോ?

എന്തൊരു ചോദ്യമാണ് ഇത് അല്ലേ. മുഖസൗന്ദര്യം ആഗ്രഹിക്കാത്തതായി ആരാണുള്ളത്?  ചില പൊടിക്കൈകള്‍...

കാരറ്റ് ആരോഗ്യത്തിനും സൗന്ദര്യത്തിനും

കാരറ്റ് കിഴങ്ങ് വര്‍ഗ്ഗത്തിലെ റാണിയാണ്. പോഷകഗുണങ്ങളും, ഔഷധഗുണങ്ങളും നിറഞ്ഞ കാരറ്റ് നിത്യവും...

സൗന്ദര്യ ആരോഗ്യ ടിപ്സ്

സ്ട്രെച്ച് മാര്‍ക്കുകള്‍ മായ്ക്കാന്‍ കറ്റാര്‍വാഴയുടെ മാംസഭാഗമെടുത്ത് സ്ട്രെച്ച് മാര്‍ക്കുള്ള സ്ഥലത്ത് തടവി...

മുഖം കഴുകുമ്പോള്‍ ശ്രദ്ധിക്കണേ അല്ലെങ്കില്‍ ത്വക്കിന് പ്രായം കൂടും

മുഖത്തെ മാലിന്യം കളയാനും തിളക്കം കിട്ടാനും വേണ്ടിയാണ് മുഖം കഴുകുന്നത്. എന്നാല്‍...

ചുവരുകള്‍ക്ക് കൊടുക്കുന്ന നിറങ്ങളും അവയുടെ മന:ശാസ്ത്രപരമായ ഗുണങ്ങളും

വീട്ടിലെ താമസക്കാര്‍ക്ക് മന:സുഖം നല്കുന്നതാവണം ചുവരുകള്‍ക്ക് നല്‍കുന്ന നിറങ്ങള്‍. നിറങ്ങള്‍ക്ക് ചില...
error: Content is protected !!