നിസ്വാർത്ഥനോ അതോ?

Date:

‘അവൻ ആളൊരു സെൽഫിഷാ’ എന്ന് മറ്റുള്ളവരെ നാം വിധിയെഴുതാറുണ്ട്. അവനവന്റെ കാര്യംനോക്കി മാത്രം ജീവിക്കുന്നവരും മറ്റുള്ളവരെക്കുറിച്ച് ചിന്തയില്ലാത്തവരും എല്ലാം സ്വാർത്ഥതയുടെ പട്ടികയിൽ പെടുന്നവരാണ്. എ ന്നാൽ അതുമാത്രമാണോ സ്വാർത്ഥതയുടെയും നി സ്വാർത്ഥതയുടെയും അതിരുകൾ നിശ്ചയിക്കുന്നത്? ഒരാൾ എങ്ങനെയാണ് നിസ്വാർത്ഥനാകുന്നത്? 

ഉദാരതയുള്ള മനസ്സിന്റെ ഉടമകളായിരിക്കും നിസ്വാർത്ഥർ. പണവും സമയവും  മറ്റുള്ളവർക്കുവേണ്ടി ധൂർത്തടിക്കുന്ന ധാരാളികളാണ് ഇവർ.മറ്റുള്ളവരെ ഏതുവിധേനയും സഹായിക്കാൻ അവർ തുനിഞ്ഞിറങ്ങും. ഏതൊക്കെ വിധത്തിലാണ് സഹായത്തിന്റെ പൊൻകരങ്ങൾ മറ്റുള്ളവർക്കായി നീട്ടാൻ  കഴിയുന്നത് എന്നതിലായിരിക്കും അവരുടെ ശ്രദ്ധ. അതിനായി അവർ വിവിധ പദ്ധതികൾ ആവിഷ്‌ക്കരിക്കും. ലഭിക്കുന്നതിലേറെ നല്കുന്നതിൽ അവർ സന്തോഷിക്കുന്നു. എന്തെങ്കിലും തിരികെ കിട്ടുമെന്ന പ്രതീക്ഷയോടെയുള്ള പ്രവൃത്തികൾ അവരുടെ നിഘണ്ടുവിലില്ല. 

നിസ്വാർത്ഥർക്ക് താദാത്മ്യപ്പെടാൻ കഴിവുണ്ടായിരിക്കും. സങ്കടപ്പെടുന്നവരുടെ സങ്കടം മന
സ്സിലാക്കാൻ കഴിയുന്നതുപോലെ തന്നെ മറ്റുള്ളവരുടെ സന്തോഷങ്ങളിലും പൂർണ്ണമനസ്സോടെ ഭാഗ ഭാക്കാൻ അവർക്ക് സാധിക്കും.

നിസ്വാർത്ഥതയെ മുറുകെപിടിക്കുന്നവർ വിശ്വസിക്കാൻ കൊള്ളാവുന്നവരാണ്  ആരുടെയും രഹസ്യങ്ങൾ ചോർത്താത്തവനും  അറിയാവുന്ന രഹസ്യങ്ങൾ പോലും പരസ്യപ്പെടുത്താത്തവരുമായിരിക്കും.
നിസ്വാർത്ഥരായ മനുഷ്യർ മറ്റുള്ളവരെ മനസ്സിലാക്കാൻ കഴിവുള്ളവരായിരിക്കും. അവർ നിങ്ങളെ ക്ഷമയോടെ കേൾക്കും നിസ്സാരമെന്ന് മറ്റുള്ളവർക്ക് തോന്നാവുന്ന കാര്യങ്ങളെപോലും നിങ്ങൾക്കടുത്ത ഗൗരവത്തോടെ പരിഗണിക്കും. വിയോജിപ്പുകൾ  ഉടലെടുക്കുമ്പോഴും എതിരാളികളെ അംഗീകരി ക്കാനും ബഹുമാനിക്കാനും ഇക്കൂട്ടർക്ക് സാധിക്കുന്നു. ഒത്തുത്തീർപ്പിനെ ഒരു പോംവഴിയായി അവർ കാണുന്നുണ്ട്, പല പ്രശ്നങ്ങളും ഗുരുതരമാകാതിരിക്കാനും ബന്ധങ്ങൾ വഷളാകാതിരിക്കാനും ചില സന്ധിസംഭാഷണങ്ങൾക്ക്, ഒത്തുതീർപ്പുകൾക്ക് അവർ തയ്യാറാകുന്നു. വ്യക്തിവിദ്വേഷമോ പ്രതികാരചിന്തയോ അവർ കൊണ്ടുനടക്കുന്നില്ല. തന്റെ തീരുമാനങ്ങളും പ്രവൃത്തികളും മറ്റുള്ളവരെ എങ്ങനെയായിരിക്കും ബാധിക്കുക എന്ന കാര്യത്തെക്കുറിച്ച് ഉദാരമതികൾക്ക് വ്യക്തമായ ചിന്തയുമുണ്ട്. മറ്റുള്ളവരുടെ പ്രശ്നങ്ങൾ കേൾക്കാനല്ലാതെ സ്വന്തം പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാനോ അങ്ങനെ സഹതാപം ആർജിക്കാനോ അവർ തയ്യാറാകുന്നുമില്ല. എളിമയുള്ള അവർ എപ്പോഴും ആർക്കും പ്രാ പ്തനുമായിരിക്കും.

വ്യക്തിപരമായ തങ്ങളുടെ ആവശ്യങ്ങളെയും താല്പര്യങ്ങളെയും  അവഗണിക്കാനും മറ്റുള്ളവരുടെ ആവശ്യങ്ങളെ തന്റേതിനെക്കാൾ പ്രധാനപ്പെട്ടതായി കാണാനും അവർക്ക് കഴിവുണ്ട്.

More like this
Related

Forget & Forgive

ഇസ്രായേൽ  ഹമാസ് സമാധാന ചർച്ചകൾ നടക്കുന്നതിനിടയിൽ അവർ പരസ്പരം ബന്ദികളെ കൈമാറുന്ന...

തുല്യത

ചിലരുടെ മുമ്പിൽ നില്ക്കുമ്പോൾ, അവരുമായി സംസാരിക്കുമ്പോൾ നമ്മെപിടികൂടൂന്ന പരിഭ്രമത്തിനും അസ്വസ്ഥതയ്ക്കും കാരണമെന്താണെന്ന്...

ആംഗിൾ

ചില ആംഗിളുകൾ സൗന്ദര്യമുള്ളവയാണ്, മറ്റ് ചില ആംഗിളുകൾ അത്രത്തോളം നല്ലതല്ലാത്തവയും. അതുകൊണ്ടാണ്...

നുണയാണോ പറയുന്നത്?

സത്യസന്ധമായി പറയൂ, നുണ പറഞ്ഞിട്ടില്ലേ. നുണകേട്ടിട്ടുമില്ലേ? നുണ പറയുമ്പോൾ സത്യംപോലെയാണ് നാം...

സംഘർഷം അനുഭവിക്കുന്നുണ്ടോ?

സ്‌ട്രെസ് അനുഭവിക്കാത്ത മനുഷ്യരുണ്ടാവില്ല. പല രീതിയിൽ പല ഘട്ടങ്ങളിലായി പലതരം സ്ട്രസുകളിലൂടെയാണ്...

കോപം: മറ്റുള്ളവരുടെ തെറ്റുകൾക്ക് സ്വയം ശിക്ഷിക്കുന്നത്

യഥാർത്ഥത്തിൽ കോപം എന്താണ്? മറ്റുളളവരുടെ തെറ്റുകൾക്ക് സ്വയം ശിക്ഷിക്കുന്നതാണ് കോപം. കാരണം...

വിമർശനങ്ങളെ പേടിക്കണോ?

വിമർശനങ്ങൾക്ക് മുമ്പിൽ  പൊതുവെ തളർന്നുപോകുന്നവരാണ് ഭൂരിപക്ഷവും അതുകൊണ്ട് ആരും വിമർശനങ്ങളെ ഇഷ്ടപ്പെടുന്നില്ല....

ഏകാന്തത തിരിച്ചറിയാം

ഒറ്റപ്പെട്ട ചില നേരങ്ങളിലോ ക്രിയാത്മകമായി ചെലവഴിക്കേണ്ടിവരുന്ന നിമിഷങ്ങളിലോ ഒഴികെ  മനുഷ്യരാരും ഏകാന്തത...

മനസ് വായിക്കാൻ കഴിയുമോ?

സ്വന്തം മനസും വിചാരങ്ങളും മറ്റുള്ളവർക്ക് വെളിപെടുത്തിക്കൊടുക്കാൻ തയ്യാറല്ലാത്തവർ പോലും ആഗ്രഹിക്കുന്ന ഒരു...

വിജയത്തിന് വേണ്ടി മനസ്സിനെ ശക്തമാക്കൂ

വിജയം ആഗ്രഹിക്കുകയും അർഹിക്കുകയും ചെയ്യുന്ന വ്യക്തിയാണോ നിങ്ങൾ? പക്ഷേ  വിജയം നേടിയെടുക്കാനും...

സ്‌നേഹത്തെക്കുറിച്ച്  ഇക്കാര്യംകൂടി അറിഞ്ഞിരിക്കൂ

കഴിഞ്ഞ പേജുകളിൽ നാം വായിച്ചത് സ്നേഹമുണ്ടെന്ന് പറയാതെ പറയുന്ന ചില രീതികളെക്കുറിച്ചാണ്....

പറയാതെ പറയുന്ന സ്‌നേഹങ്ങൾ

'LOVE' ലോകത്തെ മുഴുവൻ താങ്ങിനിർത്തുന്ന വലിയൊരു വാക്കാണ് ഇത്. സ്നേഹമില്ലെങ്കിൽ മനുഷ്യബന്ധങ്ങൾക്ക് വിലയില്ലാതാകും....
error: Content is protected !!