? എത്ര ദിവസം വരെ ഉപവസിക്കാം
= ശരിയായ വിശപ്പ് വരുന്നത് വരെ. അതായത് നാവിലെ ചെറിയ പൂപ്പൽ മാറി ചുവപ്പ് നിറം വരുന്നത് വരെ.
? ഉപവാസ സമയത്ത് ശ്രദ്ധിക്കേണ്ടത്
= പരിപൂർണ വിശ്രമം വേണം. ശാരീരിക-മാനസിക അധ്വാനം വരുന്ന ഒരു പ്രവർത്തനങ്ങളിലും ഏർപ്പെടരുത്.
? ഉപവാസ സമയത്ത് എത്ര വെള്ളം കുടിക്കണം
= ഓരോ മണിക്കൂർ ഇടവിട്ട് ഓരോ ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് ഉചിതം.
? ഏതു പ്രായത്തിലുള്ളവർക്ക് ഉപവസിക്കാം
= പ്രായം പ്രശ്നമല്ല. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഉപവാസത്തിൽനിന്ന് പരമാവധി ഒഴിഞ്ഞു നിൽക്കാം.
? ഉപവാസ സമയത്ത് വിശപ്പ് അസഹ്യമായാൽ എന്ത് ചെയ്യണം
= വെള്ളം കുടിക്കുക. കരിക്കിൽ വെള്ളവും നാരങ്ങവെള്ളവും ഉണ്ടെങ്കിൽ അവ.
? ഉപവാസം ആരോഗ്യത്തെ ബാധിക്കുമോ
= ഒരു കാരണവശാലും ബാധിക്കില്ല.
? ആരോഗ്യകരമായ ഉപവാസം
= ആഴ്ചയിൽ ഒരു ദിവസം ഉപവസിക്കുന്നത്.
? ദിവസം ഒരുനേരം ഭക്ഷണം ഉപേക്ഷിക്കുന്നത് ഉപവാസത്തിന്റെ ഫലം ചെയ്യുമോ
= ഇല്ല. ഒരു ദിവസത്തെ ഉപവാസമെന്നാൽ രണ്ടു രാത്രിയും ഒരു പകലും ഉൾപ്പെടെ 36 മണിക്കൂർ ആണ്.
? രോഗാവസ്ഥയിൽ ഉപവസിക്കുന്നത് ക്ഷീണത്തിന് കാരണമാകുമോ
= സാധാരണ ഗതിയിൽ ക്ഷീണം വരാറില്ല.
? ഉപവാസ സമയം ഉറങ്ങിത്തീർക്കുന്നത് ഉചിതമാണോ
= ഉപവാസമെന്നാൽ പരിപൂർണ വിശ്രമം എന്നാണ് അർഥമാക്കുന്നത്. അപ്പോൾ ഉറക്കമാണ് ഉചിതം.