ഋതുക്കളെ ഉള്ളിലൊളിപ്പിച്ചവൾ
പച്ചപ്പിന്റെ കുളിർമയും
മരുഭൂമിയുടെ ഊഷരതയും
ഉള്ളിലൊളിപ്പിച്ച സമസ്യ
കണ്ണുകളിൽ വർഷം ഒളിപ്പിച്ചു
ചുണ്ടുകളിൽ വസന്തം
വിരിയിക്കുന്ന മാസ്മരികത
വിത്തിനു മുളയ്ക്കാൻ
നിലമാകുന്നവൾ
സ്വയം തളിർത്ത്, പൂവിട്ട്,
ഫലമാകുന്നവൾ.
അവളൊരു ഉർവര ഭൂവാണ്
വൻ വൃക്ഷങ്ങളുടെ
വേരിന്നാഴങ്ങളെ
തന്റെ ഉള്ളിലൊളിപ്പിച്ചവൾ.
നിഥിലാ എസ്. ബാബു