ഗുഡ്‌ബൈ പറയാം സ്‌ട്രെസിനോട്

Date:

ഉത്കണ്ഠയും അതിരുകടന്ന ആകാംക്ഷയും പല ജീവിതങ്ങളിലെയും പ്രധാന വില്ലനാണ്. വിവിധങ്ങളായ പ്രശ്നങ്ങൾക്ക് ഇവ വഴിതെളിക്കുന്നു. അമിതമായ ഉത്കണ്ഠകൾ  നന്നായി ഉറങ്ങാൻ തടസം സൃഷ്ടിക്കുന്നു. ജോലിയിലുള്ള പെർഫോമൻസിന് വിഘാതമാകുന്നു. ക്രിയാത്മകത കുറയ്ക്കുന്നു ഓർമ്മശക്തിയെ ബാധിക്കുന്നു. മുടിക്കും ത്വക്കിനും പ്രായമേറാൻ വരെ ടെൻഷൻ കാരണമാകുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ മനസ്സിന്റെ ശാന്തത വളരെ പ്രധാനപ്പെട്ടതാണ്. മനസ്സിനെ ശാന്തമാക്കുകയോ  അല്ലെങ്കിൽ സ്ട്രസ് കൈകാര്യം ചെയ്യാൻ പഠിക്കുകയോ അത്യാവശ്യമാണ്. ചെറിയ രീതിയിലുള്ള സ്ട്രെസ് ജീവിതത്തിന് ഗുണം ചെയ്യുമെങ്കിലും അമിതമായ ഉത്കണ്ഠകൾ മുകളിൽപ്പറഞ്ഞതുപോലെയുള്ള നിരവധി പ്രശ്നങ്ങൾക്ക് വഴിതെളിക്കുന്നുണ്ട്. അതുകൊണ്ട് സ്‌ട്രെസിനെ വരുതിയിലാക്കാനും മനസ്സിന്റെ സ്വസ്ഥത കൈവരിക്കാനും ചില മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് നല്ലതാണ്.

 എക്സർസൈസ്

ശാരീരികവ്യായാമങ്ങൾ സ്‌ട്രെസ് കുറയ്ക്കാനുള്ള ഉപകരണമായി പലപ്പോഴും നിർദ്ദേശിക്കപ്പടാറുണ്ട്. എക്സർസൈസിലൂടെ  ഫീൽഗുഡ് ഹോർമോണുകൾ പുറപ്പെടുന്നുണ്ട്. ഇത് നന്നായി ഉറങ്ങാൻ സഹായിക്കുന്നു.

നോ പറയാൻ  പഠിക്കുക

 എല്ലാ ടാസ്‌ക്കുകളും സ്വീകരിക്കാൻ എല്ലാവരും സമർത്ഥരല്ല. അതുകൊണ്ട് സുഹൃത്തുക്കളോ ബന്ധുക്കളോ മേലുദ്യോഗസ്ഥരോ പറയുന്ന എല്ലാ കാര്യങ്ങളും സമ്മതിച്ചുകൊടുക്കേണ്ടതില്ല. ചെയ്യാൻ കഴിയുമെന്ന് ഉറപ്പുള്ള കാര്യങ്ങളോട് മാത്രം യെസ് പറയുക. അല്ലാത്തവയോട് നോ പറയുക. നോ പറയാൻ കഴിയാതെ വരികയും മനസ്സില്ലാ മനസ്സോടെ യെസ് പറയുകയും ചെയ്യുന്നതുവഴി ജീവിതത്തിലേക്ക് സ്‌െട്രസ് ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. കഴിവിനും അപ്പുറമായ കാര്യങ്ങൾ ചെയ്യാൻ സ്വയം നിർബന്ധി തരാകാതിരിക്കുക.

 ഡയറ്റ്  നിരീക്ഷിക്കുക

മാനസികാരോഗ്യവും സ്വസ്ഥതയും കഴിക്കുന്ന ഭക്ഷണവും തമ്മിൽ ബന്ധമുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. പോഷകഗുണമുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തിൽ ക്രിയാത്മകമായ ഫലങ്ങൾ ഉണ്ടാക്കും. ആരോഗ്യപ്രദമായ ഭക്ഷണശീലം സ്ട്രെസ് കുറയ്ക്കും. അതുകൊണ്ട് ഫ്രഷായ, പോഷകങ്ങളുള്ള ഭക്ഷണം ആഹാരത്തിൽ ഉൾപ്പെടുത്തുക

സ്‌ക്രീൻ ടൈം കുറയ്ക്കുക

 ഓഫീസ് ജോലിക്കിടയിലും വീട്ടിലുമെല്ലാം അമിതമായി കമ്പ്യൂട്ടർ, മൊബൈൽ തുടങ്ങിയ ഉപയോഗിക്കുന്നവർ ധാരാളമുണ്ട്. ജോലിയുടെ ഭാഗമായിട്ടല്ലാതെയുള്ള ഇന്റർനൈറ്റ് ഉപയോഗം ഒരുതരം അടിമത്തമാണ്.മാത്രവുമല്ല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കൂടുതലും പങ്കുവയ്ക്കുന്നത്  അത്ര നല്ല വാർത്തകളുമല്ല. ഇത്തരം വാർത്തകളും ചിത്രങ്ങളും നമ്മുടെ സ്ട്രെസ് വർദ്ധിപ്പിക്കാനേ ഉപകരിക്കുകയുള്ളൂ. ഉറങ്ങാൻ പോകുന്നതിന്  മണിക്കൂറുകൾക്ക് മുമ്പുതന്നെ മൊബൈൽ, ഇന്റർനെറ്റ് ഉപയോഗം കുറയ്ക്കുക. സമാധാനത്തോടെ ഉറങ്ങാൻ പോകുക, നല്ല ചിന്തകൾ കൂടെയുണ്ടാകട്ടെ.

ഉറക്ക ടൈംടേബിൾ

ഉറങ്ങാൻ പോകുന്നതിനും എണീല്ക്കുന്നതിനും കൃത്യമായസമയം പാലിക്കുക. നല്ല രീതിയിൽ ഉറങ്ങാൻ കഴിഞ്ഞാൽ ഉന്മേഷത്തോടെ ഉറക്കമുണരാൻ കഴിയും. ഇത് ദിവസത്തെ മുഴുവൻ പ്രശാന്തമാക്കും.

 നല്ല  ബന്ധങ്ങളുണ്ടാക്കുക

ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഒരു പഠനം പറയുന്നത് വ്യക്തിപരമായി നല്ല ആഴപ്പെട്ട ബന്ധങ്ങളുണ്ടാകുന്നത് സംഘർഷരഹിതമായ ജീവിതം നയിക്കാൻ ഏറെ സഹായിക്കുമെന്നാണ്. ആരോഗ്യകരമായ ജീവിതത്തിന് നല്ല ബന്ധങ്ങൾ ഗുണം ചെയ്യും. അതുകൊണ്ട് നല്ല ബന്ധങ്ങൾ സ്ഥാപിക്കുക.

More like this
Related

Forget & Forgive

ഇസ്രായേൽ  ഹമാസ് സമാധാന ചർച്ചകൾ നടക്കുന്നതിനിടയിൽ അവർ പരസ്പരം ബന്ദികളെ കൈമാറുന്ന...

തുല്യത

ചിലരുടെ മുമ്പിൽ നില്ക്കുമ്പോൾ, അവരുമായി സംസാരിക്കുമ്പോൾ നമ്മെപിടികൂടൂന്ന പരിഭ്രമത്തിനും അസ്വസ്ഥതയ്ക്കും കാരണമെന്താണെന്ന്...

ആംഗിൾ

ചില ആംഗിളുകൾ സൗന്ദര്യമുള്ളവയാണ്, മറ്റ് ചില ആംഗിളുകൾ അത്രത്തോളം നല്ലതല്ലാത്തവയും. അതുകൊണ്ടാണ്...

നുണയാണോ പറയുന്നത്?

സത്യസന്ധമായി പറയൂ, നുണ പറഞ്ഞിട്ടില്ലേ. നുണകേട്ടിട്ടുമില്ലേ? നുണ പറയുമ്പോൾ സത്യംപോലെയാണ് നാം...

സംഘർഷം അനുഭവിക്കുന്നുണ്ടോ?

സ്‌ട്രെസ് അനുഭവിക്കാത്ത മനുഷ്യരുണ്ടാവില്ല. പല രീതിയിൽ പല ഘട്ടങ്ങളിലായി പലതരം സ്ട്രസുകളിലൂടെയാണ്...

കോപം: മറ്റുള്ളവരുടെ തെറ്റുകൾക്ക് സ്വയം ശിക്ഷിക്കുന്നത്

യഥാർത്ഥത്തിൽ കോപം എന്താണ്? മറ്റുളളവരുടെ തെറ്റുകൾക്ക് സ്വയം ശിക്ഷിക്കുന്നതാണ് കോപം. കാരണം...

വിമർശനങ്ങളെ പേടിക്കണോ?

വിമർശനങ്ങൾക്ക് മുമ്പിൽ  പൊതുവെ തളർന്നുപോകുന്നവരാണ് ഭൂരിപക്ഷവും അതുകൊണ്ട് ആരും വിമർശനങ്ങളെ ഇഷ്ടപ്പെടുന്നില്ല....

ഏകാന്തത തിരിച്ചറിയാം

ഒറ്റപ്പെട്ട ചില നേരങ്ങളിലോ ക്രിയാത്മകമായി ചെലവഴിക്കേണ്ടിവരുന്ന നിമിഷങ്ങളിലോ ഒഴികെ  മനുഷ്യരാരും ഏകാന്തത...

മനസ് വായിക്കാൻ കഴിയുമോ?

സ്വന്തം മനസും വിചാരങ്ങളും മറ്റുള്ളവർക്ക് വെളിപെടുത്തിക്കൊടുക്കാൻ തയ്യാറല്ലാത്തവർ പോലും ആഗ്രഹിക്കുന്ന ഒരു...

വിജയത്തിന് വേണ്ടി മനസ്സിനെ ശക്തമാക്കൂ

വിജയം ആഗ്രഹിക്കുകയും അർഹിക്കുകയും ചെയ്യുന്ന വ്യക്തിയാണോ നിങ്ങൾ? പക്ഷേ  വിജയം നേടിയെടുക്കാനും...

സ്‌നേഹത്തെക്കുറിച്ച്  ഇക്കാര്യംകൂടി അറിഞ്ഞിരിക്കൂ

കഴിഞ്ഞ പേജുകളിൽ നാം വായിച്ചത് സ്നേഹമുണ്ടെന്ന് പറയാതെ പറയുന്ന ചില രീതികളെക്കുറിച്ചാണ്....

പറയാതെ പറയുന്ന സ്‌നേഹങ്ങൾ

'LOVE' ലോകത്തെ മുഴുവൻ താങ്ങിനിർത്തുന്ന വലിയൊരു വാക്കാണ് ഇത്. സ്നേഹമില്ലെങ്കിൽ മനുഷ്യബന്ധങ്ങൾക്ക് വിലയില്ലാതാകും....
error: Content is protected !!