കൃത്യമായി അലാറം സെറ്റ് ചെയ്യൂ, എല്ലാം ശരിയാകും

Date:

ലോക്ക് ഡൗൺ കാലമാണ് നമ്മളിൽ പലരുടെയും ഉറക്കശീലങ്ങളെ തകിടം മറിച്ചത്. തോന്നുമ്പോൾ എണീല്ക്കുക, തോന്നുമ്പോൾ കിടക്കുക,തോന്നുമ്പോൾ തോന്നുന്നത് ചെയ്യുക എന്ന രീതിയിലേക്ക് ജീവിതം വഴിമാറി. ലോക്ക് ഡൗൺ മാറിയിട്ടും കോവിഡ് നിയന്ത്രണ വിധേയമായിട്ടും ഇന്നും ഇത്തരം ശീലങ്ങളിൽ നിന്ന് മോചനം പ്രാപിക്കാത്തവരും ഏറെയുണ്ട്.  തൽഫലമായി അവർക്ക് വേണ്ടപ്പോൾ വേണ്ടതുപോലെ ഉറങ്ങാൻ കഴിയുന്നില്ല.  നല്ലതുപോലെ ഉറങ്ങാൻ കഴിയുന്നില്ല എന്ന് വരുന്നത് ഏറെ ഖേദകരമല്ലേ?

രാത്രിയിൽ സുഖമായി ഉറങ്ങുന്നതുവഴിയാണ് ദഹനം, ഹോർമോൺ നിയന്ത്രണം, ശരീര താപനില തുടങ്ങിയ നിരവധി ശാരീരിക പ്രവർത്തനങ്ങൾ  വേണ്ടരീതിയിൽ നടക്കുന്നത്. ശരീരം ഉറങ്ങാൻ പറയുമ്പോൾ ഉറങ്ങുക. അതിനെ വരുതിയിലാക്കി തന്റെ ഇഷ്ടത്തിന് വിധേയമാക്കാതിരിക്കുക.

എല്ലാ പ്രഭാതത്തിലും ഒരേ സമയം ഉറക്കമുണർന്ന് എണീല്ക്കുക എന്നതാണ് ഇതിലെ ഏറ്റവും നിസ്സാരകാര്യം. കൃത്യമായ സമയത്ത് ഉറക്കമുണരുന്നതിലൂടെ സംഭവിക്കുന്നതെന്താണെന്നറിയാമോ? ഉറക്കം വരാൻ കാരണമായ  മെലറ്റോണിൻ ഹോർമോൺ എപ്പോൾ ഉല്പാദിപ്പിക്കണമെന്നും എപ്പോൾ പുറത്തുവിടണമെന്നും ശരീരം സ്വയമേവ മനസ്സിലാക്കും. ഇത് രാത്രിയിൽ കൃത്യസമയത്ത് ഉറങ്ങാനും പ്രഭാതത്തിൽ കൃത്യസമയത്ത് ഉണരാനും സഹായകരമാകും.

തോന്നുമ്പോൾ തോന്നിയ രീതിയിൽ ഉറങ്ങുന്നത് ശരീരഘടികാരത്തെ കുഴപ്പത്തിലാക്കും. തൽഫലമായി മെലറ്റോണിൻ വ്യത്യസ്തസമയങ്ങളിൽ പുറത്തുവിടാനാരംഭിക്കും. തലച്ചോറ് ആശയക്കുഴപ്പത്തിലാകുകയും രാത്രിയിലെ ഉറക്കത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. തീർന്നില്ല, ഒരു വിഷയത്തിൽ കൃത്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സാധിക്കാതെയും വരും.

എല്ലാ ദിവസവും കൃത്യസമയത്ത് ഉണരുന്നത് ഒരു ശീലമാക്കുക. അതിനായി ശരീരത്തിന് പരിശീലനം കൊടുക്കുക. പക്ഷേ, ഇത് എളുപ്പമല്ല. പരിശീലനവും അർപ്പണബോധവും ഇതിനാവശ്യമുണ്ട്. പ്രഭാതത്തിൽ കൃത്യസമയത്ത് ഉറക്കമുണരാൻ, ആ സമയം ചെയ്തുതീർക്കാൻ കാര്യങ്ങൾ ക്രമീകരിക്കുക.  പ്രഭാതത്തെ തെളിച്ചമുള്ളതാക്കാൻ നിങ്ങൾക്ക് തോന്നുന്ന ഏതുകാര്യവും ഇതിനായി തിരഞ്ഞെടുക്കാം. ഉദാഹരണത്തിന് രാവിലെയുള്ള നടത്തം, വർക്കൗട്ട്, പ്രാർത്ഥന, ഗാർഡനിങ് അങ്ങനെ എന്തും. പ്രത്യേകമായി ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് എപ്പോൾ വേണമെങ്കിലും ഉറക്കമുണർന്നാൽ മതിയെന്ന നിലപാട് മാറ്റുക. ചുരുക്കത്തിൽ എല്ലാ ദിവസവും ഒരു നിശ്ചിതസമയത്തേക്ക് ഉറങ്ങിയെണീല്ക്കുന്ന വിധത്തിലേക്ക് ഒരു അലാറാം സെറ്റ് ചെയ്തുനോക്കൂ, എല്ലാം ശരിയാകും.

More like this
Related

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക...

വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും...

മെലറ്റോണിനും ഉത്സാഹവും

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന...

മൂന്നു മണി കഴിഞ്ഞ് ഉറങ്ങാൻ കഴിയാറില്ലേ?

പുലർച്ചെ മൂന്നുമണി മുതൽ ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്തവർ....

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...

കണ്ണാനെ കണ്ണേ…

കൂടുതൽ സമയം കമ്പ്യൂട്ടറിലും മൊബൈലിലും   ചെലവഴിക്കുന്നവരാണ് പലരും. മുൻകാലങ്ങളിലെന്നതിനെക്കാളേറെ കാഴ്ചക്കുറവും...

ഈ ഡയറ്റ് നല്ലതാണ്

ദീർഘകാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാത്രം ഈ ലേഖനം...

ചെറുതല്ലാത്ത ചെറുധാന്യങ്ങൾ

ജീവിതശൈലീരോഗങ്ങൾ വ്യാപകമായപ്പോൾ മുതലാണ് പുതിയ ഭക്ഷണസംസ്‌കാരത്തെക്കുറിച്ചുള്ള പഠനങ്ങളും ബോധവൽക്കരണവും കൂടുതൽ ശക്തമായത്....
error: Content is protected !!