ടെന്‍ഷന്റെ ലോകമാണ് ഇത്. എല്ലാവര്‍ക്കും ടെന്‍ഷന്‍. കൊച്ചുകുട്ടികള്‍ പോലും അതില്‍ നിന്ന് ഒഴിവാക്കപ്പെടുന്നില്ല. എന്നാല്‍ ടെന്‍ഷന്‍ കുറയ്ക്കാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. ചുറ്റിനും പച്ചപ്പുള്ള സ്ഥലത്ത് താമസം സ്ഥിരമാക്കുക. ചുറ്റുപാടുകളിലെ ഹരിതനിറവും ഭംഗിയും നമ്മുടെ മനസ്സിനെ ടെന്‍ഷനില്‍ നിന്ന് മോചിപ്പിക്കുന്നുവെന്നാണ് ഗവേഷകരുടെ നിഗമനം.
ടെന്‍ഷന്‍ കുറയ്ക്കുന്നതിന് പുറമെ രക്തപ്രവാഹം സുഗമമാക്കുക, ഹൃദ്രോഗത്തിന്റെ സാധ്യത കുറയ്ക്കുക തുടങ്ങിയ നന്മകളുമുണ്ട് പച്ചപ്പില്‍ താമസമാക്കിയാല്‍. അതുകൊണ്ട് കൂടിയാണ് വീടിന് ചുറ്റും മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കണമെന്ന് പറയുന്നത്. മരങ്ങളും ചെടികളും ഇക്കോ നെയ്ബര്‍ ഹുഡ് സൃഷ്ടിക്കുന്നുവെന്നും അത് ആആരോഗ്യത്തിന് ഗുണകരമായിത്തീരുന്നുവെന്നും പാരീസില്‍ നടന്ന പഠനമാണ് വ്യക്തമാക്കിയത്. ഹരിതഭംഗിയുള്ളചുറ്റുപാടുകളില്‍ ജീവിക്കുന്നവരുടെ ആരോഗ്യത്തിലും മറ്റിടങ്ങളില്‍ താമസിക്കുന്നവരുമായി വലിയ തോതില്‍ അന്തരം കണ്ടെത്തിയിട്ടുണ്ട്. നല്ലൊരു മൂഡ് സൃഷ്ടിക്കാനും പച്ചനിറത്തിന് കഴിവുണ്ട്. അത് നെഗറ്റീവ് ചിന്തകളെ അകറ്റുന്നു, മനസ്സ് പ്രസന്നമാക്കുന്നു.
കേരളം പോലെ ഹരിതഭംഗിയുള്ള മറ്റൊരു പ്രദേശമില്ലെങ്കിലും ഇന്ന് നമ്മുക്ക് ചുറ്റും ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാടിന്റെ പച്ചപ്പ് മുഴുവന്‍ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം. എങ്കിലും വീട്ടുമുറ്റത്ത് ഒരു ചെടിയെങ്കിലും വച്ചുപിടിപ്പിക്കാന്‍ മറക്കരുതേ.